പോസ്റ്റ് ഓഫീസ് നൽകുന്ന നിക്ഷേപ പദ്ധതികളെല്ലാം ജനപ്രിയമാണ്. അവ സുരക്ഷിതവും മികച്ച വരുമാനം നൽകുന്നതുമാണ്. പ്രധാനമായും ചെറുകിട സമ്പാദ്യ പദ്ധതികൾക്കാണ് പോസ്റ്റ് ഓഫീസ് മുൻഗണന നൽകുന്നത്. സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഭാവി ജീവിതം ശോഭനമാക്കാനും ഇത്തരം നിക്ഷേപങ്ങളെല്ലാം സഹായിക്കുന്നു. ചെറിയ തുകയിലൂടെ കോടികൾ സമ്പാദിക്കാനും നിങ്ങൾക്ക് സാധിക്കും. അത്തരം പദ്ധതികളും പോസ്റ്റ് ഓഫീസ് മുന്നോട്ട് വെക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരു ജനപ്രിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർ.ഡി. ഇത് എല്ലാവർക്കും സുപരിചിതമായ ഒന്നാണെങ്കിൽ എന്തെല്ലാം നേട്ടങ്ങൾ ഇത്തരം നിക്ഷേപങ്ങളിലൂടെ ഉറപ്പാക്കാമെന്ന് പലർക്കും അറിയില്ല. എല്ലാ മാസവും ഒരു നിശ്ചിത തുക ഇതിൽ നിക്ഷേപിക്കുന്നതിലൂടെ, 10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 8 ലക്ഷം രൂപയിൽ കൂടുതൽ ഫണ്ട് നിക്ഷേപിക്കാം. നമുക്ക് പൂർണ്ണമായ കണക്ക് മനസ്സിലാക്കാം... വിശദമായി ഇതിനെ കുറിച്ച് മനസിലാക്കാം;
പലിശ നിരക്ക് എത്ര?
എല്ലാ പ്രായക്കാർക്കും പോസ്റ്റ് ഓഫീസിൽ സേവിംഗ് സ്കീമുകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം അഥവാ ആർ.ഡി. ഈ സ്കീം പ്രകാരം നിക്ഷേത്തിന്റെ കാലാവധി 5 വർഷമാണ്. അത് 10 വർഷമായി നീട്ടാൻ സാധിക്കും. 2023ലെ കണക്ക് പ്രകാരം നിക്ഷേപത്തിൻ്റെ പലിശ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തി.
അക്കൗണ്ട് തുടങ്ങാൻ 100 രൂപ മതി
നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി ഒരു റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാം. നിങ്ങൾക്ക് 100 രൂപ മുതൽ ഇതിൽ നിക്ഷേപം ആരംഭിക്കാം. എന്നാൽ നിക്ഷേപത്തിനുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. ഈ പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. പ്രായപൂർത്തിയാകാത്തവർക്കും പോസ്റ്റ് ഓഫീസ് ആർഡിയിൽ അക്കൗണ്ട് തുടങ്ങാം. പക്ഷേ രേഖകൾ സമർപ്പിക്കുമ്പോൾ മാതാപിതാക്കളുടെ പേരും കൊടുക്കണം.

കാലാവധി പൂർത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം
പോസ്റ്റ് ഓഫീസ് ആർ.ഡി സ്കീമിൽ ഒരു അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താൽ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ തീർച്ചയായും അതിനു സാധിക്കും. അതായത് ഈ സ്കീമിൽ പ്രീ-മെച്വർ ക്ലോഷർ സൗകര്യം നൽകിയിട്ടുണ്ട്. അതുവഴി നിങ്ങൾക്ക് വേണമെങ്കിൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാം.
മാത്രമല്ല ഇതിൽ ലോൺ സൗകര്യവും നൽകിയിട്ടുണ്ട്. അക്കൗണ്ട് തുടങ്ങി ഒരു വർഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ കഴിയൂ. നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതലായിരിക്കും ഇങ്ങനെ വായ്പയെടുക്കുന്ന തുകയുടെ പലിശ.
5000 രൂപ നിക്ഷേപിച്ച് ലക്ഷപ്രഭുവാകാം...
ഈ സ്കീമിൽ ഒരോ മാസവും 5,000 രൂപ വീതം നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ 3 ലക്ഷം രൂപ നേടാം. ഒപ്പം 6.7 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ 56,830 രൂപ പലിശയും നേടാം. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 3,56,830 രൂപയാകും.
ഇപ്പോൾ നിങ്ങൾ ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച തുക 6,00,000 രൂപയാകും. ഇതോടൊപ്പം, ഈ നിക്ഷേപത്തിൻ്റെ പലിശ 6.7 ശതമാനം നിരക്കിൽ 2,54,272 രൂപയായിരിക്കും. അതായത് 10 വർഷം കൊണ്ട് 8,54,272 രൂപയായി തിരിച്ചെടുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications