പോസ്റ്റ് ഓഫീസ് പദ്ധതികളുടെ ആകർഷീണയത റിസ്ക് ഇല്ലാ എന്നതാണ്. കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ധനമന്ത്രാലയവും തപാൽ വകുപ്പും നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്ന പദ്ധതികളായതിനാൽ സർക്കാറിന്റെ കയ്യിൽ നിക്ഷേപകരുടെ പണം ഉറപ്പാണെന്ന വിശ്വാസ്യതയാണ് പദ്ധതികൾക്കുള്ള ജനപ്രീയതയ്ക്ക് കാരണം.
പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഏറ്റവും സ്വീകാര്യമായ പദ്ധതികളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ജോലിക്കാരയവർക്ക് വിരമിക്കൽ കാലത്തേക്ക് സമ്പാദ്യം ഉണ്ടാക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. അതോടൊപ്പം നിക്ഷേപം തുടരുന്നൊരാൾക്ക് കോടിപതിയാകാനും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് വഴി സാധിക്കും. വിശദാംശങ്ങൾ നോക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
15 വർഷ കാലാവധിയുള്ള ദീർഘകാല നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ജോലി കാലത്ത് മാസം നിക്ഷേപം നടത്തുന്നൊരാൾക്ക് വിരമിക്കൽ കാലത്തേക്ക് മികച്ച സമ്പാദ്യം പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഉറപ്പ് നൽകുന്നു. അക്കൗണ്ട് ആരംഭിക്കുന്നതിന് പ്രായ പരിധിയൊന്നുമില്ലെങ്കിലും ചില നിബന്ധനകളുണ്ട്. പ്രായപൂര്‍ത്തിയാവാത്തവരുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആരംഭിക്കാം. 10 വയസിന് മുകളിലുള്ളവർക്ക് സ്വന്തകം പേരിലും അക്കൗണ്ടെടുക്കാം.

അതേസമയം, ഒരാള്‍ക്ക് ഒരു പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. വ്യക്തിഗത അക്കൗണ്ട് മാത്രമെ പിപിഎഫില്‍ അനുവദിക്കുകയുള്ളൂ. പ്രവാസികള്‍ക്ക് പിപിഎഫില്‍ ചേരാന്‍ സാധിക്കില്ല. നേരത്തെ ആരംഭിച്ച പിപിഎഫ് അക്കൗണ്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക് കാലാവധി വരെ തുടരാം എന്നിങ്ങനെ നിബന്ധനകളുണ്ട്.
നിക്ഷേപത്തിലെ പരിധി 500 രൂപയ്ക്കും 1.50 ലക്ഷത്തിനും ഇടയിലാണ്. 500 രൂപയാണ് സാമ്പത്തിക വർഷത്തിലെ കുറഞ്ഞ നിക്ഷേപം. 1.5 ലക്ഷം രൂപ വരെ വർഷത്തിൽ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ കുറഞ്ഞ നിക്ഷേപമായ 500 രൂപ അടച്ച് അക്കൗണ്ട് നിലനിർത്തേണ്ടതുണ്ട്.
പലിശ നിരക്ക്
മറ്റ് പോസ്റ്റ് ഓഫീസ് പദ്ധതികൾ പോലെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെയും പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും അവലോകനം ചെയ്യും. 7.1 ശതമാനമാണ് നിലവിൽ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. 2020 ഏപ്രിൽ ഒന്നിനാണ് അവസാനമായി പലിശ നിരക്കിൽ മാറ്റം വരുത്തിയത്.
അന്ന് 7.90 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് കുറയ്ക്കുകയായിരുന്നു. പിപിഎഫ് നിക്ഷേപത്തിന് പൂർണമായും നികുതിയിളവുണ്ട് എന്നതാണ് നിക്ഷേപകർക്കുള്ള ഒരു ഗുണം. വർഷത്തിൽ നിക്ഷേപത്തിന് 1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന പണവും പലിശയും പൂർണമായും നികുതി രഹിതമാണ്.
നിക്ഷേപിക്കാൻ ഈ തീയതി അനുയോജ്യം
വർഷത്തിൽ ഒറ്റത്തവണയായോ മാസത്തവണകളായോ പിപിഎഫിൽ നിക്ഷേപിക്കാം. ഒറ്റത്തവണയായ നിക്ഷേപിക്കുന്നവർ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിനും നാലിനും ഇടയില്‍ നിക്ഷേപിക്കണം. മാസത്തവണകളായി നിക്ഷേപിക്കുന്നവര്‍ എല്ലാ മാസത്തിലും അഞ്ചാം തീയതിക്ക് മുമ്പായി നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ആദായം ലഭിക്കും.
ഓരോ മാസവും അഞ്ചാം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ പിപിഎഫ് അക്കൗണ്ടിലുള്ള കുറഞ്ഞ തുകയ്ക്ക് മുകളിലാണ് പലിശ ഈടാക്കുന്നത്. ഇതുവരെ അതാത് മാസം നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കാൻ അഞ്ചാം തീയതിക്ക് മുൻപായി നിക്ഷേപിക്കണം.
കോടിപതിയാകുന്നത് എങ്ങനെ
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. ഇത് പ്രകാരം 12,500 രൂപ മാസത്തില്‍ കരുതണം. പ്രതിദിനം പണം മാറ്റിവെയ്ക്കുന്നൊരാൾക്ക് 417 രൂപ മാത്രമാണ് ആവശ്യം.
15 വർഷ കാലാവധിയിൽ ആകെ 22.5 ലക്ഷം രൂപയാണ് പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. നിലവിലെ പലിശ നിരക്കായ 7.1 ശതമാനം പ്രകാരം 18.18 ലക്ഷം രൂപ പലിശയായി ലഭിക്കും. 15 വര്‍ഷം കൊണ്ട് സമ്പാദ്യം 40.68 ലക്ഷമാകും.
കോടികളാകാൻ നിക്ഷേപം 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി രണ്ട് തവണ ദീര്‍ഘിപ്പിക്കാം. 25 വര്‍ഷ കാലയളവില്‍ വര്‍ഷത്തില്‍ 1.5 ലക്ഷം വീതം പിപിഎഫ് അക്കൗണ്ടിലിട്ടാല്‍ 37.50 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരും. ഇതിനൊപ്പം ഇത്രയും കാലത്തേക്ക് ലഭിക്കുന്ന പലിശ 65.58 ലക്ഷം രൂപ കൂടി കൂട്ടിയാല്‍ ആകെ ലഭിക്കുന്നത് 1 കോടിക്ക് മുകളിലുള്ള തുകയാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications