പോസ്റ്റ് ഓഫീസ് ആർഡിക്ക് ഇത്രയും ലാഭമോ! നിക്ഷേപിക്കുമ്പോൾ ഈ പൊടിക്കൈ പ്രയോ​ഗിച്ചാൽ അധിക ആദായം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഷ്ട സാധ്യതയില്ലാത്ത പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍ സാധാരണക്കാരുടെ ഇഷ്ട നിക്ഷേപമാണ്. മാസത്തില്‍ 100 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കാം. അഞ്ച് വര്‍ഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നിക്ഷേപമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ പലിശ വരുമാനത്തിന് അനുസരിച്ചാണ് ആദായം ലഭിക്കുക. എന്നാല്‍ പലിശയ്ക്കപ്പുറം ആദായം നേടാന്‍ പറ്റിയ തന്ത്രമാണ് വിശദീകരിക്കുന്നത്.

 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

ഇന്ത്യക്കാരായ ആര്‍ക്കും ആരംഭിക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം. 18 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10-18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും നി്‌ക്ഷേപം നടത്താം. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ആദ്യ നിക്ഷേപം നടത്തി എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാം. വ്യക്തി​ഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പദ്ധതിയിൽ ചേരുന്നതിനൊപ്പമോ പിന്നീടോ നോമിനിയെ ചേർക്കാനും സാധിക്കും. 

100 രൂപയില്‍ നിക്ഷേപം തുടങ്ങാം. 10ന്റെ ഗുണിതങ്ങളായി നിക്ഷേപം എത്ര തുക വരെയും ഉയര്‍ത്താം. തിരഞ്ഞെടുക്കുന്ന തുക അഞ്ച് വര്‍ഷ കാലം മുടങ്ങാതെ നിക്ഷേപിക്കണം. 5 വര്‍ഷത്തിന്റെ അധിക കാലാവധി നേടാന്‍ സാധിക്കും. ഇതുപ്രകാരം 10 വര്‍ഷം നിക്ഷേപിക്കാം. അക്കൗണ്ട് ആരംഭിച്ച തീയതിയിലാണ് എല്ലാ മാസത്തിലും നിക്ഷേപം നടത്തേണ്ടത്. നിക്ഷേപം പണമായോ ചെക്കായോ നടത്താം.

Also Read: വായ്പ എടുത്താൽ രണ്ടാണ് കാര്യം; തിരിച്ചടവ് തുകയ്ക്ക് നികുതി ഇളവ് നേടി തരുന്ന 3 വായ്പകൾAlso Read: വായ്പ എടുത്താൽ രണ്ടാണ് കാര്യം; തിരിച്ചടവ് തുകയ്ക്ക് നികുതി ഇളവ് നേടി തരുന്ന 3 വായ്പകൾ

പലിശ നിരക്ക്

പലിശ നിരക്ക്

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.8 ശതമാനമാണ്. എല്ലാ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കും. പാദങ്ങളില്‍ അക്കൗണ്ടിന് മേല്‍ പലിശ കണക്കാക്കി വര്‍ഷത്തില്‍ പലിശ അനുവദിക്കും.

പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് ആദായ നികുതിയിളവുകള്‍ ബാധകമല്ല. 1 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. 50 ശതമാനം തുക വരെ നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കാം. പിന്‍വലിക്കുന്ന തുകയ്ക്ക് മുകളില്‍ 1 ശതമാനം പിഴ ഈടാക്കും. 

Also Read: ​ഗാന്ധിജിയോട് ചേർന്നു നിന്ന ബിർള; ​ബ്രിട്ടീഷുകാരെ നേരിട്ട് സ്വാതന്ത്ര്യത്തിനൊപ്പം വളർന്ന ബിർള ​ഗ്രൂപ്പ് ​​Also Read: ​ഗാന്ധിജിയോട് ചേർന്നു നിന്ന ബിർള; ​ബ്രിട്ടീഷുകാരെ നേരിട്ട് സ്വാതന്ത്ര്യത്തിനൊപ്പം വളർന്ന ബിർള ​ഗ്രൂപ്പ് ​​

പലിശ നിരക്ക്

ഈ പലിശ നിരക്ക് പ്രകാരം മാസത്തിൽ 5,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 5 വർഷത്തിന് ശേഷം ലഭിക്കുന്ന തുക 3,48,480 രൂപയാണ്. 100 രൂപ മാസത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന തുക ‌6,970 രൂപയാണ്. 970 രൂപ പലിശയായി ലഭിക്കും. 

മാസത്തിൽ 500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 30,000 രൂപ കാലവധിയിൽ ലഭിക്കും. 4,849 രൂപ പലിശയായി ലഭിക്കും. ‌ഇത് മാസത്തിൽ തുക അടയ്ക്കുമ്പോഴുള്ള ആദായമാണ്. മുൻകൂറായി നിക്ഷേപം നടത്തുന്നതിന് റിബേറ്റ് ലഭിക്കും. അത് ഇപ്രകാരമാണ്. 

Also Read: എല്ലാ ചിട്ടിയും നിങ്ങൾക്ക് ലാഭം തരില്ല; കരുതലോടെ ചേരാം, സമ്പത്ത് വളർത്താംAlso Read: എല്ലാ ചിട്ടിയും നിങ്ങൾക്ക് ലാഭം തരില്ല; കരുതലോടെ ചേരാം, സമ്പത്ത് വളർത്താം

ആദായം

ആദായം

1 മാസത്തെയോ രണ്ട് മാസത്തെയോ പണം മുന്‍കൂറായി അടച്ചാല്‍ റിബേറ്റ് ലഭിക്കില്ല. 6 മാസം മുതല്‍ 11 മാസം വരെ പ്രീമിയം നേരത്തെയടച്ചാല്‍ 10 രൂപയ്ക്ക് 1 രൂപ നിരക്കില്‍ റിബേറ്റ് ലഭിക്കും. മാസ അടവിന്റെ 10 ശതമാനം റിബേറ്റ് ലഭിക്കും.

മാസം 1,000 രൂപ അടവുള്ള നിക്ഷേപകന്‍ 6 മാസത്തെ നിക്ഷേപം നേരത്തെ അടച്ചാല്‍ 6000 രൂപയ്ക്ക് പകരം 100 രൂപ കുറച്ച് 5,900 അടച്ചാല്‍ മതിയാകും. 12 മാസത്തില്‍ കൂടുതല്‍ തുക തുക അടച്ചാല്‍ 10 രൂപയ്ക്ക് 4 രൂപ റിബേറ്റ് ലഭിക്കും. മാസ അടവിന്റെ 40 ശതമാനം ഇളവ് ലഭിക്കും. 12,000 രൂപ അടയ്‌ക്കേണ്ട സമയത്ത് 11,600 രൂപ അടച്ചാൽ മതിയാകും.

Read more about: post office investment
English summary

Post Office Recurring Deposit Gives Additional Return Through Rebate; Here's How

Post Office Recurring Deposit Gives Additional Return Through Rebate; Here's How
Story first published: Friday, August 12, 2022, 20:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X