റിസ്കില്ലാതെ നിക്ഷേപിക്കാവുന്ന പദ്ധതികൾ തിരയുന്നവർ ആദ്യം ചെന്നെത്തുന്നത് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളിലും ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലുമാണ്. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ വൈവിധ്യമാർന്ന നിക്ഷേപങ്ങളുണ്ട്. പലതിനും ബാങ്ക് നിക്ഷേപങ്ങളേക്കാൾ പലിശയുമുണ്ട്.
കേന്ദ്ര സർക്കാറിന്റെ സുരക്ഷ കൂടിയാകുമ്പോൾ പലപ്പോഴും റിസ്ക് ഫ്രീ നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ ആകർഷകമാകാറുണ്ട്. ഈ കൂട്ടത്തിൽ പരിഗണിക്കാവുന്നൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര. നിക്ഷേപം ഇരട്ടിയാകുന്നു എന്നതാണ് മറ്റ് നിക്ഷേപങ്ങളിൽ നിന്ന് കിസാൻ വികാസ് പത്രയെ വ്യത്യസ്തമാക്കുന്നത്.
കിസാൻ വികാസ് പത്ര
നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്ന പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ഒറ്റത്തവണ നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയില്‍ നടത്തേണ്ടണ്. പ്രായ പരിധിയില്ലാതെ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നിക്ഷേപം നടത്തി കഴിഞ്ഞാല്‍ ഇരട്ടിയാകുമ്പോഴാണ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുക. നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെ ഗ്യാരണ്ടിയുണ്ടെന്നത് സുരക്ഷ ഇരട്ടിയാക്കുന്നു. നിക്ഷേപത്തിന് നിലവിൽ 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്. എസ്ബിഐയിൽ റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്ന പരമാവധി പലിശയായ 7.10 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്.

എങ്ങനെ നിക്ഷേപിക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. നിക്ഷേപത്തിന് കെവൈസി നടപടികൾ നിർബന്ധമാണ്. തിരിച്ചറിയൽ രേഖയും മേൽവിലാസം തെളിയിക്കുന്ന രേഖകളായി പാൻ, ആധാർ, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിവയിലെതെങ്കിലും സമർപ്പിക്കേണ്ടതുണ്ട്.
രേഖകൾ പരിശോധിച്ച ശേഷം നിക്ഷേപം നടത്താം. പണമായും ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയും പണമടയ്ക്കാം. നിക്ഷേപിച്ചാൽ ഉടൻ കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിനാൽ ഇവ സൂക്ഷിക്കണം.
എത്ര അക്കൗണ്ട്എടുക്കാം
വ്യക്തിഗത അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും നിക്ഷേപം തുടങ്ങാം. 10 വയസ് പ്രായമുള്ള കുട്ടിക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. കിസാന്‍ വികാസ് പത്രയില്‍ ഒന്നിലധികം അക്കൗണ്ട് ആരംഭിക്കുന്നതിന് നിയന്ത്രണമില്ല. ജോയിന്റ് അക്കൗണ്ടിൽ 3 പേരെ അനുവദിക്കും.
നേട്ടങ്ങൾ
വിപണിയിലെ ഏറ്റക്കുറച്ചിലുകളില്ലാതെ നിക്ഷേപ നടത്താമെന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം. 1,000 രൂപ മുതൽ നിക്ഷേപം നടത്താം. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം പരിധിയില്ലാതെ ഉയർത്താം. കിസാൻ വികാസ് പത്രയുടെ മെച്യൂരിറ്റി കാലയളവ് 115 മാസമാണ്. ഈ കാലയളവിൽ നിക്ഷേപം ഇരട്ടിയാകും.
കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് ഈട് നൽകി വായ്പയെടുക്കാൻ സാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എ പ്രകാരം കിസാൻ വികാസ് പത്ര നിക്ഷേപം കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന പലിശ വരുമാനത്തിൽ നിന്ന് നികുതി കുറയ്ക്കില്ല.
നിക്ഷേപം ഇരട്ടിയാക്കാം
1,000 രൂപ മുതല്‍ പരിധിയില്ലാതെ കിസാൻ വികാസ് പത്രയിൽ നിക്ഷേപം നടത്താം. നേരത്തെ 120 മാസമായിരുന്നു നിക്ഷേപം ഇരട്ടിയാകാന്‍ ആവശ്യമായിരുന്നത്. പലിശ 7.50 ശതമാനമായി ഉയർത്തിയതോടെ നിലവില്‍ 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 10 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 115 മാസത്തിന് ശേഷം 20 ലക്ഷം രൂപ സ്വന്തമാക്കാം. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കും.
നിക്ഷേപം നേരത്തെ പിൻവലിക്കാമോ?
കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നത് പണം ഇരട്ടിയാക്കാനാണ്. അതിനാൽ നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിക്കുന്നതിന് കടമ്പുകളുണ്ട്. നിക്ഷേപിക്കുമ്പോൾ നിശ്ചയിക്കുന്ന കാലാവധിയെത്തുന്നതിന് മുന്‍പ് പണം പിന്‍വലിക്കണമെങ്കിൽ തപാൽ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്.
വ്യക്തിഗത അക്കൗണ്ടാണെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണ ശേഷം കിസാൻ വികാസ് പത്ര അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ട് എടുത്തവരിൽ ഒരാളുടെ മരണം സംഭവിച്ചാലോ എല്ലാ അംഗങ്ങളുടെ മരണ ശേഷമോ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവ് വഴി നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് കിസാൻ വികാസ് പത്ര പിൻവലിക്കാൻ സാധിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്തും അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
