സ്ഥിര നിക്ഷേപമിടാൻ 2 ഇടങ്ങാണ് പൊതുവെ പരിഗണിക്കാറുള്ളത്, ബാങ്കുകളും പോസ്റ്റ് ഓഫീസും. ബാങ്കുകളിലെ പലിശ നിരക്ക് പരിശോധിക്കുമ്പോൾ സ്മോൾ ഫിനാൻസ് ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് 9 ശതമാനത്തിലധികം പലിശ നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഇപ്പോൾ 7.50 ശതമാനം വരെയാണ്.
എസ്ബിഐ പോലുള്ള മുൻനിര ബാങ്കുകളേക്കാൽ മുന്നിൽ നിൽക്കുന്നത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളാണ്. എന്നാൽ 5 ലക്ഷത്തിൽ കൂടുതൽ നിക്ഷേപിക്കുന്നൊരാൾക്ക് ബാങ്കിനെക്കാൾ കൂടുതൽ സുരക്ഷ നൽകുന്നത് പോസ്റ്റ് ഓഫീസുകളാണെന്ന് പറയേണ്ടി വരും.
5 ലക്ഷത്തിന് സുരക്ഷ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ (ഡിഐസിജിസി) ചട്ടങ്ങൾ അനുസരിച്ച്, ഒരു ഷെഡ്യൂൾഡ് ബാങ്കിൽ 5 ലക്ഷം രൂപ വരെ (മുതലും പലിശയും ഉൾപ്പെടെ) നിക്ഷേപം പൂർണ സുരക്ഷിതമാണ്. ബാങ്കിന് അപകടം സംഭവിച്ചാൽ ഡിഐസിജിസി 5 ലക്ഷം രൂപ വരെ മടക്കി നൽകും. ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് നൽകുന്ന സ്ഥാപനമാണ് ഡിഐസിജിസി.

പോസ്റ്റ് ഓഫീസിൽ പരിധി എത്ര
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് വരുമ്പോൾ നിക്ഷേപങ്ങൾക്ക് പരിധിയില്ലാത്ത സുരക്ഷ ലഭിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ 1873-ലെ ഗവൺമെന്റ് സേവിംഗ്സ് പ്രൊമോഷൻ ആക്ടിന്റെ കീഴിൽ വരുന്നതിനാൽ അവയ്ക്ക് സോവറിൻ ഗ്യാരണ്ടി ലഭിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾക്ക് നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1,000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് മുഴുവനും കേന്ദ്ര സർക്കാറിന്റെ ഗ്യാരണ്ടിയുണ്ട്.
എവിടെ നിക്ഷേപിക്കണം
ബാങ്കുകളിലെ നിക്ഷേപങ്ങളിൽ പൂർണ ഗ്യാരണ്ടി ആവശ്യമാണെങ്കിൽ നിക്ഷേപവും പലിശയും സഹിതം 5 ലക്ഷം രൂപയ്ക്ക് മുകളിൽ വരാത്ത തുക മാത്രം നിക്ഷേപിക്കുന്നതാണ് ഉചിതം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ ലഭ്യമായ നാല് കാലാവധിയിലും എത്ര രൂപ നിക്ഷേപിച്ചാലും പൂർണമായ പരിരക്ഷ ലഭിക്കും. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന് ഇതിന് അർഥമില്ല. നിക്ഷേപ തീരുമാനങ്ങൾ എടുക്കുമ്പോൾ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനെയും നിക്ഷേപിക്കുന്ന തുകയും പരിഗണിക്കണം.
അഞ്ച് ലക്ഷം രൂപയിൽ താഴെയാണ് നിക്ഷേപിക്കുന്നതെങ്കിൽ ഉയർന്ന പലിശ നിരക്ക് നൽകുന്ന ബാങ്കിലേക്ക് പോകുന്നതിലൂടെ മികച്ച റിട്ടേൺ ലഭിക്കും. 5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്ന ഘട്ടത്തിൽ സുരക്ഷിതമെന്ന് കരുതുന്ന പോസ്റ്റോഫീസോ ബാങ്കോ തിരഞ്ഞെടുക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ആർബിഐ മികച്ച പ്രധാന്യം നൽകുന്ന ബാങ്കുകളാണ്. സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് പദവി നൽകിയ ഈ ബാങ്കുകൾ സുരക്ഷയിൽ മുന്നിലാണ്.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നാല് കാലാവധികളിലാണ്. 1 വർഷത്തെ ടൈം ഡെപ്പോസിറ്റിന് പോസ്റ്റ് ഓഫീസിൽ നിന്ന് 6.9 ശതമാനം പലിശ ലഭിക്കും. 2,3 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7 ശതമാനമാണ് പലിശ നിരക്ക്. 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിന്ന് 7.5 ശതമാനം പലിശ ലഭിക്കും.
എസ്ബിഐയിൽ 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തെ അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ് ഉയർന്ന പലിശയായ 7.10 ശതമാനം പലിശ നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്കിൽ 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കും. 55 മാസത്തേക്കാണ് ഉയർന്ന നിരക്ക്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications