മാസാമാസം അക്കൗണ്ടിലേക്ക് 9,000 രൂപ എത്തിയാലോ? ഇത്തരത്തിലുള്ള പല തട്ടിപ്പുകളെ സംബന്ധിച്ച് വാർത്ത കേട്ടതിനാൽ നിക്ഷേപകർക്ക് പല സംശയങ്ങളുമുണ്ടാകും. എന്നാൽ ആ സംശയങ്ങൾ മാറ്റിവെച്ച് റിസ്കില്ലാതെ, വലിയ അധ്വാനമില്ലാതെ എങ്ങനെ പണമുണ്ടാക്കാം എന്നാണ് ചിന്തയെങ്കിൽ പറ്റിയ പദ്ധതി ഇതാണ്.
പോസ്റ്റ് ഓഫീസിന്റെ മാസ വരുമാന പദ്ധതി സ്ഥിര വരുമാനം ഉറപ്പാക്കുന്ന ഗ്ലാമർ നിക്ഷേപമാണ്. 5 വർഷ കാലത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്തിയാൽ മാസത്തിൽ അക്കൗണ്ടിൽ കാശ് നിറയും എന്നതിൽ തർക്കം വേണ്ട. കാലാവധിയെത്തിയാൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുകയും ചെയ്യും.
എങ്ങനെ ഉപയോഗിക്കാം
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം പ്രതിമാസത്തിലെ വരുമാനമാണ്. 5 വർഷത്തിന് ശേഷം ആവശ്യമായി വരുന്ന തുക ഉപയോഗിച്ച് സുരക്ഷിതമായി വരുമാനം ഉണ്ടാക്കാൻ പദ്ധതിയിൽ ചേരാം. മാസത്തിൽ ലഭിക്കുന്ന പലിശ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിലെ ആവർത്തന നിക്ഷേപത്തിലോ മാറ്റിയും അധിക സമ്പാദ്യം ഉണ്ടാക്കാം. കൂടാതെ മാസ ചെലവുകൾക്ക് അധിക വരുമാനം ആഗ്രഹിക്കുന്നവർക്കും പദ്ധഥി ഉപകാരമാകുന്നുണ്ട്.

ആർക്കും അക്കൗണ്ടെടുക്കാം
ഓപ്പൺ ടു ഓൾ എന്ന തരത്തിൽ പ്രായം പരിഗണിക്കാതെ എല്ലാവർക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ അക്കൗണ്ടെടുക്കാം. 10 വയസിന് താഴെയാണ് പ്രായമെങ്കിൽ അക്കൗണ്ടെടുക്കാൻ രക്ഷിതാവിന് മക്കളുടെ പേരിൽ അക്കൗണ്ടെടുക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും അനുവദിക്കും. പോസ്റ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് ഫോട്ടോ, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.
കൂടുതൽ നിക്ഷേപിക്കാം കൂടുതൽ സമ്പാദിക്കാം
2024 സാമ്പത്തിക വർഷം മുതൽ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ നിക്ഷേപ പരിധി ഉയർത്തിയിട്ടുണ്ട്. 2023 ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയര്‍ത്തിയത്.
വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില് 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ 4.50 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു നിക്ഷേപ പരിധി. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം.
പലിശ നിരക്ക്
മറ്റു ലഘു സമ്പാദ്യ പദ്ധതി കണക്കെ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതികളിലും ത്രൈമാസത്തിൽ പലിശ നിരക്ക് അവലോകനം ചെയ്യും. 2023 ഏപ്രില്‍-ജൂണ്‍ പാദത്തിലാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് പുതുക്കിയത്. നിലവിൽ 7.4 ശതമാനം പലിശ പദ്ധതിക്ക് ലഭിക്കും. അക്കൗണ്ട് ആരംഭിച്ച തൊട്ടടുത്ത മാസം മുതൽ കാലാവധി വരെ പലിശ മാസത്തിൽ ലഭിക്കും.
നേരത്തെ പിൻവലിക്കാം
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധിയെങ്കിലും പിഴയോടെ നേരത്തെ പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നത് വരെ പിൻവലിക്കൽ അനുവദനീയമല്ല. 1 വര്‍ഷം പൂര്‍ത്തിയായ അക്കൗണ്ട് മൂന്ന് വര്‍ഷത്തിന് മുന്‍പ് ക്ലോസ് ചെയതാല്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് 2 ശതമാനം കുറച്ചാണ് അനുവദിക്കുക. 5 വര്‍ഷത്തിന് മുന്‍പ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം തുക കുറയ്ക്കും.
9,000 രൂപ നേടാൻ എത്ര നിക്ഷേപിക്കണം
വ്യക്തിഗത അക്കൗണ്ട് ഉടമ പരമാവധി തുക അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മാസത്തിൽ ലഭിക്കുന്ന പലിശ വരുമാനം 5,500 രൂപയാണ്. 9 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 7.4 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തേക്ക് മാസത്തില്‍ 5,500 രൂപ ലഭിക്കും. 15ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 9,250 രൂപ പ്രതിമാസം നേടാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications