ഇത്തവണത്തെ പൊതുബജറ്റില്‍ കാര്യമായ പരിഗണനയൊന്നും ബാങ്കിംഗ് മേഖലയ്ക്ക് കിട്ടിയിട്ടില്ല. എങ്കിലും ബാങ്കിംഗ് ഓഹരികളില്‍ കുതിപ്പിനുള്ള സാധ്യത ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പ്രമുഖ വിപണി നീരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. മിക്ക ബാങ്കുകളും മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവച്ചത്. കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞതും ബാങ്കുകളെ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചു. ഇതിനിടെ, ഒരു ദേശീയ മാധ്യമം രാജ്യത്തെ മുന്‍നിര അനലിസ്റ്റുകള്‍ക്കിടയില്‍ ബാങ്കിംഗ് ഓഹരികളുടെ അടുത്ത 12 മാസക്കാലയളവിലെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയിരുന്നു. ഇതുപ്രകാരം 10 അനലിസ്റ്റുകള്‍ എങ്കിലും നിര്‍ദേശിക്കുകയും കുറഞ്ഞത് 20 ശതമാനം നേട്ടമെങ്കിലും നല്‍കാവുന്നതുമായ 10 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
>> ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് (BSE: 542904, NSE : UJJIVANSFB) നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 28 രൂപയാണ്. 13 അനലിസ്റ്റുകളാണ് ഈ ഓഹരിയെ അനുകൂലിച്ചത്. വ്യാഴാഴ്ച 19.4 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അതായത്, ഒരു വര്‍ഷ കാലയളവില്‍ 44 ശതമാനത്തിലേറെ നേട്ടം ഓഹരികള്‍ നിന്നും ലഭിക്കാം.
>> ഡിസിബി ബാങ്കിന്റെ (BSE: 532772, NSE : DCBBANK) ശരാശരി ലക്ഷ്യവില 123 രൂപയായാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 23 അനലിസ്റ്റുകളാണ് ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. വ്യാഴാഴ്ച 87.2 രൂപയിലാണ് ഡിസിബി ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതായത്, അടുത്ത 12 മാസക്കാലയളവില്‍ 41 ശതമാനം നേട്ടം ലഭിക്കാം.
>> സിറ്റി യൂണിയന് ബാങ്കിന് (BSE: 532210, NSE : CUB) നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 204 രൂപയാണ്. 23 അനലിസ്റ്റുകളാണ് ഈ ഓഹരിയെ അനുകൂലിച്ചത്. വ്യാഴാഴ്ച 19.4 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അതായത്, ഒരു വര്‍ഷ കാലയളവില്‍ 40 ശതമാനത്തിലേറെ നേട്ടം ഓഹരികള്‍ നിന്നും ലഭിക്കാം.
>> ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (BSE: 543243, NSE : EQUITASBNK) ശരാശരി ലക്ഷ്യവില 78 രൂപയായാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 12 അനലിസ്റ്റുകളാണ് ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. വ്യാഴാഴ്ച 57.6 രൂപയിലാണ് ഇക്വിറ്റാസ് ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതായത്, അടുത്ത 12 മാസക്കാലയളവില്‍ 36 ശതമാനം നേട്ടം ലഭിക്കാം.
>> കരൂര്‍ വൈശ്യ ബാങ്കിന് (BSE: 590003, NSE : KARURVYSYA) നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 72 രൂപയാണ്. 12 അനലിസ്റ്റുകളാണ് ഈ ഓഹരിയെ അനുകൂലിച്ചത്. വ്യാഴാഴ്ച 57.4 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അതായത്, ഒരു വര്‍ഷ കാലയളവില്‍ 32 ശതമാനത്തിലേറെ നേട്ടം ഓഹരികള്‍ നിന്നും ലഭിക്കാം.
>> ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ (BSE: 532187, NSE : INDUSINDBK) ശരാശരി ലക്ഷ്യവില 1,270 രൂപയായാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 44 അനലിസ്റ്റുകളാണ് ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. വ്യാഴാഴ്ച 957 രൂപയിലാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതായത്, അടുത്ത 12 മാസക്കാലയളവില്‍ 33 ശതമാനത്തോളം നേട്ടം ലഭിക്കാം. സര്‍വേയില്‍ കൂടുതല്‍ പിന്തുണ നേടിയ ഓഹരികളില്‍ മൂന്നാം സ്ഥാനത്താണ്.
>> ആര്‍ബിഎല്‍ ബാങ്കിന് (BSE: 540065, NSE : RBLBANK) നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 196 രൂപയാണ്. 22 അനലിസ്റ്റുകളാണ് ഈ ഓഹരിയെ അനുകൂലിച്ചത്. വ്യാഴാഴ്ച 153 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അതായത്, ഒരു വര്‍ഷ കാലയളവില്‍ 28 ശതമാനത്തിലേറെ നേട്ടം ഓഹരികള്‍ നിന്നും ലഭിക്കാം.
>> എച്ച്ഡിഎഫ്സി ബാങ്കിന്റെ (BSE: 500180, NSE : HDFCBANK) ശരാശരി ലക്ഷ്യവില 1,940 രൂപയായാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 45 അനലിസ്റ്റുകളാണ് ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. വ്യാഴാഴ്ച 1,514 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതായത്, അടുത്ത 12 മാസക്കാലയളവില്‍ 29 ശതമാനത്തോളം നേട്ടം ലഭിക്കാം. സര്‍വേയില്‍ കൂടുതല്‍ പിന്തുണ നേടിയ ഓഹരികളില്‍ രണ്ടാം സ്ഥാനത്താണ്.
>> ഫെഡറല്‍ ബാങ്കിന് (BSE: 500469, NSE : FEDERALBNK) നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 121 രൂപയാണ്. 30 അനലിസ്റ്റുകളാണ് ഈ ഓഹരിയെ അനുകൂലിച്ചത്. വ്യാഴാഴ്ച 101 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അതായത്, ഒരു വര്‍ഷ കാലയളവില്‍ 20 ശതമാനത്തോളം നേട്ടം ഓഹരികള്‍ നിന്നും ലഭിക്കാം.
>> ആക്സിസ് ബാങ്കിന്റെ (BSE: 532215, NSE : AXISBANK) ശരാശരി ലക്ഷ്യവില 942 രൂപയായാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 48 അനലിസ്റ്റുകളാണ് ഓഹരിക്ക് അനുകൂലമായി അഭിപ്രായപ്പെട്ടത്. വ്യാഴാഴ്ച 800 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതായത്, അടുത്ത 12 മാസക്കാലയളവില്‍ 20 ശതമാനത്തോളം നേട്ടം ലഭിക്കാം. സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നേടിയ ഓഹരിയാണിത്.
അറയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
