പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് പറ്റിയ കാലാവസ്ഥ; 10,000 രൂപയിൽ തുടങ്ങി കാലാവധിയിൽ 16 ലക്ഷം നേടാം

ഭാവിയില്‍ വരുന്ന ആവശ്യങ്ങളെ അറിഞ്ഞ് നിക്ഷേിപിച്ചു തുടങ്ങിയാല്‍ തന്നെ സാമ്പത്തിക പ്രയാസങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കും. പഠനം, വീട്, വിവാഹം തുടങ്ങിയ സാധാരണയായ ചെലവുകളെ മുന്‍കൂട്ടി കണ്ട് നിക്ഷേപിക്കുകയെന്നത് മികച്ച സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ്. അത് ഭാവിയില്‍ ചെലവുകളെ നേരിടാനും വായ്പയുടെ ബാധ്യത ഒഴിവാക്കാനും സാധിക്കും.

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍

ദീര്‍ഘകാലത്തേക്ക്, 10 വര്‍ഷത്തേക്കോ അതില്‍ അധികം കാലത്തേക്കോ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപിക്കുന്നിടത്ത് സുരക്ഷിതത്വം ഉണ്ടായിരിക്കണം. ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ ഇടമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍. ദീര്‍ഘകാലത്തേക്ക് മാസത്തവണകളായി നിക്ഷേിപിച്ച് ദീര്‍ഘകാലത്തേക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുന്ന നിക്ഷേപമായ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തെ പറ്റിയാണ് ചുവടെ വിവരിക്കുന്നത്.

പോസ്റ്റ് ഓഫീസ് ആർഡി- യോ​ഗ്യത

പോസ്റ്റ് ഓഫീസ് ആർഡി- യോ​ഗ്യത

പത്ത് വയസിന് താഴെയുള്ളവര്‍ക്കായി രക്ഷിതാക്കള്‍ക്ക് മക്കളുടെ പേരില്‍ അക്കൗണ്ടെടുക്കാം. പത്ത് വയസ് പൂര്‍ത്തിയായവര്‍ മുതല്‍ ഏതൊരാള്‍ക്കും സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടും വ്യക്തി​ഗത അക്കൗണ്ടും അനുവദിക്കുന്നുണ്ട്. നിക്ഷേപിക്കാനുള്ള ചുരുങ്ങിയ തുക 100 രൂപ മാത്രമാണ്. 10ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷത്തിന് ശേഷം നിക്ഷേപത്തിന്റെ 50 ശതമാനത്തിന് വായ്പയെടുക്കാന്‍ സാധിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

വര്‍ഷത്തില്‍ നാല് തവണ നിക്ഷേപത്തിന് മുകളില്‍ പലിശ കണക്കാക്കും. നിലവില്‍ 5.8 ശതമാനം പലിശയാണ് നിക്ഷേപത്തിന് നല്‍കുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ ഓരോ പാദത്തിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിശോധിക്കാറുണ്ട്.

എന്നാല്‍ നിക്ഷേപം ആരംഭിച്ച സമയത്തെ പലിശയാണ് കാലവധിയോളം ലഭിക്കുക. കാലാവധിക്ക് മുന്‍പ് നിക്ഷേപം അവസാനിപ്പിക്കാന്‍ ആര്‍ഡിയില്‍ ചേര്‍ന്ന് മൂന്ന് വര്‍ഷമാകണം. കാലാവധിക്ക് 1 ദിവസം മുന്‍പ് അക്കൗണ്ട് അവസാനിപ്പിച്ചാലും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശയാണ് ലഭിക്കുക.

നിക്ഷേപ കുടിശ്ശിക

നിക്ഷേപ കുടിശ്ശിക

മാസത്തില്‍ നിക്ഷേപം നടത്താതിരുന്നാല്‍ 100 രൂപയ്ക്ക് 1 രൂപ എന്ന നിരക്കില്‍ പിഴ ഈടാക്കും. മാസത്തില്‍ കുടിശ്ശിര വന്ന തുക പിഴ ചേര്‍ത്ത് അടച്ച ശേഷം മാത്രമെ മറ്റു മാസ അടവുകള്‍ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. നാല് മാസം തുടരെ കുടിശ്ശിക വന്നാല്‍ അക്കൗണ്ട് നിര്‍ത്തലാക്കും. കുടിശ്ശിക അടച്ച് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ രണ്ട് മാസം സമയം നൽകും. ഈ സമയ പരിധിക്കുള്ളില്‍ അക്കൗണ്ട് വീണ്ടെടുത്തില്ലെങ്കില്‍ പിന്നീട് നിക്ഷേപം നടത്താന്‍ സാധിക്കില്ല.

16 ലക്ഷം നേടുന്നത് എങ്ങനെ

16 ലക്ഷം നേടുന്നത് എങ്ങനെ

മാസത്തില്‍ 10,000 രൂപ വീതം ആവര്‍ത്തന നിക്ഷേപം നടത്തിയാല്‍ 10 വര്‍ഷത്തിന് ശേഷം 16 ലക്ഷമാണ് ലഭിക്കുക. നിലവിലെ പലിശ നിരക്കായ 5.8 ശതമാനം പ്രകാരമുള്ള കണക്കാണിത്. 12 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ നിക്ഷേപിക്കുന്നത്. ഇതിന് പലിശയായി ലഭിക്കുന്നത് 4.26 ലക്ഷം രൂപയാണ്. 10 വർഷം കാലാവധി പൂർത്തിയാക്കിയാൽ 16.26,476 രൂപ നിക്ഷേപകന് ലഭിക്കും.

കാലാവധി

കാലാവധി

പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങളുടെ കാലവധി 5 വര്‍ഷമാണ്. അക്കൗണ്ട് ആരംഭിച്ച മാസം മുതല്‍ 60 മാസം വരെയാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍ കാലാവധി 5 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ സാധിക്കും.

കാലാവധി നീട്ടുമ്പോള്‍ അക്കൗണ്ട് ആരംഭിച്ച സമയത്തെ പലിശ നിരക്കില്‍ തന്നെ നിക്ഷേപം തുടരാം. അക്കൗണ്ട് കാലാവധി ദീര്‍പ്പിച്ചാല്‍ നിക്ഷേപകന്റെ താല്പര്യമനുസരിച്ച് പിന്‍വലിക്കാം. 1 വര്‍ഷം പൂര്‍ത്തിയാകാതെ പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ മാത്രമെ ലഭിക്കുകയുള്ളൂ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X