നിക്ഷേപത്തിൽ നിന്ന് പരമാവധി നേട്ടമാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പലമടങ്ങ് ആദായം തരുന്ന നിക്ഷേപങ്ങൾ മുന്നിലുണ്ട്. എന്നാൽ ആദായം കൂടുന്നതിനൊപ്പം നഷ്ട സാധ്യതയും കൂടുന്നുണ്ട്. റിസ്കെടുക്കാണൻ താല്പര്യമില്ലാത്തവർ സുരക്ഷിതമായ സർക്കാർ പിന്തുണയുള്ള നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ മാസത്തവണകളിൽ കൂടുതൽ ആദായം നൽകുന്ന സർക്കാർ ഗ്യാരണ്ടിയുള്ളതായ നിരവധി നിക്ഷേപങ്ങൾ ഇന്നുണ്ട്. ഇവയിൽ പ്രധാന സ്ഥാനമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷ തന്നെയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാല്‍ കാലവധിയില്‍ മുതല്‍ തിരികെ ലഭിക്കുന്നതില്‍ 100 ശതമാനം ഉറപ്പ് നിക്ഷേപകന് ലഭിക്കും. ഉയര്‍ന്ന പലിശ മറ്റൊരു ആകര്‍ഷണീയതയാണ്. പോസ്റ്റ് ഓഫീസ് ആവര്ത്തന നിക്ഷേപം, മന്ത്ലി ഇൻകം സ്കീം തുടങ്ങിയ നിരവധി ജനകീയ പദ്ധതികൾ
പോസ്റ്റ് ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്.
നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി നല്‍കുന്നൊരു പദ്ധതിയാണ് ഗ്രാം സുരക്ഷാ സ്‌കീം. കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന ആദായം ഗ്രാം സുരക്ഷാ സ്‌കീം വഴി നിക്ഷേപകർക്ക് ലഭിക്കുന്നു. മാസത്തില്‍ 1500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 35 ലക്ഷം രൂപ പദ്ധതി ഉറപ്പ് നൽകുന്നു.
പ്രായ പരിധി
19 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. പ്രീമിയം അടയ്ക്കുന്നിന് നാല് ഓപ്ഷനുണ്ട്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിട്ടുണ്ട്. പ്രീമിയം അടവ് കാലാവധി 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസില്‍ ക്രമീകരിക്കാം. സ്‌കീമില്‍ അഷ്വര്‍ ചെയ്തിട്ടുള്ള ചുരുങ്ങിയ തുക 10,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപ വരൊണ്.
എങ്ങനെ 35 ലക്ഷം രൂപ വരെ നേടാം
19ാം വയസില്‍ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ യോജനയില്‍ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ പ്രീമിയമായി അടയ്‌ക്കേണ്ടി വരുന്നത് 1515 രൂപ യാണ്. 55ാം വയസു വരെ അടവ് പൂര്‍ത്തിയാക്കിയാല്‍ കാലാവധിയില്‍ 31.60 ലക്ഷം രൂപ ലഭിക്കും. ഇതേ പോളിസി 58 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ മാസം 1463 രൂപ അടയ്ക്കണം. ഇപ്രകാരം കാലാവധിയില്‍ 33.40 ലക്ഷം രൂപ ലഭിക്കും.
60 വയസ് വരെ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1411 രൂപ അടച്ചാല്‍ കാലാവധിയില്‍ 34.60 ലക്ഷം രൂപ ലഭിക്കും. ഗ്രാം സുരക്ഷാ സ്കീമിൽ ബോണസ് അനുവദിക്കാറുണ്ട്. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
വായ്പ സൗകര്യം
ഗ്രാം സുരക്ഷാ സ്കമീൽ ചേർന്ന് 4 വര്‍ഷത്തിന് ശേഷം ഉപഭോക്താവിന് വായ്പയ്ക്ക് യോഗ്യതയുണ്ട്. ഇതോടൊപ്പം പോളിസി ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കും. എന്നാൽ നേരത്തെ പോളിസി സറണ്ടർ ചെയ്താൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. 5 വര്‍ഷത്തിന് മുന്‍പ് പോളിസി സറണ്ടര്‍ ചെയ്താല്‍ ബോണസിന് അര്‍ഹതയുണ്ടായിരിക്കില്ല.
മുടങ്ങിയ നിക്ഷേപം കുടിശ്ശിക അടച്ച് പുനരാരംഭിക്കാനും ഗ്രാം സുരക്ഷാ സ്കീമിൽ സാധിക്കും. ഗ്രാം സുരക്ഷാ സ്കമീൽ അഷ്വേർഡ് തുകയും ബോണസും നിക്ഷേപകന് ലഭിക്കുന്നത് 80ാം വയസിലാണ്. ഇതിന് മുൻപ് നിക്ഷേപകൻ മരണപ്പെട്ടാൽ നോമിക്ക് ഈ തുക ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
