കയ്യിൽ വലിയൊരു സംഖ്യ വന്നാൽ ഉപയോഗിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം നിക്ഷേപമാണ്. ഈ തുക ഉപയോഗിച്ചൊരു മാസ വരുമാനം ആഗ്രഹിക്കുന്നവരാണെങ്കിൽ ഏവിടെ നിക്ഷേപിക്കണം?. അധിക വരുമാനത്തിനായി ജോലിക്കൊപ്പം ചെറിയ ബിസിനസുകളിലേക്ക് പണം നിക്ഷേപിക്കുന്നവരുണ്ട്. പണത്തോടൊപ്പം സമയം കൂടി നിക്ഷേപിക്കേണ്ടതിനാലും വലിയ റിസ്കുള്ളതിനാലും ഈ രീതി എല്ലാവർക്കും സ്വീകാര്യമല്ല. ഈ സാഹചര്യത്തിൽ മാസ വരുമാനം തേടി നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി തിരഞ്ഞെടുക്കാം.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസിൽ ആരംഭിക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം അഥവാ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. 5 വർഷ കാലാവധിയുള്ള പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപവും അതിൽ നിന്നുള്ള പലിശ വരുമാനം മാസത്തിൽ വിതരണം ചെയ്യുന്നതുമാണ് രീതി. 2024 ബജറ്റിൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിലേക്കുള്ള നിക്ഷേപ പരിധി ഉയർത്തിയിരുന്നു.
വ്യക്തിഗത അക്കൗണ്ടിൽ 5 ലക്ഷത്തിന് പകരം 9 ലക്ഷം ഇനി മുതൽ നിക്ഷേപിക്കാം. 9 ലക്ഷം നിക്ഷേപിക്കാവുന്ന ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷവും നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ നിക്ഷേപ പരിധി 1,000 രൂപയാണ്.

പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപത്തിന് 7.40 ശതമാനം പലിശയാണ് ഏപ്രിൽ- ജൂൺ പാദത്തിൽ ലഭിക്കുന്ന പലിശ നിരക്ക്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ഓരോ പാദത്തിലും പലിശ നിരക്ക് അവലോകനം ചെയ്യും.
നിക്ഷേപം ആരംഭിക്കുന്ന സമയത്ത് ലഭിക്കുന്ന പലിശ കാലാവധിയോളം തുടരും. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂർത്തിയായാൽ മാസ പലിശ വിതരണം ചെയ്യും. മാസത്തിൽ പിൻവലിക്കാത്ത പലിശ നിരക്കിന് അധിക പലിശയൊന്നും ലഭിക്കില്ല.
അക്കൗണ്ടെടുക്കാം
പ്രായപൂർത്തിയായവർക്കും പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടിക്കും സ്വന്തം പേരിൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടിക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനുള്ള സൗകര്യമുണ്ട്. മൂന്ന് പേർക്കാണ് ജോയിന്റ് അക്കൗണ്ടിൽ ചേരാൻ സാധിക്കുക. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടിക്ക് പ്രായപൂർത്തിയായാൽ മാത്രമെ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
പിൻവലിക്കൽ
നിക്ഷേപം തുടങ്ങി ഒരു വർഷത്തിനുള്ളിൽ പിൻവലിക്കൽ അനുവദിക്കില്ല. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിന് ശേഷം എന്നാൽ മൂന്ന് വർഷത്തിന് മുന്നേ അവസാനിപ്പിക്കുകയാണെങ്കിൽ നിക്ഷേപത്തിൽ നിന്ന് 2 ശതമാനം കുറച്ച് ബാക്കി തുകയാണ് ലഭിക്കുക. മൂന്ന് വർഷം പൂർത്തിയായി അഞ്ച് വർഷത്തിനിടെ അവസാനിപ്പിച്ചാൽ 1 ശതമാനം കുറച്ചാണ് നിക്ഷേപകന് തുക അനുവദിക്കുക. അഞ്ച് വർഷം പൂർത്തിയായ ശേഷം അപേക്ഷ സമർപ്പിച്ച് പാസ് ബുക്കും ഹാജരാക്കിയാൽ പണം അനുവദിക്കും.
കാൽക്കുലേറ്റർ
പോസ്റ്റ് ഓഫീസ് മാസ വരുമാന സ്കീമിന് 7.40 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. പലിശ മാസത്തിൽ നിക്ഷേപകന് ലഭിക്കും. 1 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 7.40 ശതമാനം പലിശയിൽ നിക്ഷേപകന് മാസത്തിൽ 617 രൂപ ലഭിക്കും.
2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,233 രൂപ മാസന്തോറും ലഭിക്കും. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി നിക്ഷേപമായ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 5,550 രൂപ ലഭിക്കും. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചാൽ മാസത്തിൽ 9,250 രൂപ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
