100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്ന ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആർഡി. നിശ്ചിത കാലാവധിയിൽ എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ആർഡി. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഈ ജനപ്രിയ സമ്പാദ്യ പദ്ധതി എല്ലാ സാമ്പത്തിക സ്ഥിതിയുള്ളവർക്കും ഉപകാരപ്രദമാണ്. 5 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ആർഡിയെ കുറിച്ച് വിശദമായി അറിയാം. പലിശ നിരക്കും മറ്റു ആനുകൂല്യങ്ങളും അറിയാം;
പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ ആർക്കെല്ലാം നിക്ഷേപിക്കാം?
- ഒരു വ്യക്തിക്ക് സിംഗിൾ അക്കൗണ്ട് ആരംഭിക്കാം
- പരമാവധി മൂന്ന് പേർക്ക് വരെ ജോയിൻ്റ് അക്കൗണ്ട് തുറക്കാം
- പ്രായപൂർത്തിയാവാത്ത കുട്ടിയുടെ പേരിൽ രക്ഷിതാവിന് നിക്ഷേപിക്കാം
- മാനസികാവസ്ഥയില്ലാത്ത വ്യക്തിയുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കാം.
- ഒരാൾക്ക് എത്ര അക്കൗണ്ടുകളും പോസ്റ്റ് ഓഫീസ് ആർഡിയിൽ ആരംഭിക്കാം.
Amazon Prime Day Sale 2025: എക്സ്ക്ലൂസീവ് ഡീലുകളുമായി ആമസോൺ, 65% വരെ കിഴിവ്- പർച്ചേസ് പൊടിപൊടിക്കാം
എത്ര രൂപ വരെ നിക്ഷേപിക്കാം?
ഈ സ്കീമിൽ പ്രതിമാസം ഏറ്റവും കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപം തുടങ്ങാം. എന്നാൽ പരമാവധി നിക്ഷേപത്തിനുള്ള പരിധിയില്ല.

പലിശ നിരക്കും കാലാവധിയും
ഏറ്റവും പുതിയ കണക്ക് പ്രകാരം, പോസ്റ്റ് ഓഫീസ് ആർഡികളുടെ പലിശ നിരക്ക് പ്രതിവർഷം 6.7 ശതമാനമാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്കീം അക്കൗണ്ട് തുറന്ന തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷമാണ് മെച്യുർ ആവുന്നത്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ പലിശ വരുമാനം ചേർന്ന് വലിയ തുക ഉറപ്പാക്കാം. എന്നാൽ വീണ്ടും നിക്ഷേപം തുടരണമെന്നുണ്ടെങ്കിൽ അടുത്ത അഞ്ചു വർഷത്തേക്ക് കാലാവധി നീട്ടാം. അതിനായി നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കുക.
വായ്പാ സൗകര്യം ലഭ്യമാണ്
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് പോസ്റ്റ് ഓഫീസ് ആർഡിയിൽ നിന്നും വായ്പ എടുക്കാൻ സാധിക്കും. പക്ഷേ, നിങ്ങൾ കുറഞ്ഞത് 12 തവണകളെങ്കിലും ആർഡിയിൽ നിക്ഷേപിച്ചിട്ടുണ്ടാവണം. അങ്ങനെയെങ്കിൽ അക്കൗണ്ടിലെ ബാക്കി ക്രെഡിറ്റിന്റെ 50 ശതമാനം വരെ വായ്പ നേടാൻ സാധിക്കും.
കാലാവധിക്കു മുന്നേ ക്ലോസ് ചെയ്യാമോ?
നിക്ഷേപത്തിൻ്റെ കാലാവധിക്കു മുന്നേ നിക്ഷേപം ക്ലോസ് ചെയ്യാൻ സാധിക്കും. അതായത് ഒരു ആർഡി അക്കൗണ്ട് തുറന്ന തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്ന അപേക്ഷാ ഫോം പോസ്റ്റ് ഓഫീസിൽ സമർപ്പിക്കാം. അതോടെ അക്കൗണ്ട് അവസാനിപ്പിക്കാം. എന്നാൽ നിങ്ങൾക്ക് ലഭിക്കേണ്ട പലിശ നിരക്ക് ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് ലഭിക്കും.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ
ഒരു പോസ്റ്റ് ഓഫീസിൽ ആർഡിയിൽ 5 വർഷത്തേക്ക് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ നേട്ടം ലഭിക്കും. അതായത് ദിവസവും 166 രൂപ ലാഭിച്ചാൽ ഈ പ്രതിമാസ തുക ഉറപ്പാക്കാം. എല്ലാ മാസവും 5,000 നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് അത് 3 ലക്ഷമാവും. ഇവിടെ മൊത്തം പലിശ മാത്രം 56,830 രൂപയായിരിക്കും. ലഭിക്കുന്ന മെച്യൂരിറ്റി തുക 3,56,830 രൂപയായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications