വിപണി ഏറെ ആകാംക്ഷയോടെയാണ് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റിനെ കാത്തിരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അനിശ്ചിതത്വങ്ങള്‍ക്കും വിരാമമായി. പൊതുബജറ്റിന് മുന്നോടിയായുള്ള പ്രതീക്ഷകളും ആകാംക്ഷയുമൊക്കെ വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ കടുത്ത ചാഞ്ചാട്ടങ്ങളില്ലാതെ തന്നെ ഇത്തവണത്തെ ബജറ്റിനെ വിപണി ഉള്‍ക്കൊണ്ടു. ഇതിനിടെ ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലവും പുറത്തുവരുന്നു. ഈ പശ്ചാത്തലത്തില്‍ സമീപ ഭാവിയിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാവുന്ന ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് രംഗത്തെത്തി.
10 ഓഹരികള്‍
2022- 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളുടെ വെളിച്ചത്തില്‍ ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദേശിക്കുന്നത് 10 ഓഹരികളാണ്. ഫെഡറല്‍ ബാങ്ക്, സിറ്റി യൂണിയന് ബാങ്ക്, കാന്ഫിന് ഹോംസ്, പോളികാബ്, അംബുജ സിമന്റ്, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍, എച്ച്ജി ഇന്‍ഫ്രാ, ഏഷ്യന്‍ പെയിന്റ്സ്, ആദിത്യ ബിര്‍ള ഫാഷന്‍, ഹിന്ഡാല്തോ എന്നീ ഓഹരികളാണ് ബജറ്റുമായി ബന്ധപ്പെട്ട് സമീപ ഭാവിയിലേക്ക്് നിക്ഷേപത്തിനായി പരിഗണിക്കാവുന്ന 10 ഓഹരികള്‍.
ഇത്തവണത്തെ പൊതുബജറ്റ് ഭൂരിഭാഗം മേഖലയിലും സമതുലിതമായാണ് പ്രതിഫലിക്കുന്നതെന്നാണ് ആക്സിസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍. കാര്യമായ ആവേശമോ നിരാശയോ നല്‍കുന്നില്ല. എങ്കിലും ഗതി ശക്തി പദ്ധതിയില്‍ കേന്ദ്രീകരിച്ച് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ റോഡ്, റെയില്‍വേ, തുറമുഖം, പൊതുഗതാഗതം, ജലപാതകളും ലോജിസ്റ്റിക്സ് മേഖലയിലുമൊക്കെ പുരോഗതി കൈവരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ മൂലധന ചെലവിനുളള വിഹിതം 35 ശതമാനത്തോളം വര്‍ധിപ്പിച്ചു. ബജറ്റില്‍ 7.5 ലക്ഷം കോടി രൂപയാണ് ഈയിനത്തിലേക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇത് 5.5 ലക്ഷം കോടി രൂപയായിരുന്നു. മൂലധന ചെലവിടല്‍ വര്‍ധിക്കുന്നത്, പ്രധാനമായും സിമന്റ് കമ്പനികള്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും മെറ്റല്‍, കാപ്പിറ്റല്‍ ഗുഡ്സ് വിഭാഗത്തിലെ കമ്പനികള്‍ക്കും അനുകൂലമാണെന്നും ആക്സിസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
അതുപോലെ കോവിഡ് മഹമാരിയെ പ്രതിരോധിക്കുന്നതിനായി വാക്സിന് വിതരണത്തിനായി കൂടുതല്‍ തുക വകയിരുത്തുന്നത് ആരോഗ്യ മേഖലയിലെ കമ്പനികള്‍ക്കും ഗുണകരമാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് തീരുമാനം സീറം ഇന്‍സ്റ്റിട്യൂട്ട്, ഡോ. റെഡ്ഡീസ്, ഗ്ലാന്‍ഡ് ഫാര്‍മയും പോലെയുള്ള മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് അനുകൂലമാണ്. സമാനമായി ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കൂടുതല്‍ പരിഗണന നല്‍കിയത് ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും ഗുണകരമാണെന്നും ആക്സിസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
