ദീർഘകാല സമ്പാദ്യ പദ്ധതികളിൽ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയാണ്. സർക്കാർ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഉറപ്പായ റിട്ടേൺസിനൊപ്പം ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തരം പദ്ധതികളുടെ ജനപ്രീതിയും സ്വീകര്യതയും മറ്റുള്ളവയേക്കാൾ മുന്നിൽ നിൽക്കുന്നത്.
സാധാരണക്കാരിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും അതിന്റെ സാധ്യതകളും ആവശ്യകതയും മനസിലാക്കുന്നതിലും രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പണം സമ്പാദിക്കണമെങ്കിൽ നിക്ഷേപം അനിവാര്യാണ്. ചെറുതെങ്കിലും വരുമാനത്തിൽ നിന്ന് ഒരു ഭാഗം നിക്ഷേപത്തിലേക്ക് വകയിരുത്തിയിൽ മികച്ച റിട്ടേൺസ് കിട്ടുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസിലുള്ളത്.

ഇത്തരത്തിൽ ചെറിയ നിക്ഷേപത്തിൽ നിന്ന് വലിയ റിട്ടേൺസ് നേടാൻ സാധിക്കുന്ന ചില പദ്ധതികളെ പരിചയപ്പെടുകയാണ് ഈ ലേഖനത്തിൽ. 500 രൂപയിൽ താഴെ മാത്രം നീക്കിവെച്ചുകൊണ്ട് സമ്പാദ്യം കെട്ടിപടുക്കാൻ സാധിക്കുന്ന പദ്ധതികൾ. ഒരു ചെറിയ തുകയിൽ ആരംഭിക്കുക, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം വർദ്ധിപ്പിക്കുക. പണമുണ്ടാക്കാനുള്ള വഴിയാണിത്. നിങ്ങൾക്ക് 500 രൂപയിൽ താഴെ നിക്ഷേപിച്ച് ആരംഭിക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: പിപിഎഫ് അഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു ദീർഘകാല നിക്ഷേപ-സമ്പാദ്യ പദ്ധതിയാണ്. 15 വർഷമാണ് നിക്ഷേപ കാലയളവ്. ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷൺ രൂപ വരെയും നിക്ഷേപിക്കാൻ സാധിക്കും. ഇത്തരത്തിൽ 15 വർഷം പൂർത്തിയാകുന്നതുവരെയപും തുടരുന്ന നിക്ഷേപം അഞ്ച് വർഷത്തേക്കുകൂടി നീട്ടാനും നിക്ഷേപകന് അവകാശമുണ്ട്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപയെങ്കിലും നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ പ്രതിവർഷം 6,000 രൂപ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിലെത്തും. നിലവിൽ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക്. അത്തരമൊരു സാഹചര്യത്തിൽ, ഈ സ്കീമിൽ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് 7.1 ശതമാനം പലിശയ്ക്ക് 15 വർഷത്തിനുള്ളിൽ 1,62,728 രൂപ ചേർക്കാം. 5.5 വർഷത്തേക്ക് നീട്ടിയാൽ 20 വർഷത്തിൽ 2,66,332 രൂപയും 25 വർഷത്തിൽ 4,12,321 രൂപ നിങ്ങൾക്ക് റിട്ടേൺസായി ലഭിക്കുന്നു.
റെക്കറിംഗ് ഡെപ്പോസിറ്റ്: പോസ്റ്റ് ഓഫീസിന്റെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി. പ്രതിമാസ അടവ് വരുന്ന ആർഡി മികച്ച റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നു. റുകിട നിക്ഷേപകരെ അവരുടെ ഭാവി ആവശ്യങ്ങൾക്കായി സമ്പാദ്യം സൃഷ്ടിക്കാൻ സഹായിക്കുന്നു. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം.നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ 5 വർഷത്തിനുള്ളിൽ 30,000 രൂപ നിക്ഷേപിക്കും, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 6.7 ശതമാനം നിരക്കിൽ 35,681 രൂപ ലഭിക്കും, അതായത് പലിശയായി 5,681 രൂപ.
സ്ത്രീകൾക്ക് 5000 രൂപ നിക്ഷേപിച്ച് 28 ലക്ഷം സമ്പാദിക്കാൻ ഒരു കിടിലൻ പദ്ധതി
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിങ്ങൾ ഒരു മകളുടെ രക്ഷിതാവാണെങ്കിൽ അവളുടെ പേരിൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിക്കാം. ഈ സർക്കാർ പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവിൽ 8.2 ശതമാനം പലിശയാണ് നൽകുന്നത്. നിങ്ങൾ ഈ സ്കീമിൽ 15 വർഷത്തേക്ക് നിക്ഷേപിക്കണം, 21 വർഷത്തിന് ശേഷം സ്കീം കാലാവധി പൂർത്തിയാകും. പ്രതിമാസം 500 രൂപയെങ്കിലും ഇതിൽ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ 90,000 രൂപ നിക്ഷേപിക്കും, 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ ലഭിക്കും.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications