തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വിപണികള്‍ 3 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി കടന്നു പോയത്. പ്രതികൂല ആഗോള സൂചനകളും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയുമൊക്കെയാണ് ആഭ്യന്തര വിപണികളെ സമ്മര്‍ദത്തിലാഴ്ത്തുന്നത്. ഇതിനോടകം 6 ശതമാനത്തിലേറെ നഷ്ടം പ്രധാന സൂചികകള്‍ നേരിട്ടു. അതിനാല്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെടുന്ന പൊതു ബജറ്റിലാണ് വിപണി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. സാധാരണയില്‍ നിന്നും വിപരീതമായി ബജറ്റിന് മുന്നോടിയായി വിപണികളില്‍ ഇടിവ് സംഭവിച്ചതിനാല്‍, ബജറ്റിലെ മികച്ചയൊരു പ്രഖ്യാപനം പോലും മുന്നോട്ടുള്ള കുതിപ്പിന് കരുത്തേകാം. ഈയൊരു സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ നിക്ഷേപത്തിനായി പരിഗണിക്കാവുന്ന 5 ഓഹരികളാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് മുന്നോട്ടു വച്ചിരിക്കുന്നത്.
1) ടാറ്റ പവര്‍
ടെക്നിക്കല്‍ സൂചകങ്ങള്‍ ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരികളില്‍ കുതിപ്പിനുള്ള സാധ്യതകള്‍ സൂചിപ്പിക്കുന്നു. ഓഹരി വിലയുടെ ദിവസ, മാസ ചാര്‍ട്ടുകളിലും ബ്രേക്ക് ഔട്ട് മേഖലയിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇടപാടുകളുടെ എണ്ണം ഉയരുന്നതും ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച 244.05 രൂപയിലാണ് ടാറ്റ പവര്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 280- 300 രൂപ ലക്ഷ്യമാക്കി ഒരു മാസക്കലയളവിലേക്ക് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 23 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 220 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
2) എല്‍ഐസി ഹൗസിങ്
അടുത്തിടെയായി എല്‍ഐസി ഹൗസിങ് ഫിനാന്‍സ് (BSE: 500253, NSE : LICHSGFIN) ഓഹരികള്‍ തിരുത്തലിന്റെ പാതയിലായിരുന്നു. 540 രൂപ നിലവാരത്തില്‍ നിന്നുമായിരുന്നു വീഴ്ച. എന്നാല്‍ അടുത്തിടെയുള്ള നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ ചാര്‍ട്ട് പരിശോധിച്ചാല്‍ 'ഫോളിങ് വെഡ്ജ്' പാറ്റേണ്‍ ദൃശ്യമാണ്. ഇതൊരു ബുള്ളിഷ് ട്രെന്‍ഡിലുള്ള സ്ഥിരതയാര്ജിക്കലാണ്. വീക്ക്ലി ചാര്‍ട്ടുകളില്‍ റിവേഴ്സല്‍ സൂചനകള്‍ നല്കുന്നു. വെള്ളിയാഴ്ച 383.15 രൂപയിലാണ് എല്‍ഐസി ഹൗസിങ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 445- 465 രൂപ ലക്ഷ്യമാക്കി ഒരു മാസക്കലയളവിലേക്ക് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 21 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 360 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
3) ഗുജറാത്ത് അംബുജ എക്സ്പോര്‍ട്ട്
ഓഹരി വിലയുടെ ചാര്‍ട്ടില്‍ 6- 8 മാസത്തെ പ്രതിരോധ മേഖലകള്‍ ഭേദിക്കാന്‍ സാധിച്ചിട്ടുണ്ട്. വീക്ക്ലി ചാര്‍ട്ടില്‍, കൂടിയ ഇടപാടുകളോടെ ഗുജറാത്ത് അംബുജ (BSE: 524226, NSE : GAEL) ഓഹരിയില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചതായി കാണിക്കുന്നുണ്ട്. നിലവില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാകുന്നുമുണ്ട്. ഓഹരിയുടെ 20, 50, 100, 200 എസ്എംഎ നിലവാരങ്ങളില്‍ വാങ്ങല്‍ താത്പര്യം പ്രകടമാണ്. വെള്ളിയാഴ്ച 208.65 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 232- 255 രൂപ ലക്ഷ്യമാക്കി ഒരു മാസക്കലയളവിലേക്ക് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 22 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 188 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
4) പിഎസ്പി പ്രോജക്ട്സ്
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രതിരോധ മേഖലകള്‍ തകര്‍ക്കുന്ന മുന്നേറ്റം കാഴ്ചവച്ചു കൊണ്ടാണ് കഴിഞ്ഞയാഴ്ച പിഎസ്പി പ്രോജക്ട്സിന്റെ (BSE: 540544, NSE : PSPPROJECT) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ സമയങ്ങളില്‍ ഇടപാടുകളുടെ എണ്ണം കൂടിയതും ബ്രോക്ക് ഔട്ടിനെ പി്ന്തുണയ്ക്കുന്നു. ടെക്നിക്കല്‍ സൂചകനായ ബോളിഞ്ചര്‍ ബാന്‍ഡിന്റെ ദിവസ, ആഴ്ച, മാസക്കാലയളവില്‍ കുതിപ്പിനുള്ള ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. വെള്ളിയാഴ്ച 575.35 രൂപയിലാണ് പിഎസ്പി പ്രോജക്ട്സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 640- 685 രൂപ ലക്ഷ്യമാക്കി ഒരു മാസക്കലയളവിലേക്ക് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 37 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 520 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
5) ബാങ്ക് ഓഫ് ബറോഡ
ഓഹരി വിലയുടെ ആഴ്ച അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചന നല്കുന്ന 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. 106 രൂപ നിലവാരത്തിലുള്ള 3 വര്‍ഷത്തെ പ്രതിരോധമാണ് ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE : BANKBARODA) ഓഹരികള്‍ ഭേദിക്കാനൊരുങ്ങുന്നത്. കൂടാതെ മികച്ച മൂന്നാം പാദഫലങ്ങളുമാണ് ബാങ്ക് പുറത്തുവിട്ടത്. വെള്ളിയാഴ്ച 103.30 രൂപയിലാണ് ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 120- 135 രൂപ ലക്ഷ്യമാക്കി ഒരു മാസക്കലയളവിലേക്ക് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 31 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 90 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
