സമ്മാനതുകയില്‍ വര്‍ധനവ്; 5 കോടിപതികളും നിരവധി ലക്ഷാധിപതികളും; ഷെയറിട്ട് പൂജ ബംപറെടുത്താലും നേട്ടമുണ്ട്

ക്രിസ്മസ്- പുതുവത്സര ബംപർ, സമ്മർ ബംപർ, വിഷു ബംപർ, മൺസൂൺ ബംപർ, തിരുവോണം ബംപർ എന്നിവയ്ക്ക് ശേഷമുള്ള 6 ബംപർ ലോട്ടറിയാണ് പൂജ ബംപർ. 25 കോടി കൊടുക്കുന്ന ഓണം ബംപറിനും 16 കോടി നൽകിയ ക്രിസ്തുമസ് ബംപറിനും പിന്നിലായി 12 കോടിയാണ് പൂജ ബംപറിന്റെ ഒന്നാം സമ്മാനം.

സമ്മാനത്തിൽ ഇത്തവണ വർധനവ് വരുത്തിയതോടെ പൂജ ബംപറിന്റെ ​ഗ്ലാമർ ഒന്ന് കൂടിയിട്ടുണ്ട്. 5 കോടിപതികളെയാണ് ഇത്തവണ പൂജ ബംപർ സൃഷ്ടിക്കുക. 300 രൂപ മുടക്കിൽ ഇത്തവണ കോടിപതിയാകാമെന്ന് ചുരുക്കം.

കോടിപതികള്‍ കൂടും

കഴിഞ്ഞ വര്‍ഷം 10 കോടി രൂപായായിരുന്ന ഒന്നാം സമ്മാനം ഇത്തവണ 12 കോടി രൂപയായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. രണ്ടാം സമ്മാനമായി കഴിഞ്ഞ തവണ 50 ലക്ഷം രൂപയാണ് നല്‍കിയത്. ഒരാള്‍ക്കാണ് 2022 ല്‍ രണ്ടാം സമ്മാനം നല്‍കിയത്. എന്നാല്‍ 2023ലെ പൂജ ബംപറില്‍ ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. ഇത് നാല് പേര്‍ക്ക് ലഭിക്കും. ഇങ്ങനെ 5 കോടിപതികളെ പൂജ ബംപറിലൂടെ ലഭിക്കും.

സമ്മാനതുകയില്‍ വര്‍ധനവ്; 5 കോടിപതികളും നിരവധി ലക്ഷാധിപതികളും; ഷെയറിട്ട് പൂജ ബംപറെടുത്താലും നേട്ടം

ലക്ഷാധിപതികളും വര്‍ധിക്കും

മൂന്നാം സമ്മാനം തൊട്ട് ലക്ഷാധിപതികളാകാനാണ് അവസരം. 2022 ലെ പൂജ ബംപറില്‍ മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിച്ചിരുന്നു. 2023 ലെ പൂജ ബംപറില്‍ മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക് സമ്മാനം ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. ഓരോ പരമ്പരയിലും ഓരോ വിജയികളുണ്ടാകും.

അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും ഓരോ വിജയികളുണ്ടാകും. 5,000 രൂപയാണ് ആറാം സമ്മാനം. 10,800 പേര്‍ക്ക് ആറാം സമ്മാനം ലഭിക്കും. 7-ാം സമ്മാനമായ 1,000 രൂപ 64,800 പേര്‍ക്ക് ലഭിക്കും.

എട്ടാം സമ്മാനം 500 രൂപയാണ്. 1,21,500 പേരാണ് എട്ടാം സമ്മാനത്തിന് അര്‍ഹരമാവുക. 300 രൂപയാണ് ഒന്‍പതാം സമ്മാനം. 1,37,700 പേര്‍ക്ക് 300 രൂപ വീതം നല്‍കും. ആകെ 3,34,829 പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും.

ഷെയറിട്ട് ലോട്ടറിയെടുക്കാൻ അവസരം

നവംബർ 22 നാണ് പൂജ ബംപറിന്റെ നറുക്കെടുപ്പ്. അതിനാൽ ലോട്ടറിയെടുക്കാൻ ബാക്കിയുള്ളവർ വേ​ഗം ഭാ​ഗ്യ പരീക്ഷണത്തിന് മുതിരണം. 300 രൂപയാണ് ഇത്തവണ പൂജ ബംപറിന്റെ വില. 300 രൂപയ്ക്ക് ഒരു ലോട്ടറിയിൽ ഭാ​ഗ്യം പരീക്ഷിക്കുന്നതിന് പകരം ഷെയറിട്ട് ഒന്നിലധികം ടിക്കറ്റിന്റെ ഭാ​ഗമായി ലോട്ടറിയെടുക്കാനുള്ള സാധ്യത വർധിപ്പിക്കാവുന്നതാണ്. ലോട്ടറി ടിക്കറ്റ് ഷെയറിട്ട് വാങ്ങുന്നതിന് നിയമ തടസങ്ങളൊന്നുമില്ല. എന്നാൽ ഒന്നിൽ കൂടുതൽ പേർ വിഹിതത്തിൽ ലോട്ടറിയെടുക്കുമ്പോൾ ഇതിന്റെ ഉത്തരവാദിത്വം ലോട്ടറിയെടുക്കുന്നവർക്കാണ്.

ലോട്ടറിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാൻ ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുഭാഗത്ത് സ്വന്തം പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്തുകണം. ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കാനും സമ്മാനത്തിന് ക്ലെയിം ചെയ്യാനും ഇത് ഉപകരിക്കും. ഒന്നിച്ച് ടിക്കറ്റെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

സമ്മാനം അടിച്ചാൽ

ഷെയറിട്ടെടുത്ത ലോട്ടറിയിൽ സമ്മാനം അടിച്ചാൽ ഒരാൾക്കാണ് ലോട്ടറി വകുപ്പ് സമ്മാനം നൽകുക. കൂട്ടത്തിൽ ഒരാളെ ഇതിനായി ചുമതലപ്പെടുത്തണം എന്നർഥം. ഒന്നിച്ചെടുത്ത ടിക്കറ്റിൽ, ടിക്കറ്റിന്റെ ഉത്തരവാദിത്വം ഒരാൾ ഏറ്റെടുക്കുന്നത് പോലെ ലോട്ടറിൽ സമ്മാനം അടിച്ചാൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം. ടിക്കറ്റെടുത്തവരിൽ തന്നെയാണ് സമ്മാനം പങ്കിട്ടെടുക്കാനുള്ള ഉത്തരവാദിത്വവും.

സമ്മാനര്‍ഹമായ ടിക്കറ്റ് ഒരാളെ ഏൽപ്പിച്ച സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്താം. ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിലേക്ക് സമ്മാനത്തുക കൈപ്പറ്റുകയും ചെയ്യാം. ജോയിന്റ് അക്കൗണ്ടാണെങ്കിൽ ബാങ്ക് അക്കൗണ്ടില്‍ പേരു ചേര്‍ത്ത് എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X