പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന് ഇനി ലോക്-ഇൻ പിരിയഡ്; പലിശ എസ്ബിഐയേക്കാളും മുകളിൽ; മാറ്റങ്ങളറിയാം

റിസ്കെടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകരുടെ ഒരു ചോയിസാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ. താരതമ്യേന ഉയർന്ന പലിശ നിരക്കും കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത പലിശ തുക ലഭിക്കുമെന്ന ഉറപ്പുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രധാന ആകർഷകണം.

പലിശ നിരക്കുകൾ താരതമ്യം ചെയ്യുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നതിനേക്കാൾ പലിശയും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കും. അതേസമയം കഴിഞ്ഞ മാസം കേന്ദ്രസർക്കാർ കൊണ്ടു വന്ന ചില മാറ്റങ്ങൾ പ്രകാരം ഇനി മുതൽ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾക്ക് ലോക്ഇൻ പിരിയഡുണ്ടാകും.

പിൻവലിക്കൽ നിയന്ത്രണങ്ങൾ

2023 നവംബർ 7 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ നേരത്തെയുള്ള പിൻവലിക്കലുകൾ സംബന്ധിച്ച നിയന്ത്രങ്ങൾ ധനമന്ത്രാലയം പുതുക്കിയത്. പുതിയ മാർഗ നിർദ്ദേശം പ്രകാരം 2023 നവംബർ 10 നോ അതിനു ശേഷമോ ആരംഭിച്ച അഞ്ച് വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നാല് വർഷം കഴിയുന്നതിന് മുൻപ് നേരത്തെ പിൻവലിക്കാൻ സാധിക്കില്ല. 2023 നവംബർ 10-ന് മുൻപ് ആരംഭിച്ച നിക്ഷേപങ്ങൾക്ക് നേരത്തെയുള്ള നിബന്ധനകളാണ് ബാധകം.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന് ഇനി ലോക്-ഇൻ പിരിയഡ്; പലിശ എസ്ബിഐയേക്കാളും മുകളിൽ; മാറ്റങ്ങളറിയാം

നേരത്തെ പിൻവലിക്കുമ്പോൾ ലഭിക്കുന്ന പലിശ

മറ്റു കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്കും സമാന തരത്തിലുള്ള മാറ്റങ്ങളുണ്ട്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നിക്ഷേപ തീയതി മുതൽ 6 മാസത്തിനും ഒരു വർഷത്തിനും ഇടയിൽ പിൻവലിക്കുകയാണെങ്കിൽ ആ കാലയളവിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ബാധകമായ പലിശ മാത്രമാണ് ലഭിക്കുക.

രണ്ട് വർഷത്തെ അല്ലെങ്കിൽ മൂന്ന് വർഷത്തെ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ഒരു വർഷത്തിന് ശേഷം പിൻവലിക്കുമ്പോൾ ഒരു വർഷത്തെ അല്ലെങ്കിൽ രണ്ട് വർഷത്തെ പോസ്റ്റ് ഓഫീസിന് ബാധകമായ പലിശ നിരക്കിൽ നിന്ന് രണ്ട് ശതമാനം പിഴ ഈടാക്കും.

അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ് നാല് വർഷം കഴിഞ്ഞതിന് ശേഷം പിൻവലിക്കുകയാണെങ്കിൽ, നൽകേണ്ട പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിരക്കിനെ അടിസ്ഥാനമാക്കിയായിരിക്കും.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 4 വ്യത്യസ്ത കാലയളവിലാണ് ലഭിക്കുന്നത്. വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര്‍ ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. ത്രൈമാസത്തില്‍ പലിശ നിരക്ക് പുനരവലോകനം ചെയ്യും.

എസ്ബിഐയേക്കാൾ പലിശ നിരക്ക്

1 വർഷത്തെ സ്ഥിര നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് 6.90 ശതമാനം പലിശ നൽകും. 2 വര്‍ഷ, 3 വർഷ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്. 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും. എസ്ബിഐയിൽ 5 വർഷത്തേക്ക് റെ​ഗുലർ നിക്ഷേപകന് നൽകുന്നത് 6.50 ശതമാനം പലിശയാണ്.

അക്കൗണ്ട് ആർക്കൊക്കെ

1,000 രൂപ മുതല്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കാം. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടതല്‍ അക്കൗണ്ടെടുക്കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X