പ്രായ വ്യത്യാസമില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. സര്‍ക്കാര്‍ പദ്ധതിയെ ആശ്രയിക്കുന്നവര്‍ക്ക് മാസ വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച പദ്ധതികളുടെ കൂട്ടത്തില്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുമുണ്ട്. പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം.
മാസത്തില്‍ സേവിംഗ്സ് അക്കൗണ്ടിലേക്ക് പലിശ വരുമാനം എത്തും. മാസ വരുമാനത്തിനൊപ്പം നിക്ഷേപത്തിന് സര്‍ക്കാറിന്റെ ഗ്യാരണ്ടിയാണ് മറ്റൊരു പ്രത്യേകത. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ മറ്റു വിശദാംശങ്ങളും മാസത്തില്‍ എത്ര രൂപ ലഭിക്കുമെന്നും നോക്കാം.
കുറഞ്ഞ നിക്ഷേപം
ചെറിയ തുകയില്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. 1,000 രൂപയാണ ചുരുങ്ങിയത് നിക്ഷേപിക്കേണ്ടത്. 100 ന്റെ ഗുണിതങ്ങളായി 4.5 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം.
മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപത്തിന് അക്കൗണ്ട് ഉടമകള്‍ക്ക് തുല്യ പങ്കാളിത്താമായിരിക്കും.
പ്രായ പരിധിയില്ല
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ പ്രായ വ്യത്യാസമില്ലാതെ നിക്ഷേപിക്കാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ടൈടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ 18 വയസ് പൂര്‍ത്തിയാകണം.
കാലാവധി
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയാക്കി 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ നിക്ഷപിച്ച തുകയില്‍ നിന്ന് 2 ശതമാനം പിഴയായി ഈടാക്കും. 3-5 വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 1 ശതമാനം പിഴ ഈടാക്കും.
പലിശ
7.1 ശതമനമാണ് ജനുവരി- മാര്‍ച്ച് പാദത്തില്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ലഭിക്കുന്ന പലിശ നിരക്ക്. അക്കൗണ്ട് ആരംഭിച്ച തീയതി കണക്കാക്കി തൊട്ടടുത്ത മാസത്തിലെ അതേദിവസം പലിശ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഉപയോഗിക്കാത്ത പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ സേവിംഗ്സ് അക്കൗണ്ടിലെ പലിശ ലഭിക്കും.
മാസ വരുമാനം എങ്ങനെ
2 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കുന്നൊരാൾക്ക് പ്രതിമാസം ലഭിക്കുന്നത് 1,183 രൂപയാണ്. 5 വർഷം വരെ ഈ തുക മുടക്കമില്ലാതെ ലഭിക്കും. 3 ലക്ഷം രൂപയാണ് നിക്ഷേപിച്ചതെങ്കിൽ 1,775 രൂപയാണ് മാസ വരുമാനം.
വ്യക്തിഗത അക്കൗണ്ടിൽ പരമാവധി നിക്ഷേപമായ 4.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.1 ശതമാനം പലിശ നിരക്കിൽ മാസത്തിൽ 2,662 രൂപ ലഭിക്കും. സംയുക്ത അക്കൗണ്ട് ആരംഭിച്ച് 9 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് ലഭിക്കുന്നത് 5,244 രൂപ ലഭിക്കും. കാലാവധിയിൽ അവസാന മാസത്തെ പലിശ വരുമാനത്തിനൊപ്പം നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
