മാസത്തിലെ എല്ലാ ചെലവും കഴിഞ്ഞ് പോക്കറ്റ് കാലിയാകുന്നതിന് മുൻപ് ഒരു 1,000 രൂപ എടുത്തുവെയ്ക്കാനുണ്ടോ?. ഏറ്റവും കുറഞ്ഞ രൂപ പോലും മിച്ചം പിടിക്കുന്നവർക്ക് ചേരാൻ പറ്റിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ആവർത്തന നിക്ഷേപം. പ്രതിമാസം 100 രൂപയിൽ തുടങ്ങാൻ പറ്റിയ നിക്ഷേപ പദ്ധതിയിൽ നിന്ന് മാന്യമായ പലിശ നിരക്കും പോസ്റ്റ് ഓഫീസ് ഇപ്പോൾ നൽകുന്നുണ്ട്.
സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ റിസ്കില്ലാതെ നിക്ഷേപിക്കാം എന്നൊരു ഗുണം കൂടിയുണ്ട്. പ്രതിമാസം 1,000 രൂപ 5,000 രൂപ, 10,000 രൂപ നിക്ഷേപിക്കുന്നവർക്ക് കാലാവധിയിൽ എത്ര രൂപയാണ് പോസ്റ്റ് ഓഫീസ് ആവരത്തന നിക്ഷേപത്തിലെ നിലവിലെ പലിശ പ്രകാരം ലഭിക്കുന്നതെന്ന് നോക്കാം.
100 രൂപ മുതൽ നിക്ഷേപം
സാധാരണക്കാരനെയും പരിഗണിക്കുന്നൊരു നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. 100 രൂപയാണ് മാസത്തില്‍ നിക്ഷേപിക്കേണ്ട ഏറ്റവും ചുരുങ്ങിയ തുക. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. സാമ്പത്തിക സ്ഥിതി അനുസരിച്ച് എത്ര രൂപയും മാസം നിക്ഷേപിക്കാനും സാധിക്കും. 60 മാസത്തേക്ക് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുക. 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ 5 വര്‍ഷത്തേക്ക് കൂടി നീട്ടാം.

പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് ജൂലായ്- സെപ്റ്റംബർ പാദത്തിൽ 6.5 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ജൂലായ്- സെപ്റ്റംബര്‍ പാദത്തിലാണ് അവസാനമായി പലിശ നിരക്ക് പുതുക്കിയത്. ത്രൈമാസത്തില്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ അവലോകനം ചെയ്യാറുണ്ട്. പലിശ കൂടിയാലും കുറഞ്ഞാലും നിക്ഷേപം ആരംഭിച്ച സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. നിക്ഷേപം കാലാവധി നീട്ടിയാലും അക്കൗണ്ട് ആരംഭിച്ച കാലത്തെ പലിശ തുടരാം.
ജോയിന്റ് അക്കൗണ്ടും വ്യക്തിഗത അക്കൗണ്ടും
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ അക്കൗണ്ട് ആരംഭിക്കാൻ പ്രായ പരിധിയൊന്നുമില്ല. ജോയിന്റ് അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാം. 3 മുതിർന്നവർക്കോ അല്ലെങ്കിൽ 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്കോ ജോയിന്റ് അക്കൗണ്ടിൽ ചേരാം. നിക്ഷേപകൻ മാസത്തെ അടവ് പരാജയപ്പെട്ടാൽ 100 രൂപയ്‌ക്ക് 1 രൂപ പിഴ നൽകും. നാല് തവണ മാസ അടവ് മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കും.
5,000 രൂപ നിക്ഷേപിച്ചാൽ
5,000 രൂപ മാസത്തില്‍ നിക്ഷേപിക്കുമ്പോള്‍ കാലാവധിൽ 3 ലക്ഷം രൂപയായി നിക്ഷേപം വളരും. 54,957 രൂപയാണ് പലിശയായി ലഭിക്കുന്നത്. 3,54,957 രൂപ കാലാവധിയിൽ പിൻവലിക്കാം. നിക്ഷേപം 5 വര്‍ഷത്തേക്ക് കൂടി നീട്ടിയാല്‍ 6 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തും. 2,44,940 രൂപയാണ് പലിശയായി ലഭിക്കുന്നത്. മൊത്തത്തിൽ 8,44,940 രൂപ ലഭിക്കും.
മാസത്തില്‍ 1,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തിന് ശേഷം അക്കൗണ്ടിലെത്തുന്നത് 70,989 രൂപയാണ്. 60,000 രൂപയുടെ നിക്ഷേപത്തിന് 10,989 രൂപയാണ് പലിശയായി ലഭിക്കുന്നത്. 10 വര്‍ഷത്തേക്ക് നീട്ടിയാല്‍ 1,68,983 രൂപ പോക്കറ്റിലെത്തും. 48,983 രൂപയാണ് പലിശയായി ലഭിക്കുന്നത്.
10,000 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊള്‍ക്ക് 6.50 ശതമാനം പലിശ നിരക്കില്‍ 7,09,902 രൂപ ലഭിക്കും. 1.09 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുന്നത്. നിക്ഷേപം 10 വര്‍ഷത്തേക്ക് നീട്ടിയാലാണ് 16 ലക്ഷം രൂപ സമ്പാദിക്കാനാവുക. 16,89,871 രൂപയാണ് പത്താം വര്‍ഷം ലഭിക്കുന്നത്. 4,89,871 രൂപ പലിശയായി നേടാം.
അക്കൗണ്ട് അവസാനിപ്പിക്കാം
കാലാവധി നീട്ടിയ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാൻ നിക്ഷേപകർക്ക് സാധിക്കും. അക്കൗണ്ടിന്റെ പൂർത്തിയാക്കിയ ഓരോ വർഷത്തിനും പലിശ ലഭിക്കും. എന്നാൽ അക്കൗണ്ട് കാലാവധി ഉയർത്തിയ ശേഷം ഒരു വർഷത്തിൽ താഴെ കാലയളവിനുള്ളിൽ പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
