കുറഞ്ഞ കാലയളവിൽ ചെറിയ നിക്ഷേപ തുകയിലൂടെ നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകൾ. 5 വർഷ കാലയളവിൽ നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതിനാൽതന്നെ നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് സ്കീമുകളിൽ വലിയ താൽപര്യമുണ്ട്. 5 വർഷത്തേക്ക് നിക്ഷേപിച്ച് ഏകദേശം 4,50,000 രൂപ പലിശ നേടാവുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അഥവാ പോസ്റ്റ് ഓഫീസ് എഫ്ഡി.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നുണ്ടോ? പ്രതിമാസം 2.5 ലക്ഷം അക്കൗണ്ടിൽ എത്തും; ഇങ്ങനെ നിക്ഷേപം നടത്തൂ
പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്ന സ്മോൾ സേവിങ്സ് സ്കീം ആണിത്. ഇന്ത്യൻ പൗരനായ ഏതൊരാൾക്കും ഈ സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിക്കാം. 7.50 ശതമാനമാണ് ഈ സ്കീമിന്റെ പലിശ നിരക്ക്. 1.50 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. 5 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിബന്ധനകൾക്ക് വിധേയമായി പണം പിൻവലിക്കാം.

ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. തുടർന്ന് 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഒരു വർഷമോ, രണ്ട് വർഷമോ, മൂന്ന് വർഷമോ, അഞ്ച് വർഷം വരെയുള്ള സ്കീമുകൾ ഉണ്ട്.
ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്‍റ് അക്കൗണ്ടും ആരംഭിക്കാം. മൂന്ന് പേരെയാണ് പരമാവധി ജോയിന്‍റ് അക്കൗണ്ടിൽ ഉൾപ്പെടുത്താൻ സാധിക്കുക. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാംം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്ന സമയത്തെ പലിശ നിരക്ക് ആയിരിക്കും അക്കൗണ്ട് കാലയളവ് പൂർത്തിയാകുന്നതുവരെ ലഭിക്കുക. മൂന്നു മാസം കൂടുമ്പോഴാണ് പലിശ കണക്കാക്കുന്നത്. ഈ തുക വർഷാവസാനം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
ഒരു മാസം മുതലുള്ള ലോൺ പലിശ നിരക്ക് ഉയർത്തി എച്ച്.ഡി.എഫ്.സി ബാങ്ക് ; പുതിയ നിരക്കുകൾ ഇതാണ്
4.5 ലക്ഷം പലിശ എങ്ങനെ നേടാം
5 വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശയായി 2,24,974 രൂപയാണ് ലഭിക്കുക. 5 വർഷം കൂടി കാലാവധി നീട്ടുകയാണെങ്കിൽ പലിശയായി 4.5 ലക്ഷം വരെ നേടാനാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
