വിരമിച്ച ശേഷം മാസ വരുമാനം ആഗ്രഹിക്കുന്നവരോ കയ്യിലുള്ള തുക സുരക്ഷിതമായി നിക്ഷേപിച്ച് മാസ വരുമാനം തേടുന്നവരോ ആണെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. മാസത്തിൽ പലിശ വരുമാനം ലഭിക്കുമെന്നതിനാൽ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കോ പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള വരുമാനം ഉണ്ടാക്കാൻ സാധിക്കും. കേന്ദ്ര സർക്കാർ പദ്ധതിയായതിനാൽ പൂർണ സുരക്ഷിതത്വം ലഭിക്കും. 2023-24 ബജറ്റിൽ പദ്ധതിക്ക് പുതിയ നിർദ്ദേശങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപിക്കുന്നവർക്ക് അധിക ലാഭം നേടാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ്ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കുന്ന പണം മാർക്കറ്റ് റിസ്കുകൾക്ക് വിധേയമല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനാൽ, നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമായിരിക്കും. മാസം ഉറപ്പായ വരുമാനം ലഭിക്കും. ഇതോടൊപ്പം നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാൻ സാധിക്കും. അക്കൗണ്ട് പുതുക്കേണ്ടവർക്ക് അതിനുള്ള സൗകര്യവും ലഭിക്കും. ബജറ്റിൽ നിക്ഷേപ പരിധി ഉയർത്തിയിട്ടുണ്ട്.
ആർക്കൊക്ക ആരംഭിക്കാം
പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ടൈടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ 18 വയസ് പൂര്‍ത്തിയാകണം. അക്കൗണ്ട് കാലയളവിൽ നിക്ഷേപകൻ മരണപ്പെട്ടാൽ, ആനുകൂല്യങ്ങളും നിക്ഷേപവും ലഭിക്കാൻ അർഹതയുള്ളൊരാളെ നോമിനിയായി നിയമിക്കണം.
നിക്ഷേപം
ചെറിയ തുകയില്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. 1,000 രൂപയാണ ചുരുങ്ങിയത് നിക്ഷേപിക്കേണ്ടത്. 100 ന്റെ ഗുണിതങ്ങളായി 4.5 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാം. അടുത്ത സാമ്പക്തിക വർഷം മുതൽ ഇത് 9 ലക്ഷമാകും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം.
മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അടുത്ത സാമ്പത്തിക വർഷം മുതൽ ഇത് 15 ലക്ഷമാകും. നിക്ഷേപത്തിന് അക്കൗണ്ട് ഉടമകള്‍ക്ക് തുല്യ പങ്കാളിത്താമായിരിക്കും.
പലിശ
7.1 ശതമനമാണ് ജനുവരി- മാര്‍ച്ച് പാദത്തില്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ലഭിക്കുന്ന പലിശ നിരക്ക്. അക്കൗണ്ട് ആരംഭിച്ച തീയതി കണക്കാക്കി തൊട്ടടുത്ത മാസത്തിലെ അതേദിവസം പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഉപയോഗിക്കാത്ത പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല. സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ ലഭിക്കും.
കാലാവധി
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയാക്കി 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ നിക്ഷപിച്ച തുകയില്‍ നിന്ന് 2 ശതമാനം പിഴയായി ഈടാക്കും. 3-5 വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 1 ശതമാനം പിഴ ഈടാക്കും.
കാൽക്കുലേറ്റർ
ബജറ്റിൽ പോസ്റ്റ ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരിധി 9 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് നാലര ലക്ഷം രൂപ മാത്രമായിരുന്നു. ഒറ്റ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ പ്രതിമാസം 5,325 രൂപ പെൻഷൻ ലഭിക്കും. ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ നിക്ഷേപിക്കാവുന്ന പരിധി 15 ലക്ഷം രൂപയാക്കി ഉയർത്തി. ഇതുപ്രകാരം പ്രതിമാസ വരുമാനം 8,875 രൂപയാകും. രണ്ട് അക്കൗണ്ട് ഉടമകൾക്കും തുല്യ വിഹിതം ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications