ഭാര്യയുണ്ടെങ്കിൽ എല്ലാ മാസവും 9,250 രൂപ കിട്ടും: ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..

പണം സമ്പാദിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഒരു മികച്ച തിരഞ്ഞടുപ്പാണ്. ഉയർന്ന പലിശ നിരക്കോടെ വരുമാനം വളർത്താൻ സാധിക്കുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഒരു സാധാരണ ബാങ്ക് നിക്ഷേപത്തേക്കാൾ നേട്ടം ഉറപ്പാക്കാൻ പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് സാധിക്കും. അത്തരത്തിൽ ഇതിൽ എല്ലാ മാസവും വരുമാനം ലഭിക്കുന്ന പദ്ധതി പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ്.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ എല്ലാ മാസവും പെൻഷൻ പോലെ വരുമാനം സ്വന്തമാക്കാൻ ഈ പ്രതിമാസ വരുമാന പദ്ധതി (POMIS) അനുവ​ദിക്കുന്നു. സ്ഥിര നിക്ഷേപങ്ങൾ പലിശ നിരക്ക് ഇത്തവണ കുറച്ചതോടെ പലരും ഉയർന്ന പലിശ നിരക്കുള്ള നിക്ഷേപങ്ങൾ തേടുന്നുണ്ട്. അതിനാൽ തന്നെ സുരക്ഷിതമായി നിക്ഷേപിച്ചാൽ സാധിക്കുന്ന ഒരു സമ്പാദ്യ പദ്ധതിയാണിത്. നിലവിൽ ഈ സ്കീം 7.4 ശതമാനം വാർഷിക പലിശ നിരക്കാണ് വാ​ഗ്ദാനം ചെയ്യുന്നത്.

കാലാവധിയും നിക്ഷേപവും.

ഈ പ്രതിമാസ വരുമാന പദ്ധതി 5 വർഷത്തെ കാലാവധിയിലാണ് നിക്ഷേപിക്കുന്നത്. ഈ കാലാവധിയിൽ മുഴുവൻ നിക്ഷേപകന് പ്രതിമാസം പലിശ വരുമാനവും ലഭിക്കുന്നു. ജോലിയിൽ നിന്ന് വിരമിക്കുന്നവർക്കും ഈ സ്കീം ആശ്വാസം നൽകുന്നു. അവർക്ക് ലഭിക്കുന്ന മറ്റു പെൻഷൻ വരുമാനങ്ങൾക്ക് പുറമേയായിരിക്കും ഇതിൽ നിന്നും വരുമാനം ലഭിക്കുന്നത്.

നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാൻ സാധിക്കും. നിങ്ങൾ സിം​ഗിൾ അക്കൗണ്ട് ആരംഭിച്ചാൽ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. എന്നാൽ ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നിങ്ങൾക്ക് ഭാര്യയുമായി ചേർന്ന് അക്കൗണ്ട് തുറക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ അത് ജോയിൻ്റ് അക്കൗണ്ടായിരിക്കും.

ഭാര്യയുണ്ടെങ്കിൽ എല്ലാ മാസവും 9,250 രൂപ കിട്ടും: ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ

ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

  • അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷത്തെ കാലാവധി കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാനും അക്കൗണ്ട് അവസാനിപ്പിക്കാനും നിക്ഷേപകന് സാധിക്കും.
  • പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റ് സൗകര്യം വഴിയോ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇസിഎസ് വഴിയോ പലിശ പിൻവലിക്കാൻ അനുവാദമുണ്ട്.
  • ഈ നിക്ഷേപം ആരംഭിച്ച് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിച്ചാൽ, അക്കൗണ്ട് ക്ലോസ് ചെയ്യാൻ തടസ്സങ്ങളില്ല.
  • റീഫണ്ട് നൽകിയ മാസത്തിന് തൊട്ടുമുമ്പുള്ള മാസം വരെയുള്ള തുക പലിശ സഹിതം തിരികെ നൽകുന്നതാണ്.

ഓണം ഓഫറുമായി കെഎസ്എഫ്ഇ: സമൃദ്ധി ​ഗിഫ്റ്റ് കാർഡിലൂടെ സപ്ലൈക്കോ വഴി കൈനിറയെ സാധനം വാങ്ങാം

പ്രതിമാസം 9250 രൂപ ലഭിക്കും

നിങ്ങൾ ഒരു ജോയിൻ്റ് അക്കൗണ്ട് ആരംഭിച്ചാൽ അതിൽ 15 ലക്ഷം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ പ്രതിമാസം 9,250 രൂപ വരുമാനം ലഭിക്കും. നിങ്ങളുടെ ഭാര്യയോ ഭർത്താവോ ആരുമാകട്ടെ, നിക്ഷേപം ഒരുമിച്ചാണെങ്കിൽ ഇത്രയും തുക എല്ലാ മാസവും വെറുതെ ലഭിക്കും എന്നതാണ് ജോയിൻ്റ് അക്കൗണ്ടിൻ്റെ പ്രത്യേകത. അതായത് ഓരോ വർഷവും പലിശയിനത്തിൽ മാത്രം ലഭിക്കുന്നത് 1,11,000 രൂപ. അങ്ങനെയെങ്കിൽ അഞ്ച് വർഷം കൊണ്ട് പലിശ തുക മാത്രം 5,55,000 ലഭിക്കും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X