ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ നിക്ഷേപ പദ്ധതികളെ ജനപ്രിയമാക്കുന്നത്. ഇതിൽ തന്നെ അപകട സാധ്യത വളരെയധികം കുറഞ്ഞ ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കൂടുതൽ ആളുകളും. വ്യത്യസ്ത കാലയളവിലേക്ക് ഒരു തുക നിക്ഷേപിച്ച് അതിൽ നിന്നും മികച്ച റിട്ടേൺസ് നേടാൻ നാഷ്ണൽ സേവിംഗ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് അഥവ പോസ്റ്റ് ഓഫീസ് എഫ്ഡി നിക്ഷേപകരെ സഹായിക്കുന്നു. ഒന്നിൽ തുടങ്ങി രണ്ട്, മൂന്ന്, അഞ്ച് വരെ വർഷങ്ങളിലേക്ക് ഇവിടെ നിക്ഷേപം നടത്താം. തിരഞ്ഞെടുക്കുന്ന കാലയളവ് അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസമുണ്ടാകും. നിലവിൽ 6.9 ശതമാനം മുതൽ 7.5 ശതമാനം വരെയാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ.
വർഷംതോറുമാണ് പലിശ ലഭിക്കുന്നതെങ്കിലും ഓരോ പാദത്തിലും ഇത് കണക്കാക്കുന്നു. ഇതിൽ തന്നെ അഞ്ച് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപം നികുതി ലാഭിക്കൽ എഫ്ഡിയെന്നും അറിയപ്പെടുന്നു. ആദായ നികുതി നിയമം 80 സി അനുസരിച്ച് നിക്ഷേപകർക്ക് 1.5 ലക്ഷം രൂപ വരെ പലിശയിനത്തിൽ ലാഭിക്കാൻ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിലൂടെ സാധിക്കും. 1000 രൂപയാണ് പോസ്റ്റ് ഓഫീസ് എഫ്ഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. ഇത്തരത്തിൽ 1000ന്റെ ഗുണിതങ്ങളിൽ പരിധിയില്ലാതെ എത്ര രൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാൻ സാധിക്കുന്നു.

സിംഗിൾ അക്കൗണ്ടായും മൂന്ന് പേർ വരെ ചേർന്ന് ജോയിന്റ് അക്കൗണ്ടായും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം സാധ്യമാണ്. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ പേരിൽ നിയമപ്രകാരമുള്ള രക്ഷിതാവിനും അക്കൗണ്ട് തുറക്കാവുന്നതാണ്. മെച്വൂരിറ്റി കാലയളവിന് ശേഷവും നിക്ഷേപം നിലനിർത്താൻ നിക്ഷേപകന് സാധിക്കും. ആദ്യ എത്ര നാളത്തേക്കാണോ അക്കൗണ്ട് തുറക്കുന്നത് അത്രയും കാലത്തേക്ക് തന്നെ നിക്ഷേപം തുടരാനുള്ള അവസരമാണ് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ സ്കീമുകളിൽ നിങ്ങൾ 2 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ നിങ്ങൾക്ക് എന്ത് ലഭിക്കുമെന്ന് പരിശോധിക്കാം.
ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.9 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച് നിങ്ങൾ ഒരു വർഷത്തേക്ക് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ 14161 രൂപ പലിശയിനത്തിൽ മാത്രം നിങ്ങൾക്ക് ലഭിക്കുന്നു. അതായത് റിട്ടേൺസായി ലഭിക്കുന്നത് 214161 രൂപയായിരിക്കും. അതേസമയം, രണ്ട് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നിക്ഷേപകർക്ക് ലഭിക്കുന്നു. പലിശയിനത്തിൽ മാത്രം നിക്ഷേപകന് രണ്ട് വർഷത്തിന് ശേഷം ലഭിക്കുന്നത് 29776 രൂപയായിരിക്കും. ആകെ റിട്ടേൺസ് 229776 രൂപ.
കയ്യിൽ പണമില്ലേ, കുറഞ്ഞ പലിശയിൽ 1 ലക്ഷം രൂപ നേടാം, ഈ ബാങ്കുകളിലേക്ക് പോകൂ
മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.1 ശതമാനം പലിശ നിക്ഷേപകർക്ക് ലഭിക്കുമ്പോൾ പലിശയായി മാത്രം നിക്ഷേപകന് 47015 രൂപ കിട്ടുന്നു. ആകെ റിട്ടേൺസ് 247015 രൂപ.ഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നത് 7.5 ശതമാനം. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കി അൽ ഒന്നുകൂടിയാണിത്. ഇത്തരത്തിൽ അഞ്ച് വർഷത്തെ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് 89990 രൂപ പലിശയിനത്തിൽ മാത്രം ലഭിക്കുന്നു. ആകെ റിട്ടേൺസ് 289990 രൂപ. ഇതുകൂടാതെ നികുതി ഇളവുകളും ലഭിക്കുന്നു.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications