ദിവസത്തിൽ 50 രൂപ എന്നത് വലിയൊരു തുകയായി കണക്കാക്കാൻ സാധിക്കില്ല. പല ചെലവുകൾക്കിടയിൽ ദിവസം 50 രൂപ മാറ്റിവെച്ചാലും ലക്ഷങ്ങൾ നേടാനുള്ള അവസരമുണ്ട്. നല്ലൊരു പോസ്റ്റ് ഓഫീസ് പദ്ധതിയിൽ ചേർന്ന് കാലാവധിയിൽ 35 ലക്ഷത്തോളം നേടാവുന്നതാണ്. പോസ്റ്റ് ഓഫീസ് പദ്ധതികൾക്കുള്ള സുരക്ഷിതത്വം കാരണം നിക്ഷേപകന് റിസ്കെടുക്കേണ്ടതായി വരുന്നില്ല. ചെറിയ തുകയിൽ വലിയ സമ്പാദ്യം സ്വപ്നം കാണുന്നവർക്കുള്ളതാണ് ഗ്രാം സുരക്ഷാ യോജന. പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.
ഗ്രാം സുരക്ഷാ യോജന
1995 ല്‍ ഗ്രാമീണ ഇന്ത്യക്കാര്‍ക്കായി ആരംഭിച്ച പോളിസിയാണ് ഗ്രാം സുരക്ഷാ യോജന. റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കീഴിലാണ് നടപ്പിലാക്കുന്നത്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ യോജന. പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ സം അഷ്വേർഡ് തുക നോമിനിക്ക് ലഭിക്കും.

മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കണമെങ്കിൽ പോളിസി 5 വർഷം തുടരണം. 5 വർഷം പോളിസി അടച്ചു പൂർത്തിയാക്കിയൊരാൾക്ക് പോളിസിയെ എൻഡോവ്‌മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാനാകും. ഇതോടെ പോളിസി കാലയളവ് പൂർത്തിയായാൽ തുക പിൻവലിക്കാനും സാധിക്കും. ഉയർന്ന ബോണസാണ് പദ്ധതിയുടെ ഗുണം. 4 വർഷത്തിനു ശേഷം ലോൺ സൗകര്യം ലഭിക്കും. 3 വർഷത്തിനു ശേഷം സറണ്ടർ ചെയ്യാമെങ്കിലും 5 വർഷത്തിന് മുൻപ് സറണ്ടർ ചെയ്താൽ ബോണസ് ലഭിക്കില്ല.
പ്രായ പരിധി അറിയാം
19 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്കായി രൂപ കൽപ്പന ചെയ്ത പദ്ധതിയാണിത്. പദ്ധതിയിലെ മിനിമം അഷ്വേഡ് തുക 10,000 രൂപയാണ്. പരമാവധി അഷ്വേഡ് തുക 10 ലക്ഷം രൂപയാണ്. നിക്ഷേപകന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാം. പദ്ധതിയിൽ ചേരാൻ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
പ്രീമിയം കാലയയളവ്
മൂന്ന് തരത്തിലാണ് പ്രീമിയം അടയ്ക്കുന്ന കാലയളവ് വരുന്നത്. 55, 58, 60 വയസ് വരെ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും. നാല് വര്‍ഷം മുടങ്ങാതെ പ്രീമിയം അടയ്ക്കുന്നൊരാൾക്ക് ശേഷം വായ്പ സൗകര്യം അനുവദിക്കും. ഗ്രാം സുരക്ഷാ യോജനയിൽ ചേർന്ന് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും. പോളിസി സറണ്ടര്‍ ചെയ്താല്‍ കുറഞ്ഞ അഷ്വേര്‍ഡ് തുകയ്ക്ക് ആനുപാതികമായ ബോണസ് ലഭിക്കും.
എങ്ങനെ 35 ലക്ഷം നേടാം
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജനയിൽ നിന്ന് 35 ലക്ഷം നേടാൻ 19 വയസില്‍ പരാമാവധി അഷ്വേഡ് തുകയായ 10 ലക്ഷം രൂപയുടെ പോളിസി വാങ്ങണം. 55 വയസ് വരെ പ്രീമിയം അടവ് തിരഞ്ഞെടുത്താൽ മാസത്തിൽ അടയ്ക്കേണ്ടി വരുന്ന തുക 1,515 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ ബോണസും കൂടി ചേർത്ത് 31.60 ലക്ഷം രൂപ നേടാന്‍ സാധിക്കും. ദിവസത്തിൽ 50 രൂപ കരുതിയാൽ ഈ തുക കണ്ടെത്താം.
പ്രീമിയം അടവ് കാലാവധി 58 വയസുവരെ നീട്ടിയാൽ മാസത്തിൽ വരുന്ന പ്രീമിയം തുക 1463 രൂപയാണ്. അടവ് പൂർത്തിയാകുമ്പോൾ ബോണസും ചേർത്ത് 33.40 ലക്ഷം രൂപ ലഭിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കാൻ തിരഞ്ഞെടുക്കുന്നൊരാൾക്ക് മാസത്തിൽ 1,411 രൂപയാണ് അടയ്ക്കേണ്ടത്. കാലാവധിയിൽ 34.60 ലക്ഷം രൂപ ലഭിക്കും. ഉയർന്ന ബോണസാണ് പദ്ധതിയുടെ നേട്ടം. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications