കാലാവധിയിൽ 8 ലക്ഷം വേണോ, 16 ലക്ഷം വേണോ; അറിഞ്ഞ് നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ നൂറ് രൂപ മിച്ചം പിടിക്കാൻ സാധിക്കുന്നയാളല്ലേ. മിച്ചം പിടിക്കുന്ന തുക 100ലധികമായാലും സന്തോഷം തന്നെ. മാസത്തിൽ ചെറിയ തുക നിക്ഷേപിച്ച് നല്ലൊരു തുക ഭാവിയിലേക്ക് കണ്ടെത്താൻ സാധിക്കുന്ന നിക്ഷേപമാണ് പരിചയപ്പെടുത്തുന്നത്. മാസത്തിൽ ചെറിയ തുക നിക്ഷേപിച്ച് കാലാവധിയിൽ ലക്ഷങ്ങൾ നേടാൻ സാധിക്കുന്ന പദ്ധതിയാമ് പോസ്റ്റ് ഓഫീസിന്റെ ആവർത്തന നിക്ഷേപം. നിക്ഷേപകന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് മാസത്തിൽ നടത്താവുന്ന നിക്ഷേപം തീരുമാനിക്കാം. പദ്ധതി വിശദാംശങ്ങൾ ചുവടെ.

 

ആർക്കൊക്കെ ചേരാം

ആർഡിയിൽ ആർക്കൊക്കെ ചേരാം

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ സംയുക്ത അക്കൗണ്ടും വ്യക്തി​ഗത അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂര്‍ത്തിയായവര്‍ക്കാണ് സംയുക്ത അക്കൗണ്ട് ആരംഭിക്കാനാവുക. പരമാവധി 3 പേര്‍ക്കാണ് സംയുക്ത അക്കൗണ്ടില്‍ ചേരാനാവുക. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് എടുക്കാം.

10 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം അക്കൗണ്ട് ഏറ്റെടുക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം. തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ ചെന്നാൽ പദ്ധതിയിൽ ചേരാവുന്നതാണ്.

പരമാവധി നിക്ഷേപം

പരമാവധി നിക്ഷേപം

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ 100 രൂപ മുതൽ മാസം നിക്ഷേപിക്കാം. 10ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ക്യാഷ്/ ചെക്ക് നല്‍കി അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. നിക്ഷേപത്തിൽ നിന്ന് വായ്പയ്ക്കുള്ള സൗകര്യമുണ്ട്. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷത്തിന് ശേഷം നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ വായ്പയെടുക്കാന്‍ സാധിക്കും.

 

Also Read: 3 വർഷ എഫ്ഡിക്ക് 8.15% പലിശ; നിക്ഷേപത്തിന് പറ്റിയ 3 ബാങ്കുകളിതാAlso Read: 3 വർഷ എഫ്ഡിക്ക് 8.15% പലിശ; നിക്ഷേപത്തിന് പറ്റിയ 3 ബാങ്കുകളിതാ

പലിശ നിരക്ക്

പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ നിക്ഷേപത്തിന് സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ പലിശ പുനഃപരിശോധിക്കാറുണ്ട്. ജൂലായ്- സെപ്റ്റംബർ പാദത്തിൽ 5.8 ശതമാനമാണ് പലിശ നിരക്ക്. പദ്ധതിയിൽ ചേരുമ്പോഴുള്ള പലിശ നിരക്കാണ് കാലാവധിയോളം ലഭിക്കുക. വര്‍ഷത്തില്‍ നാല് തവണ നിക്ഷേപത്തിന് മുകളില്‍ പലിശ കണക്കാക്കും.

 

Also Read: ചിട്ടി തുടങ്ങി കുടുങ്ങിയോ? കാലാവധിക്ക് മുൻപ് കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് എങ്ങനെ ഒഴിയാംAlso Read: ചിട്ടി തുടങ്ങി കുടുങ്ങിയോ? കാലാവധിക്ക് മുൻപ് കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് എങ്ങനെ ഒഴിയാം

കാലാവധി

കാലാവധി

നിക്ഷേപത്തിന്റെ കാലാവധി അഞ്ച് വർഷമാണ്. പദ്ധതിയിൽ ചേർന്ന പോസ്റ്റ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് കാലാവധി 5 വർഷം കൂടെ ദീർഘിപ്പിക്കാം. ഇത്തരത്തിൽ കാലാവധി ദീർഘിപ്പിച്ചാൽ ചേരുന്ന സമയത്തെ പലിശ നിരക്കാണ് ലഭിക്കുക. നിക്ഷേപിച്ച സമയത്തെയും കാലാവധിയിലേയും പലിശ നിരക്ക് കണക്കാക്കി വേണം നിക്ഷേപം തുടരേണ്ടത്.

കാലാവധി ദീർഘിപ്പിച്ച നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. 6ാം വർഷം പൂർത്തിയാകുന്നതിന് മുൻപ് പിൻവലിച്ചാൽ നീട്ടിയ കാലാവധിക്ക് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ മാത്രമെ ലഭിക്കുകയുള്ളൂ.

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ ചേർന്ന് 3 വർഷം കഴിഞ്ഞാൽ നിക്ഷപേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കുന്നത് നഷ്ടമാണ്. 5 വർഷത്തിന് 1 ദിവസം മുന്‍പ് അക്കൗണ്ട് അവസാനിപ്പിച്ചാൽ പോലും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശയാണ് ലഭിക്കുകയുള്ളൂ. നാല് ശതമാനമാണ് സേവിംഗ്‌സ് അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക്.

 

ആര്‍ഡി കാല്‍ക്കുലേറ്റര്‍

ആര്‍ഡി കാല്‍ക്കുലേറ്റര്‍

1,000 രൂപ മാസത്തിൽ നിക്ഷേപിക്കുന്നൊരാള്‍ക്ക് 1,20,000 രൂപ നിക്ഷേപിച്ച് 1,62,643 രൂപ 10ാം വർഷത്തിൽ നേടാം. 42,643 രൂപയാണ് പലിശ ലഭിക്കുക. 3,000 രൂപ മാസം നിക്ഷേപിച്ചാൽ 3.60 ലക്ഷം രൂപയാണ് മാസത്തിൽ നിക്ഷേപിക്കേണ്ടത്. 1.27 ലക്ഷം രൂപ പലിശയും ചേർത്ത് 10ാം വർഷം 4.87,940 രൂപ ആകെ ലഭിക്കും.

മാസത്തില്‍ 5,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 8 ലക്ഷം രൂപ നേടാന്‍ സാധിക്കും. 6 ലക്ഷം രൂപയുടെ നിക്ഷേപത്തിനൊപ്പം 2.13 ലക്ഷം രൂപ പലിശയായും ചേർത്ത് ആകെ 8,13,232 ലക്ഷം രൂപ ലഭിക്കും. 10,000 രൂപ മാസ നിക്ഷേപം ലഭിക്കുന്നൊരാള്‍ക്ക് 16,26,476 രൂപ ലഭിക്കും. 12 ലക്ഷത്തിന്റെ നിക്ഷേപത്തിനൊപ്പം 4.26 ലക്ഷം രൂപ പലിശയായി ലഭിക്കും.

 

English summary

Post Office Recurring Deposit; Invest Monthly In This Scheme And Get Assured Return After Maturity

Post Office Recurring Deposit; Invest Monthly In This Scheme And Get Assured Return After Maturity
Story first published: Wednesday, July 20, 2022, 20:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X