ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി തപാൽ വകുപ്പ് (DOP). ഇനി മുതൽ ഇന്റർനെറ്റ് ബാങ്കിംഗിൽ നിന്ന് പലിശ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ഉണ്ടോ? എങ്കിൽ നിങ്ങളുടെ പലിശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സരഹിതമായ മാർഗമാണ് തപാൽ വകുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചത്. സത്യത്തിൽ എന്താണ് പലിശ സർട്ടിഫിക്കറ്റ്? വിശദമായി നോക്കാം;
എന്താണ് ഒരു പലിശ സർട്ടിഫിക്കറ്റ്?
ഒരു പ്രത്യേക സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ, അതായത് സേവിംഗ്സ് അക്കൗണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ അല്ലെങ്കിൽ റിക്കറിംഗ് ഡെപ്പോസിറ്റുകൾ എന്നിവയിൽ നിന്ന് നേടിയ പലിശ വിവരങ്ങൾ വിശദീകരിക്കുന്ന ഒരു രേഖയാണ് പലിശ സർട്ടിഫിക്കറ്റ്. ഓരോ സ്കീമുകൾക്കും വ്യത്യസ്ത പലിശ നിരക്കുള്ളതിനാൽ ഓരോരുത്തർക്കും വ്യത്യസ്ത വിവരങ്ങൾ ഉറപ്പാക്കാം.
ഈ സർട്ടിഫിക്കറ്റ് എന്തെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്?
- കൃത്യമായ ആദായ നികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്യുന്നതിന്.
- സാമ്പത്തിക ആസൂത്രണത്തിനായുള്ള പലിശ വരുമാനം ട്രാക്ക് ചെയ്യുന്നതിന്.
- നികുതി ഓഡിറ്റുകൾക്കോ ഡോക്യുമെന്റേഷനോ വേണ്ടിയുള്ള ആവശ്യങ്ങൾക്ക്.
ഇതുവരെ ഈ സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിനായി നിക്ഷേപകർക്ക് അവരുടെ പ്രാദേശിക പോസ്റ്റ് ഓഫീസ് നേരിട്ടെത്തി അപേക്ഷിക്കേണ്ടിയിരുന്നു. എന്നാൽ ഇനി മുതൽ ഈ സേവനം ഓൺലൈനായി ലഭിക്കും. അതായത് നിക്ഷേപകർക്ക് ഡിഒപി ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ നിന്ന് നേരിട്ട് പലിശ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.
2021 നവംബർ 23 ലെ എസ്‌ബി ഓർഡർ നമ്പർ 38/2021 പ്രകാരം, പോസ്റ്റ് ഓഫീസ് തലത്തിൽ ഫിനാക്കിൾ സിബിഎസ് വഴി പലിശ സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് സംവിധാനം സ്ഥാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, തപാൽ വകുപ്പ് 2025 ഏപ്രിൽ 30 ന് ഒരു പ്രധാന അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് പോർട്ടലിൽ നിന്ന് നേരിട്ട് അവരുടെ പലിശ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നാണ് ആ പ്രഖ്യാപനം.

എങ്ങനെ പലിശ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം?
തപാൽ വകുപ്പിൻ്റെ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ നിന്ന് നിങ്ങളുടെ പലിശ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള പ്രക്രിയ വിശദമായി പരിശോധിക്കാം;
- ആദ്യം തപാൽ വകുപ്പിൻ്റെ ഇന്റർനെറ്റ് ബാങ്കിംഗിൻ്റെ ഔദ്യോഗിക പോർട്ടലായ ebanking.indiapost.gov.in സന്ദർശിക്കുക.
- അടുത്തത് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും നൽകുക. ഒരുപക്ഷേ, നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഇന്റർനെറ്റ് ബാങ്കിംഗിനായി സൈൻ അപ്പ് ചെയ്യുക.
- ലോഗിൻ പ്രക്രിയ പൂർത്തിയായാൽ പോർട്ടലിന്റെ ഡാഷ്‌ബോർഡിലെ അക്കൗണ്ട്സ് ടാബ് തിരഞ്ഞെടുക്കുക.
- അക്കൗണ്ട്സ് ടാബിന് കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പലിശ സർട്ടിഫിക്കറ്റ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഇതിൽ സാമ്പത്തിക വർഷം തിരഞ്ഞെടുക്കുക. നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ആവശ്യമുള്ള മുൻ സാമ്പത്തിക വർഷമോ നിലവിലെ സാമ്പത്തിക വർഷമോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
- ഈ പ്രക്രിയകൾ പൂർത്തിയായാൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പലിശ സർട്ടിഫിക്കറ്റ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനാവും.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ നേടാം: ഈ പ്രമുഖ ബാങ്കുകളുടെ പുതിയ നിരക്കുകൾ ഇതാ
പലിശ സർട്ടിഫിക്കറ്റ് ആർക്കെല്ലാം ഡൗൺലോഡ് ചെയ്യാം?
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ DOP ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾക്കും ഈ സേവനം ഉറപ്പാക്കാം. സേവിംഗ്സ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെങ്കിൽ പലിശ സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയും.
DOP ഇന്റർനെറ്റ് ബാങ്കിംഗ് ലഭിക്കുവാൻ എന്തൊക്കെ ശ്രദ്ധിക്കണം?
ഡിഒപി ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ലഭിക്കണമെങ്കിൽ അക്കൗണ്ട് ഉടമകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം;
- സിംഗിൾ അല്ലെങ്കിൽ ജോയിന്റ് "ബി" സേവിംഗ്സ് അക്കൗണ്ട്. - ഇവ സജീവമായി പ്രവർത്തിക്കുന്നത് ആയിരിക്കണം.
- ആവശ്യമായ കെവൈസി രേഖകൾ നൽകുക.
- തപാൽ വകുപ്പിൻ്റെ ഡെബിറ്റ് കാർഡ്.
- മൊബൈൽ നമ്പർ.
- ഇമെയിൽ
- പാൻ നമ്പർ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
