ഒന്നിന് പിന്നാലെ ഓരോന്നായി ബംപറുകൾ വിപണിയിലെത്തിക്കുകയാണ് കേരള ലോട്ടറി വകുപ്പ്. കോടീശ്വരനാകാൻ അടുത്ത അവസരം പൂജ ബംപറാണ്. ഓണം ബംപറിന്റെ അത്ര ഗമയില്ലെങ്കിലും കോടി വിട്ടൊരു കളി പൂജ ബംപറിനുമില്ല. കഴിഞ്ഞ തവണത്തെ 10 കോടിയിൽ നിന്ന് 12 കോടിയിലേക്ക് ബംപർ സമ്മാനം ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു സമ്മാനങ്ങളിലും കാര്യമായ വ്യത്യാസമുണ്ട്. ഇത് കൂടുതൽ കോടീശ്വരന്മാരെ ഇത്തവണ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പൂജ ബംപറിന്റെ വിശദാംശങ്ങൾ നോക്കാം.
വിൽപ്പന ചൂടോടെ
ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നിങ്ങനെ അഞ്ച് സീരിസുകളിലാണ് പൂജ ബംപർ വിപണിയിലുള്ളത്. ഓണം ബംപർ കേരളത്തിൽ വലിയ തംരഗമാണ് സൃഷ്ടിച്ചത്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകിയ ഓണം ബംപറെടുക്കാനുള്ള ആവേശം പൂജാ ബംപറിലും കാണാം.
20 ലക്ഷത്തോളം പൂജാ ബമ്പര്‍ ടിക്കറ്റുകളാണ് ഒക്ടോബർ മാസ അവസാനത്തോടെ വിറ്റഴിഞ്ഞത്. ഇതുവരെ 25 ലക്ഷം ടിക്കറ്റുകളാണ് പൂജ ബംപറിനായി അച്ചടിച്ചിട്ടുള്ളത്. സമ്മാനഘടന പ്രകാരം പൂജാ ബമ്പറിനായി പരമാവധി 45 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാൻ സാധിക്കും.

കോടിപതികൾ കൂടും
കഴിഞ്ഞ വർഷം 10 കോടി ആയിരുന്ന പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേർക്ക് ലഭിക്കും. ഒന്നും രണ്ടും സമ്മാനങ്ങളിൽ നിന്നായി പൂജ ബംപറിന് നാല് കോടീശ്വരന്മാരെ ലഭിക്കും. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക് സമ്മാനം ലഭിക്കും.
മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. ഓരോ പരമ്പരയിലും ഓരോ വിജയികളുണ്ടാകും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും ഓരോ വിജയികളുണ്ടാകും.
5,000 രൂപയാണ് ആറാം സമ്മാനം. 10,800 പേർക്ക് ആറാം സമ്മാനം ലഭിക്കും. 7-ാം സമ്മാനമായ 1,000 രൂപ 64,800 പേർക്ക് ലഭിക്കും. എട്ടാം സമ്മാനം 500 രൂപയാണ്. 1,21,500 പേരാണ് എട്ടാം സമ്മാനത്തിന് അർഹരമാവുക. 300 രൂപയാണ് ഒൻപതാം സമ്മാനം. 1,37,700 പേർക്ക് 300 രൂപ വീതം നൽകും. ആകെ 3,34,829 പേർക്ക് സമ്മാനങ്ങൾ ലഭിക്കും.
ടിക്കറ്റ് വില
സമ്മനാനങ്ങൾക്കൊപ്പം ടിക്കറ്റ് വിലയിലും ഇത്തവണ വർധനവുണ്ട്. 300 രൂപയാണ് ഇത്തവണ പൂജ ബമ്പർ ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഇത് 250 രൂപ ആയിരുന്നു. 2023 ലെ പൂജ ബംപർ നവംബര്‍ 22 നാണ് നറുക്കെടുക്കുന്നത്. നിലവിൽ ആറ് ബംപർ ലോട്ടറി ടിക്കറ്റുകളാണ് കേരള ലോട്ടറി പുറത്തിറക്കുന്നത്.
ക്രിസ്മസ്- പുതുവത്സര ബംപർ, സമ്മർ ബംപർ, വിഷു ബംപർ, മൺസൂൺ ബംപർ, തിരുവോണം ബംപർ, പൂജാ ബംപർ എന്നിങ്ങനെയാണ് ബംപർ ലോട്ടറികൾ. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബംപറാണ് ഇതിൽ സമ്മാനത്തിൽ ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ വർഷം 16 കോടി ആയിരുന്നു ക്രിസ്മസ് ബംപറിന്റെ ഒന്നാം സമ്മാനം. ഇത്തവണ അതിൽ മാറ്റം വരുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സമ്മർ, മൺസൂൺ ബംപറുകൾ 10കോടി രൂപയും വിഷു ബംപർ 12 കോടി രൂപയുമാണ് ഒന്നാം സമ്മാനമായി നൽകുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
