പോസ്റ്റ് ഓഫീസുകളിലെ ഏറ്റവും ജനകീയമായൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. മാസത്തിൽ നിശ്ചിത തുക നീക്കിവെച്ച് കാലാവധിയിൽ പലിശ സഹിതം തിരികെ ലഭിക്കും എന്നതാണ് ആവർത്തന നിക്ഷേപത്തിന്റെ ഗുണം.
5 വർഷ കാലാവധിയുള്ള പദ്ധതിയയതിനാൽ 5 വർഷത്തിന് ശേഷം ആവശ്യമായി വരുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് പണം സമാഹരിക്കാൻ പോസ്റ്റ് ഓഫീസ് ആവർത്ത നിക്ഷേപം ഉപയോഗിക്കാം. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപം നടത്താം എന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതിയുടെ ജനകീയതയ്ക്ക് കാരണം.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് നിലവില്‍ 6.5 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ജൂലായ്- സെപ്റ്റംബര്‍ പാദത്തിലാണ് ആവര്‍ത്തന നിക്ഷേപത്തിന് അവസാനമായി പലിശ നിരക്ക് പുതുക്കിയത്. ത്രൈമാസത്തില്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ അവലോകനം ചെയ്യാറുണ്ട്. എന്നാല്‍ നിക്ഷേപം ആരംഭിച്ച സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. നിക്ഷേപം കാലാവധി നീട്ടിയാലും അക്കൗണ്ട് ആരംഭിച്ച കാലത്തെ പലിശ തന്നെ തുടർന്നും ലഭിക്കും.

സാമ്പത്തിക സ്ഥിതി അനുസരിച്ച് നിക്ഷേപിക്കാം
എത്ര രൂപ മുതല്‍ നിക്ഷേപിക്കാമെന്ന് നോക്കാം. 100 രൂപയാണ് മാസത്തില്‍ നിക്ഷേപിക്കേണ്ട ഏറ്റവും ചുരുങ്ങിയ തുക. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. 60 മാസത്തേക്ക് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ 5 വര്‍ഷത്തേക്ക് കൂടി നീട്ടാം.
ആർക്കൊക്കെ അക്കൗണ്ട്
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ അക്കൗണ്ട് ആരംഭിക്കാൻ പ്രായ പരിധിയൊന്നുമില്ല. ജോയിന്റ് അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാം. 3 മുതിർന്നവർക്കോ അല്ലെങ്കിൽ 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്കോ ജോയിന്റ് അക്കൗണ്ടിൽ ചേരാം. നിക്ഷേപകൻ മാസത്തെ അടവ് പരാജയപ്പെട്ടാൽ 100 രൂപയ്‌ക്ക് 1 രൂപ പിഴ നൽകും. നാല് തവണ മാസ അടവ് മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കും.
കാല്‍ക്കുലേറ്റര്‍
ഓരോ തുകയും മാസത്തില്‍ നിക്ഷേപിക്കുമ്പോള്‍ എത്ര രൂപ കാലാവധിയില്‍ ലഭിക്കുമെന്ന് നോക്കാം. 5,000 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 3,54,957 രൂപ ലഭിക്കും. 54,957 രൂപയാണ് പലിശയായണ് ലഭിക്കുന്നത്. നിക്ഷേപം 5 വര്‍ഷത്തേക്ക് കൂടി നീട്ടിയാല്‍ 8,44,940 രൂപ ലഭിക്കും. 2,44,940 രൂപയാണ് പലിശ.
മാസത്തില്‍ 1,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തിന് ശേഷം 70,989 രൂപ ലഭിക്കും. 10,989 രൂപയാണ് പലിശയായി ലഭിക്കുന്നത്. 10 വര്‍ഷത്തേക്ക് നീട്ടിയാല്‍ 1,68,983 രൂപ പോക്കറ്റിലെത്തും. 48,983 രൂപയാണ് പലിശയായി ലഭിക്കുന്നത്.
10,000 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊള്‍ക്ക് 6.50 ശതമാനം പലിശ നിരക്കില്‍ 7,09,902 രൂപ ലഭിക്കും. 1.09 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുന്നത്. നിക്ഷേപം 10 വര്‍ഷത്തേക്ക് നീട്ടിയാലാണ് 16 ലക്ഷം രൂപ സമ്പാദിക്കാനാവുക. 16,89,871 രൂപയാണ് പത്താം വര്‍ഷം ലഭിക്കുന്നത. 4,89,871 രൂപ പലിശയായി നേടാം.
അക്കൗണ്ട് കാലാവധി നീട്ടിയാൽ
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ട് കാലാവധി നീട്ടിയാലും അക്കൗണ്ട് തുറന്ന സമയത്തെ പലിശ തുടർന്നും ലഭിക്കും. കാലാവധി നീട്ടിയ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാൻ നിക്ഷേപകർക്ക് സാധിക്കും. അക്കൗണ്ടിന്റെ പൂർത്തിയാക്കിയ ഓരോ വർഷത്തിനും പലിശ ലഭിക്കും. എന്നാൽ അക്കൗണ്ട് കാലാവധി ഉയർത്തിയ ശേഷം ഒരു വർഷത്തിൽ താഴെ കാലയളവിനുള്ളിൽ പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുക.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications