ഏതൊരു നിക്ഷേപമായാലും ശ്രദ്ധയോടെയുള്ള ആസൂത്രണങ്ങള്‍ അതിന്റെ വിജയത്തിലൊരു ഘടകമാണ്. ഇതിനൊപ്പം നിക്ഷേപത്തിന്റെ സുരക്ഷിത്വം കൂടി അറിയേണ്ടതുണ്ട്. സുരക്ഷിത മാർഗങ്ങൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നൊരാൾക്ക് ക്ഷമയോടെ കാത്തിരുന്നാൽ വലിയ ആദായം നൽകുന്ന പദ്ധതികൾ ഇന്നുണ്ട്. ഇത്തരത്തിലുള്ള പദ്ധതികൾ അവതരിപ്പിക്കുന്നവരിൽ മുന്നിലാണ് തപാൽ വകുപ്പ്. സാധരണ നിക്ഷേപ പദ്ധതികളിൽ നിന്ന് മാറി സമ്പാദ്യത്തിന്റെയും ലൈഫ് ഇൻഷൂറൻസിന്റെയും ഗുണങ്ങൾ സംയോജിപ്പിച്ചൊരു പദ്ധതി തപാൽ വകുപ്പിലുണ്ട്.
തപാൽ വകുപ്പ് റൂറൽ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുമംഗൽ പ്ലാന്‍. മണിബാക്ക് പ്ലാൻ പ്രകാരം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയ്ക്കൊപ്പം കാലാവധിയിൽ അഷ്വേഡ് തുകയും ബോണസും ലഭിക്കും. മാസത്തിൽ 5,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 19 ലക്ഷം രൂപ നേടാൻ സാധിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
ഗ്രാം സുമംഗൽ പോളിസി
ഗ്രാമീണ ജനങ്ങൾക്കിടയിൽ ലൈഫ് ഇൻഷൂറൻസിന്റെ പ്രധാന്യം എത്തിക്കാൻ മൽഹോത്ര കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറള്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് നടപ്പിലാക്കുന്നത്. റൂറള്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കീഴിൽ വരുന്ന ഗ്രാം സുമംഗൽ പദ്ധതി ആന്ഡിസിപ്പേറ്റഡ് എന്‍ഡൗമെന്റ് അഷ്വറന്‍സ് പ്ലാന്‍ എന്നും അറിയപ്പെടുന്നു.
പോളിസിയിലെ പരമാവധി അഷ്വേഡ് തുക 10 ലക്ഷം രൂപയാണ്. പോളിസി ഉടമയക്ക് ലൈഫ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നതിനൊപ്പം കാലാവധിയില്‍ മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കും. കാലാവധിക്കുള്ളില്‍ പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേഡും ബോണസും അടങ്ങിയ തുക ലഭിക്കും.
പ്രായ പരിധി
ഗ്രാം സുമംഗൽ പോളിസിൽ ചേരാനുള്ള കുറഞ്ഞ പ്രായം 19 വയസാണ്. 40 വയസ് പൂർത്തിയാകുന്നത് വരെ പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ 2 വ്യത്യസ്ത കാലാവധിയിൽ പോളിസി തിരഞ്ഞെടുക്കാം. മാസത്തിലാണ് പ്രീമിയം അടയ്ക്കേണ്ടത്. പോളിസി കാലാവധിക്കനുസരിച്ച് മാസ പ്രീമിയത്തിൽ വ്യത്യാസം വരും.
15 വര്‍ഷത്തേക്ക് പോളിസി തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് 6, 9, 12 വര്‍ഷങ്ങളില്‍ സം അഷ്വേഡ് തുകയുടെ 20 ശതമാനം തിരികെ ലഭിക്കും. കാലാവധിയില്‍ സം അഷ്വേഡിന്റെ 40 ശതമാനവും ബോണസും ചേർത്തുള്ള തുക തിരികെ ലഭിക്കും. 20 വര്‍ഷ കാലം പോളിസി തിരഞ്ഞെടുത്താൽ 8, 12, 16 വര്‍ഷങ്ങളില്‍ സം അഷേഡിന്റെ 20 ശതമാനം വീതം തുക ലഭിക്കും. 20 വര്‍ഷത്തിന് ശേഷം 40 ശതമാനവും ബോണസും ലഭിക്കും.
ബോണസും മെച്യൂരിറ്റി ബെനഫിറ്റും
നിലവില്‍ വാര്‍ഷിക ബോണസായി 1,000 രൂപയ്ക്ക് 45 രൂപയാണ് നൽകുന്നത്. 1 ലക്ഷം സം അഷ്വേഡ് തുകയ്ക്ക് പോളിസിയിൽ ചേര്‍ന്നാൽ 4,500 രൂപ വാര്‍ഷിക ബോണസ് ലഭിക്കും. 25 വയസുള്ളൊരാള്‍ 10 ലക്ഷം രൂപ സം അഷ്വേഡ് തുകയുടെ പോളിസിയില്‍ ചേർന്നാൽ 15 വര്‍ഷ കാലത്തേക്ക് അടയ്ക്കേണ്ടി വരുന്നത് 6,793 രൂപയാണ്. പോളിസി 20 വര്‍ഷ കാലത്തേക്ക് തിരഞ്ഞെടുത്താൽ 5,121 രൂപയാണ് മാസ അടവ്.
15 വര്‍ഷത്തേക്കുള്ള ബോണസായി 6.75 ലക്ഷം രൂപ ലഭിക്കും. 20 വര്‍ഷത്തേക്കാണെങ്കില്‍ 9 ലക്ഷം രൂപ ബോണസ് ലഭിക്കുക. 15 വര്‍ഷത്തിന് ശേഷം പോളിസിയി കാലാവധിയില്‍ 16.75 ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കും. 20 വര്‍ഷത്തിന് ശേഷം പോളിസി കാലാവധി എത്തുമ്പോൾ 19 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications