ബാങ്കിനെയും മുട്ടുകുത്തിക്കുന്ന സ്ഥിരവരുമാനം! കുറഞ്ഞകാലം കൂടുതൽ പലിശ; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തപാല്‍ വകുപ്പിന്റെ സമ്പാദ്യ പദ്ധതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ്. വൈവിധ്യമാർന്ന പദ്ധതികൾ തപാൽ വകുപ്പിന്റേതായിട്ടുണ്ടെങ്കിലും മികച്ച പലിശ നൽകുന്ന സ്ഥിരം നിക്ഷേപങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളുണ്ട്. സാധാരണ നിക്ഷേപ മാർ​ഗമെന്നതിനൊപ്പം മികച്ച പലിശ, ഉയർന്ന സുരക്ഷിതത്വം എന്നിവ തപാൽ വകുപ്പ് ഉറപ്പ് നൽകുന്നു. ബാങ്കുകളിൽ സ്ഥിര നിക്ഷേപമുണ്ടെങ്കിലും കുറഞ്ഞ പലിശ നിരക്കാണ് നിക്ഷേപകർക്ക് ബുദ്ധിമുട്ടാക്കുന്നത്. ഇതോടൊപ്പം നിക്ഷേപിക്കുന്ന തുകയുടെ വലിപ്പമനുസരിച്ച് പലിശ കണക്കാകുന്നത് സാധാരണക്കാർക്ക് നേട്ടമാകില്ല. ഇവിടെ സാധാരണക്കാർക്ക് തപാൽ വകുപ്പിന്റെ ടേം ഡെപ്പോസിറ്റ് അല്ലെങ്കിൽ സ്ഥിര നിക്ഷേപം ഉപകരിക്കും.

 

ടേം ഡെപ്പോസിറ്റുകൾ

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ് പോസ്റ്റ് ഓഫീസിലെ ടേം ഡെപ്പോസിറ്റുകൾ. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് ബാങ്കുകൾ ഉയർ‍ത്തിയിരുന്നു. ദേശസാൽകൃത ബാങ്കുകളെ തട്ടിച്ച് നോക്കുമ്പോൾ മികച്ച നിരക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ നൽകുന്നുണ്ട്.

Also Read: ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ - നിക്ഷേപകർക്ക് ബംബർ ലോട്ടറി!

നേട്ടങ്ങൾ

നേട്ടങ്ങൾ

സ്ഥിരം നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്ക് താപാല്‍ വകുപ്പ് അനുവദിക്കുന്നുണ്ട്. വാര്‍ഷിക പലിശ നല്‍കുന്ന പദ്ധതികളില്‍ 1,000 രൂപ കൊണ്ട് അക്കൗണ്ട് തുറക്കാം. ഉയര്‍ന്ന നിക്ഷേപ പരിധിയില്ലാ എന്നതും ഗുണകരമാണ്. രാജ്യത്താകമാനം വ്യാപിച്ചു കിടക്കുന്ന പോസ്റ്റ് ഓഫീസ് ശൃഖംലയുള്ളതിനാല്‍ എവിടെ നിന്നും അക്കൗണ്ട് തുറക്കാം. ഇത് ഏത് പോസ്റ്റ് ഓഫീസിലേക്കും മാറ്റാം. 1,2,3,5 വർഷ കാലാവധികളിലാണ് നിക്ഷേപം സ്വീകരിക്കുക. പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ ആര്‍ക്കും സമ്പാദ്യ പദ്ധതിയില്‍ ചേരാം. പത്ത് വയസിന് താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം. വ്യക്തിഗത അക്കൗണ്ടുകള്‍ ജോയിന്റ് അക്കൗണ്ടാക്കി മാറ്റാനും തിരിച്ചുമുള്ള സൗകര്യങ്ങള്‍ തപാല്‍ വകുപ്പിന്റെ സമ്പാദ്യ പദ്ധതിയുടെ ഗുണങ്ങളാണ്. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേരാണ് ഉള്‍പ്പെടുക. കറന്‍സിയായോ ചെക്ക് അയോ പണമടക്കാം.

Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

പിൻവലിക്കൽ

നിക്ഷേപം തുടങ്ങി ആറ് മാസം പൂർത്തിയായാൽ അക്കൗണ്ട് പിൻവലിക്കാൻ അനുവദിക്കും. 6 മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളിൽ പിൻവലിച്ചാൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കില്ല. സേവിം​ഗ്സ് അക്കൗണ്ട് പലിശയാണ് അനുവദിക്കുക. 2 വർഷം, 3 വർഷം അഞ്ച് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപം ഒരു വർഷം കഴിഞ്ഞ് പിൻവലിച്ചാൽ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശയിൽ നിന്ന് രണ്ട് ശതമാനം കുറവ് വരുത്തും. തപാൽ ഓഫീസിൽ അപേക്ഷ നൽകിയാണ് അക്കൗണ്ട് പിൻവലിക്കേണ്ടത്. നിക്ഷേപത്തിന് ആദായ നികുതി ഇളല് ലഭിക്കുമെന്നത് നിക്ഷേപകര്‍ക്കുള്ള മറ്റൊരു ​ഗുണമാണ്. അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമം, സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. 2007 ഏപ്രില്‍ 1 മുതലാണ് ഇളവ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾക്കും കൊണ്ടു വന്നത്.

Also Read: മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്‌കുമില്ല; നോക്കുന്നോ?

പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ 1,2,3,5 വർഷ കാലവധിയിലാണെന്ന് മുകളിൽ പറഞ്ഞല്ലോ. ഈ കാലാവധി അനുസരിച്ചാണ് നിക്ഷേപങ്ങൾക്ക് പലിശ അനുവദിക്കുന്നത്. 5.50 ശതമാനം മുതല്‍ 6.70 ശതമാനം വരെ പലിശ നിരക്ക് അനുവദിക്കുന്നുണ്ട്. 1 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് കുറഞ്ഞ നിരക്കായ 5.50 ശതമാനം അനുവദിക്കുന്നത്. രണ്ട് വര്‍ഷത്തെ നിക്ഷേപത്തിനും മൂന്ന് വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനും 5.50 ശതമാനമാണ് നിരക്ക്. അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.70 ശതമാനം ലഭിക്കും. നിക്ഷേപകന്റെ സേവിഗംസ് അക്കൗണ്ടിലാണ് പലിശ ക്രെഡിറ്റ് ചെയ്യുക.

Read more about: post office investment savings
English summary

Post office Provide High Interest Rate For Fixed Deposits Than Banks For Many Long Term Investments

Post office Provide High Interest Rate For Fixed Deposits Than Banks For Many Long Term Investments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X