മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്‌കുമില്ല; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപം എന്നത് ഭാവിയിലേക്കുള്ളൊരു കരുതി വെയ്ക്കല്‍ കൂടിയാണ്. നാളെയെന്ന അനിശ്ചിതത്വത്തിനോട് പൊരുതാന്‍ പലര്‍ക്കും ശക്തി നല്‍കുന്നത് നിക്ഷേപങ്ങളാണ്. ഇതിനായി സുരക്ഷിത മാര്‍ഗങ്ങളിലൂടെയുള്ള നിക്ഷേപ രീതികള്‍ തിരഞ്ഞെടുക്കണം. കൈയ്യിലുള്ള സമ്പാദ്യത്തെ പലമടങ്ങാക്കി വര്‍ധിപ്പിക്കാമെന്ന നിക്ഷേപ രീതികളുണ്ട്. പണം വര്‍ധിക്കുന്നതിനൊപ്പം ഒളിഞ്ഞിരിക്കുന്ന നഷ്ട സാധ്യതകളെ പറ്റി ബോധ്യമില്ലെങ്കില്‍ കരഞ്ഞിരിക്കാനാകും ഗതി. നഷ്ട സാധ്യതകളോട് നോ പറയുന്നവര്‍ക്ക് അനുയോജ്യമായവ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങളാണ്. സുരക്ഷ നോക്കി നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുന്ന നിരവധി പേരുണ്ട്.

 

സ്കീമുകൾ

കുറഞ്ഞ നിക്ഷേപത്തിലൂടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സ്കീമുകൾ സർക്കാർ വകുപ്പുകൾ പുറത്തിറക്കുമ്പോൾ ജനങ്ങളുടെ പിന്തുണയേറും. സുരക്ഷയ്ക്കൊരപ്പം കൂടുതൽ റിട്ടേൺ എന്നത് തന്നെയാണ് കാരണം. ഇത്തരത്തിലുള്ളൊരു സ്‌കീമാണ് തപാൽ വകുപ്പിന്റെ ഗ്രാം സുരക്ഷാ സ്‌കീം. മാസത്തില്‍ 1411 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം 35 ലക്ഷം രൂപയായി ഉയർത്താമെന്നതാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. വിരമിക്കൽ കാലത്തേക്ക് നിക്ഷേപം നടത്തുന്നവർക്ക് അനുയോജ്യമായ പദ്ധതിയാണ് ​ഗ്രാം സുരക്ഷാ സ്കീമിനെ വിലയിരുത്തുന്നത്. യുവാക്കൾക്ക് ജോലിയുടെ ആരംഭകാലത്ത് ചേർന്നാൽ കാലാവധിയിൽ വലിയ തുക ഉറപ്പു നൽകുന്ന പദ്ധതിയാണിത്.

Also Read: ആര്‍ഡി നിക്ഷേപത്തിന് കൂടുതല്‍ പലിശ എവിടെ? ബാങ്കിലോ പോസ്റ്റ് ഓഫീസിലോ?

ആര്‍ക്കൊക്കെ ചേരാം

ആര്‍ക്കൊക്കെ ചേരാം

19നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. 10,000 രൂപയാണ് സ്‌കീമിലെ ചുരുങ്ങിയ അഷ്വര്‍ തുക. ഉയര്‍ന്ന അഷ്വര്‍ തുക പത്ത് ലക്ഷവും. ​ഗ്രാം സുരക്ഷാ സ്കീമിൽ പ്രീമിയം അടക്കുന്നതിന് നിക്ഷേപകന് അനുയോജ്യമായ രീതി തിരഞ്ഞെടുക്കാം. മാസത്തിലും ത്രൈമാസത്തിലും അര്‍ധ വാര്‍ഷിക വാര്‍ഷിക തവണകളായും പ്രീമിയം അടയ്ക്കാം. 30 ദിവസത്തെ ​ഗ്രേസ് പിരിയഡ് തുക അടക്കുന്നതിന് അനുവദിക്കുന്നുണ്ട്. പകുതി വെച്ച് പ്രീമിയം അടവ് മുടങ്ങിയാൽ കുടിശ്ശിക അടച്ച് തീർത്ത് സ്കീം പുനരാരംഭിക്കാൻ സാധിക്കും. തുകയും ബോണസും നിക്ഷേപകന്റെ എൺപതാം വയസിലാണ് അനുവദിക്കുക. നിക്ഷേപകൻ മരണപ്പെട്ടാൽ അവകാശികൾക്ക് തുക അനുവദിക്കും. പ്രീമിയം അവസാനിക്കുന്നത് 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസിൽ ക്രമീകരിക്കാം.

Also Read: വിപണിയില്‍ ചാഞ്ചാട്ടം; നേട്ടം കൈവിട്ട് നഷ്ടത്തില്‍ ക്ലോസിങ്; എഫ്എംസിജി ഓഹരികളില്‍ മുന്നേറ്റം

1411 രൂപ 35 ലക്ഷമാകുന്നതെങ്ങനെ?

1411 രൂപ 35 ലക്ഷമാകുന്നതെങ്ങനെ?

കൃത്യമായ പ്ലാനോടെ ​ഗ്രാം സുരക്ഷാ സ്കീമിലേക്ക് ചേർന്നാൽ വലിയ നേട്ടമുണ്ടാക്കാം. ലളിതമായി ആ പ്ലാൻ ഇങ്ങനെ വിശദീകരിക്കാം. 19 വയസിൽ ഒരാൾ 10 ലക്ഷം രൂപയുടെ ​ഗ്രാം സുരക്ഷാ സ്കീമിൽ ചേരുന്നു. ഇയാൾ 55 വയസ് വരെയുള്ള അദ്ദേഹത്തിന്റെ പ്രതിമാസം പ്രീമിയം 1,515 രൂപയായിരിക്കും. 58 വയസ് വരെ അടവ് തുടരുകയാണെങ്കിൽ പ്രീമിയം തുക വീണ്ടും കുറയും. മാസത്തില്‍ 1,463 രൂപയാകും അടവ്. 60 വയസ് വരെ അടവ് തുടരുകയാണെങ്കിൽ മാസത്തിൽ 1,411 രൂപ അടവ് വരും. 55 വയസില്‍ മെച്യൂരിറ്റി ബെനിഫിറ്റായി 31.60 ലക്ഷം രൂപയാണ് നിക്ഷേപകന് ലഭിക്കുക. 58 വയസിലാണെങ്കില്‍ 33.40 ലക്ഷവും 60 വയസില്‍ 34.60 ലക്ഷം രൂപയുമായിരിക്കും മെച്യൂരിറ്റി ബെനിഫിറ്റ്. അതായത് മാസം 1,411 രൂപ അടയ്ക്കുന്ന നിക്ഷേപകന് 60 വയസിലെത്തുമ്പോൾ 34.60 ലക്ഷം രൂപ ലഭിക്കും.

Also Read: മാസം നൽകുന്ന 5000 രൂപയെ ലക്ഷമാക്കി തിരികെ നൽകും; എൻപിഎസിന്റെ രീതിയറിയാം

വായ്പ സൗകര്യം

വായ്പ സൗകര്യം

നിക്ഷേപം ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമാണ് സകീം സറണ്ടർ ചെയ്യാൻ സൗകര്യമുള്ളത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായില്ലെങ്കില്‍ ബോണസിന് യോഗ്യതയുണ്ടായിരിക്കില്ല. 1000 രൂപയ്ക്ക് 60 രൂപ ബോണസാണ് തപാൽ വകുപ്പ് അനുവദിക്കുന്നത്. സ്കീമിൽ ചേർന്ന് നാല് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വായ്പ സൗകര്യം ലഭിക്കും. 

Read more about: post office investment
English summary

Post Office Gram Suraksha Scheme; Invest Rs 1411 Monthly At The Age Of 19 And Get 35 Lakh At Your 60's

Post Office Gram Suraksha Scheme; Invest Rs 1411 Monthly At The Age Of 19 And Get 35 Lakh At Your 60's
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X