കയ്യിൽ നല്ല സമ്പാദ്യമുണ്ടാകുന്നത് സുരക്ഷിതത്വ ബോധമുണ്ടാക്കും. ജീവിതം സന്തോഷകരമാകാൻ പണവും വേണ്ടത് തന്നെയാണ്. പണം ഇരട്ടിപ്പെന്നൊക്കെ കേട്ട് നിക്ഷേപിച്ചാൽ ചിലപ്പോൾ കൈ പൊള്ളിയെന്നിരിക്കും. സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങളുടെ രീതി അതാണ്. സുരക്ഷിത മാർഗങ്ങളിൽ മാത്രം പണം നിക്ഷേപിച്ച നല്ല ആദായം നേടുകയെന്നതാണ് എല്ലാവരും പഠിക്കേണ്ട പാഠം. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ പദ്ധതികളാണ്. അവ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കും സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും പോലെ സുരക്ഷിതത്വമുള്ളവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും. ബാങ്കിനെക്കാൾ ഉയർന്ന പലിശയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രത്യേകതയാണ്. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം, സ്ഥിര നിക്ഷേപം, മന്ത്ലി സേവിംഗ്സ് സ്കീം തുടങ്ങി വിവിധങ്ങളായ പദ്ധതികളുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് സുരക്ഷിതമായ നിക്ഷേപവും റിസ്ക് ഇല്ലാത്ത ആദായവും ഉറപ്പാക്കാം. ഇത്തരത്തിലുള്ള പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം (ആർഡി) വഴി ലക്ഷങ്ങൾ കയ്യിലെത്തുന്ന വഴിയാണ് പറയാൻ പോകുന്നത്. ദിവസം 70 രൂപ കരുതിയാൽ ലക്ഷങ്ങൾ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിലൂടെ സ്വന്തമാക്കാം.
ആർക്കൊക്കെ ചേരാം
പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യക്കാരനും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാം. പ്രായ പൂര്‍ത്തിയായ മൂന്ന് പേര് ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനാവും. പത്ത് വയസ് പ്രായമുള്ള കുട്ടിക്ക് വേണ്ടി സ്വന്തം പേരിലും പത്ത് വയസില്‍ താഴെയുള്ള കുട്ടിക്ക് വേണ്ടി രക്ഷിതാവിനും അക്കൗണ്ട് ആരംഭിക്കാം. നൂറ് രൂപയില്‍ അക്കൗണ്ട് തുടങ്ങാം. പത്തിന്റെ ഗുണിതങ്ങളാക്കി നിക്ഷേപം വര്‍ധിപ്പിക്കാം. ഉയര്‍ന്ന നിക്ഷേപത്തിന് പരിധിയില്ല. രാജ്യത്ത് പോസ്റ്റ് ഓഫീസുകൾ വഴി പദ്ധതിയിൽ ചേരാം. 5.8 ശതമാനമാണ് നിലവിൽ ആവർത്തന നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പലിശ നിരക്ക് പരിശോധിച്ച് പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.
കാലാവധി
അഞ്ച് വര്‍ഷ കാലാവധിയാണ് ആവര്‍ത്തന നിക്ഷേപത്തിന്. എന്നാല്‍ നിക്ഷേപകന്റെ താല്പര്യമനുസരി്ച്ച് മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. എന്നാല്‍ ഇത്തരത്തില്‍ പിന്‍വലിക്കുമ്പോള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ മാത്രമെ ലഭിക്കുകയുള്ളൂ. കാലാവധിയെത്തുന്നതിന് ഒരു ദിവസം മുൻപ് പിൻവലിച്ചാലും സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമെ ലഭിക്കുകയുള്ളൂ. കൂടാതെ ആവർത്തന നിക്ഷേപത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം രണ്ട് ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. തിരിച്ചടവ് ഒറ്റത്തവണയായോ മാസത്തവണയായോ നടത്താം.
എങ്ങനെ ലക്ഷങ്ങൾ നേടം
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് ലക്ഷപ്രഭുവാകാന്‍ 70 രൂപയാണ് ദിവസവും കരുതേണ്ടത്. മാസത്തില്‍ 2,100 രൂപ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റാം. ഇത് പ്രകാരം അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 1,26,000 രൂപ ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടാകും. ഇതിന് മുകളില്‍ ആവര്‍ത്തന നിക്ഷേപത്തിനുള്ള പലിശയും ചേര്‍ത്താണ് പണം തിരികെ ലഭിക്കുക, നിലവില്‍ 5.8 ശതമാനമാണ് ആവര്‍ത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നല്കുന്ന പലിശ. ഇത് പ്രകാരം 20,000 രൂപയിലധികം പലിശയായി ലഭിക്കും. ഇത്തരത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് ദിവസേനെ കരുതുന്ന 70 രൂപ 1.46 ലക്ഷമാക്കി ഉയര്‍ത്താനാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications