രാജ്യത്തെ ഇടത്തരം, മധ്യവര്‍ഗത്തിന്റെ സമ്പാദ്യ ശീലത്തിന്റെ ഭാഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സ്‌കീമുകള്‍. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും നല്‍കാനുള്ള കഴിവാണ് സാധാരണക്കാര്‍ക്കിടയില്‍ പോസ്റ്റ് ഓഫീസ് സ്‌കീമിനുള്ള ജനപ്രീതിക്ക് കാരണം. ഓരോരുത്തരുടെയും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യത്യസ്ത നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസിലുണ്ട്. ഇതില്‍ 100 രൂപ മുതല്‍ നിക്ഷേപിച്ച് ലക്ഷങ്ങള്‍ നേടാന്‍ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം മാസ വരുമാനക്കാര്‍ക്കിടയില്‍ താരമാണ്.
ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ നിക്ഷേപം കൂടുതല്‍ ആകര്‍ഷകമായി. 30 അടിസ്ഥാന നിരക്കാണ് ജൂലായ് മാസം ആദ്യം പലിശ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. 6.20 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി വര്‍ധിച്ചു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്.

ആർക്കൊക്കെ അക്കൗണ്ടെടുക്കാം
പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാം. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാവിന് കുട്ടിയുടെ പേരില്‍ അക്കൗണ്ടെടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടും അനുവദിക്കും.
മാസത്തില്‍ 100 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. 10 രൂപയുടെ ഗുണിതങ്ങളാകണം നിക്ഷേപം. 15-ാം തീയതിക്ക് മുന്‍പ് അക്കൗണ്ട് ആരംഭിച്ചവരാണെങ്കില്‍ 15-ാം തീയതിക്ക് മുന്‍പ് മാസ തവണ നല്‍കണം. മറ്റുളളവര്‍ക്ക് മാസാവസാനം വരെ സമയമുണ്ട്.
കാലാവധി
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി. കാലാവധിക്ക് ശേഷം പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് 5 വര്‍ഷം അധിക കാലാവധി ലഭിക്കും. ഇതിനായി അക്കൗണ്ട് ഉള്ള പോസ്റ്റ് ഓഫീസില്‍ ഫോം-4 പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതി. നിക്ഷേപം ആരംഭിച്ച കാലത്തെ പലിശ നിരക്ക് തന്നെ തുടർന്നും ലഭിക്കും.
കാലാവധി നീട്ടിയ നിക്ഷേപമാണെങ്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. കാലാവധി ഉയര്‍ത്തിയ ശേഷം 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്കാണ് ലഭിക്കുക. നിക്ഷേപം നടത്താതെയും കാലാവധി നീട്ടാം.
കാൽക്കുലേറ്റർ
നിലവിലെ പലിശ നിരക്ക് പ്രകാരം മാസം 2,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5-ാം വര്‍ഷത്തില്‍ 1,41,983 രൂപയാണ് ലഭിക്കുന്നത്. മാസത്തില്‍ 2,000 രൂപ നിക്ഷേപിക്കാന്‍ ദിവസത്തില്‍ 66 രൂപയാണ് മാറ്റിവെയ്‌ക്കേണ്ടി വരുന്നത്. 5 വര്‍ഷത്തേക്ക് നിക്ഷേപമായി അക്കൗണ്ടിലെത്തുന്നത് 1.20 ലക്ഷം രൂപയാണ്. ഇതിന് ലഭിക്കുന്ന 21,983 രൂപ പലിശയും സഹിതമാം് 1,41,983 രൂപ കാലാവധിയില്‍ ലഭിക്കുന്നത്.
അതേസമയം, മാസത്തില്‍ 3,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 2.12 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് ലഭിക്കും. ഇതിനായി ദിവസത്തില്‍ 100 രൂപ മാത്രമാണ് ആവശ്യമായി വരുന്നത്. 5 വര്‍ഷത്തേക്ക് 1.80 ലക്ഷം രൂപയാണ് നിക്ഷേപമായി മാറ്റുന്നത്. ഇതിനായി ലഭിക്കുന്ന 32,972 രൂപ പലിശ സഹിതമാണ് 2,12,971 രൂപ ലഭിക്കുന്നത്.
മാസത്തില്‍ 4,000 രൂപ നിക്ഷേപിച്ചാലാണ് കാലാവധിയില്‍ 2.83 ലക്ഷം ലഭിക്കുന്നത്. 133 രൂപ മാത്രമാണ് ദിവസം നിക്ഷേപത്തിനായി മാറ്റേണ്ടത്. 5 വര്‍ഷ കാലയളവില്‍ ആകെ നിക്ഷേപം 2.40 ലക്ഷം രൂപയായിരിക്കും. ഇതിന് ലഭിക്കുന്ന 43,968 രൂപ പലിശ സഹിതമാണ് 2,83,968 രൂപ ലഭിക്കുന്നത്.


Click it and Unblock the Notifications