രാജ്യത്ത് ജനകീയമായ നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വഴി ലഭിക്കുന്നുണ്ട്. എളുപ്പത്തിൽ ആരംഭിക്കാമെന്നതും ചെറിയ തുക മുതൽ നിക്ഷേപം നടത്താമെന്നതും കേന്ദ്ര സർക്കാർ പിന്തുണയുള്ളൊരു നിക്ഷേപം എന്നതുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ നേട്ടം.
മിക്ക പദ്ധതികൾക്കും ബാങ്ക് നിക്ഷേപങ്ങളേക്കാൾ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളേക്കാൾ പലിശ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് പദ്ധതികളിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ പലിശ ലഭിക്കുമെന്നും കാലാവധിയിൽ എത്ര രൂപ നേടാമെന്നും നോക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡോപ്പോസിറ്റുകള്
ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡോപ്പോസിറ്റുകള്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷത്തേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കും. ത്രൈമാസത്തിലാണ് പലിശ കണക്കാക്കുന്നത്. 1 വര്‍ഷ ടൈം ഡോപ്പോസിറ്റിന് 6.6 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 6,765 രൂപ പലിശയായി ലഭിക്കും.
2 വര്‍ഷ ടേം ഡെപ്പോസിറ്റിന് 6.8 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം നിക്ഷേപിച്ചാല്‍ 14,437 രൂപ കാലാവധിയില്‍ പലിശയായി ലഭിക്കും. മൂന്ന വര്‍ഷത്തേക്ക് 6.9 ശതമാനം പലിശ ലഭിക്കും. 1 ലക്ഷത്തിന്റെ നിക്ഷേപത്തിന് 22,871 രൂപ പലിശയായി ലഭിക്കും. 5 വര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 41,478 രൂപ പലിശ വരുമാനം നേടാം.
ആവര്‍ത്തന നിക്ഷേപം
പോസ്റ്റ് ഓഫീസിലെ ആവര്‍ത്തന നിക്ഷേപത്തിന് ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ കുറഞ്ഞ പലിശയാണ് ലഭിക്കുന്നത്. 5.8 ശതമാനമാണ് ഇപ്പോഴുള്ള പലിശ. ത്രൈമാസത്തില്‍ പലിശ കോമ്പൗണ്ട് ചെയ്യും. 5 വര്‍ഷത്തേക്ക് 100 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ 6696 രൂപ ലഭിക്കും. നിക്ഷേപം 6 വര്‍ഷത്തേക്ക് നീട്ടിയാല്‍ 8,620 രൂപയും 10 വര്‍ഷത്തേക്ക് നീട്ടിയാല്‍ 16,264 രൂപയും ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
8 ശതമാനം പലിശ ലഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുന്നത് സ്ഥിര വരുമാനം നേടാന്‍ സഹായിക്കും. ത്രൈമാസത്തില്‍ പലിശ കണക്കാക്കി പലിശ അനുവദിക്കുന്നതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ രീതി. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 2,000 രൂപ വീതം വരുമാനം ലഭിക്കും. 5 വര്‍ഷത്തേക്ക് ആകെ 40,000 രൂപ പലിശയായി ലഭിക്കും.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
7.1 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ലഭിക്കുന്നത്. 5 വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസന്തോറും 592 രൂപ ലഭിക്കും.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
5 വര്‍ഷത്തേക്ക് ലോക്-ഇന്‍ പിരിയഡുള്ള നിക്ഷേപമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 7 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കുന്നു. വര്‍ഷത്തിലാണ് പലിശ കണക്കാക്കുന്നത്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കുന്ന 1 ലക്ഷം രൂപ കാലാവധിയില്‍ 1,40,255 രൂപയായി പിന്‍വലിക്കാം. 40,255 രൂപയാണ് പലിശയായി ലഭിക്കുക.
കിസാന്‍ വികാസ് പത്ര
7.2 ശതമാനം പലിശ നല്കുന്ന കിസാന്‍ വികാസ് പത്രയില്‍ വര്‍ഷത്തിലാണ് പലിശ കണക്കാക്കുന്നത്. നിക്ഷേപം ഇരട്ടിയാകുന്നത്രയും വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. നിലവിലെ പലിശ നിരക്ക് പ്രകാരം 120 മാസം (10 വര്‍ഷം) കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 1 ലക്ഷം രൂപ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നൊരാള്ക്ക കാലാവധിയില്‍ 2 ലക്ഷം രൂപ പിന്‍വലിക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
