കേരളത്തിൽ സുരക്ഷിത നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യകത ഉള്ള സമയമാണ് ഇപ്പോൾ. ബാങ്കുകളുടെ പലിശ നിരക്കുകളിൽ വലിയ മാറ്റങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി(MIS) വീണ്ടും ശ്രദ്ധ നേടുകയാണ്. ഉറപ്പായ പ്രതിമാസ വരുമാനമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ ശക്തി. എന്താണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, നിക്ഷേപം എങ്ങനെയാണ്, പലിശ നിരക്കും കാലാവധിയും, പ്രതിമാസം 9000 രൂപ സമ്പാദിക്കാൻ എത്ര തുക നിക്ഷേപിക്കണം തുടങ്ങി മുഴുവൻ വിവരങ്ങളും നമുക്ക് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാനംകുറഞ്ഞ റിസ്കിൽ സ്ഥിരവും ഉറപ്പുള്ളതുമായ പ്രതിമാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. കേന്ദ്രസർക്കാർ പിന്തുണയോടെ, വിരമിച്ചവർക്കും, മധ്യവർഗ കുടുംബങ്ങൾക്കും തടസ്സരഹിതമായ പ്രതിമാസ വരുമാനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് പ്രത്യേകിച്ചും അനുയോജ്യമാണ്.
യോഗ്യതയും പലിശ നിരക്കും
ഇന്ത്യൻ പൗരനായ ആർക്കും പദ്ധതിയുടെ ഭാഗമാകാം. പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ പേരിൽ രക്ഷിതാവിനോ, 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തയാൾക്കോ സ്വന്തം പേരിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം. സിംഗിൾ അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് എന്നിങ്ങനെ നിക്ഷേപം ആരംഭിക്കാം. സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരേയും ജോയിന്റ് അക്കൗണ്ടായി 15 ലക്ഷം രൂപ വരേയും നിക്ഷേപിക്കാം. അഞ്ചു വർഷമാണ് പദ്ധതിയുടെ നിക്ഷേപ കാലാവധി.

നിലവിലെ പലിശ നിരക്ക് 7.4 ശതമാനമാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളെയും അപേക്ഷിച്ച് കൂടുതൽ സ്ഥിരത വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് ആകർഷകമായി തുടരുന്നു. അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്, തുടർന്ന് 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
പ്രതിമാസം വരുമാനം ഉറപ്പാക്കാം
പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് അനുസരിച്ച് 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 3,083.33 രൂപയും, 9 ലക്ഷം രൂപയ്ക്ക് പ്രതിമാസം 5,550 രൂപയും, 15 ലക്ഷം രൂപയ്ക്ക് പ്രതിമാസം 9,250 രൂപയും ലഭിക്കും. ഈ റിട്ടേണുകൾ അഞ്ച് വർഷത്തേക്ക് സ്ഥിരമായിരിക്കും.
| നിക്ഷേപ തുക | പലിശ നിരക്ക് | മാസവരുമാനം |
| 5,00,000 | 7.4% | 3,083.33 രൂപ |
| 10,00,000 | 7.4% | 5,550 രൂപ |
| 15,00,000 | 7.4% | 9,250 രൂപ |
എ.ടി.എം കാർഡ് മെഷീനിൽ കുടുങ്ങിയോ..? ഇങ്ങനെ ചെയ്താൽ പണി കിട്ടും, എന്ത് ചെയ്യണമെന്ന് അറിയാം
പോസ്റ്റ് ഓഫീസ് അക്കൗണ്ട് എങ്ങനെ തുറക്കാം
അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ അപേക്ഷാ ഫോം വാങ്ങുക. അപേക്ഷാ ഫോം, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, അഡ്രസ് പ്രൂഫ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി പോസ്റ്റ് ഓഫീസിൽ എത്തുക. പകർപ്പായി കൊണ്ടുവന്ന രേഖയുടെ ഒർജിനൽ പതിപ്പുകളും കൈയ്യിൽ കരുതുന്നത് നല്ലതായിരിക്കും. അപേക്ഷാ ഫോമിൽ സാക്ഷിയുടേയും നോമിനിയുടേയും ഒപ്പുകൾ ഉണ്ടോ എന്ന് ഉറപ്പാക്കുക.
ആദ്യ പേയ്മെന്റ് പണമോ ചെക്കോ ആയി നൽകാൻ സാധിക്കും. അതേസമയം, പോസ്റ്റ് ഡേറ്റഡ് ചെക്ക് സമർപ്പിക്കുകയാണെങ്കിൽ ചെക്കിലെ തീയതി അക്കൗണ്ട് തുറക്കുന്ന തീയതിയായി കണക്കാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications