കത്തിടപാടുകൾക്കപ്പുറം സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടുകൾക്ക് സഹായിയാണ് പോസ്റ്റ് ഓഫീസ്. റിസ്കെടുക്കാതെ നിക്ഷേപിക്കാൻ നിരവധി പേർ വിവിധ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപം നടത്തുന്നുണ്ട്. ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യത്തിന് അനുസൃതമായി വ്യത്യസ്ത തരത്തിലുള്ള പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപം നടത്താനും അല്ലാതെയും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് എടുത്തവാരായിരിക്കും പലരും.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉടമകളാണെങ്കില്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് മാറ്റങ്ങളാണ് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. 2023 ജൂലൈ 3-ന് ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ ഇ-ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് (ഭേദഗതി) സ്കീം, 2023 എന്നാണ് മാറ്റങ്ങൾ അറിയപ്പെടുന്നത്. ഇവ വിശദമായി നോക്കാം.

അക്കൗണ്ട് ഉടമകളുടെ എണ്ണത്തില്‍ മാറ്റം
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ വ്യക്തിഗത അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടിൽ നേരത്തെ അക്കൗണ്ട ഉടമകളായി 2 പേര്‍ക്കാണ് ചേരാന്‍ സാധിച്ചിരുന്നത്. മാറ്റത്തോടെ ഒരു ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് അംഗങ്ങളാകാം.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കല്‍
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം 50 രൂപയാണ്. അക്കൗണ്ടിൽ നിന്നുള്ള പിന്‍വലിക്കലുകള്‍ക്ക് നേരത്തെ ഫോം 2 ആണ് ഉപയോഗിച്ചിരുന്നത്. പുതിയ ഭേദഗതി പ്രകാരം ഫോം 3 ആണ് പണം പിന്‍വലിക്കലിന് ഉപയോഗിക്കേണ്ടത്.
പലിശ
മാസത്തിലെ പത്താം തീയതി മുതൽ മാസാവസാനം വരെ അക്കൗണ്ടിലുള്ള ക്ലോസിംഗ് ബാലന്‍സിൽ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് മാസത്തില്‍ പലിശ കണക്കാക്കുക. പലിശ വര്‍ഷത്തില്‍ കണക്കാക്കി വര്‍ഷത്തിലാണ് ക്രെഡിറ്റ് ചെയ്യുന്നത്. ഇത് പ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അക്കൗണ്ട് ക്ലോസ് ചെയ്ത മാസത്തിന് മുൻപിലുള്ള മാസം വരെ മാത്രമെ അക്കൗണ്ടിൽ നിന്ന് പലിശ നൽകുകയുള്ളൂ.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പോലെ ഉപയോഗിക്കാവുന്ന അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളും. 4 ശതമാനം വാര്‍ഷിക പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് ലഭിക്കുന്നത്. എസ്ബിഐയുടെ പലിശ നിരക്കിനേക്കാൾ ഉയർന്ന നിരക്കാണിത്. കുറഞ്ഞത് 500 രൂപയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ ആവശ്യം. പരിധിയില്ലാതെ അക്കൗണ്ടിൽ പണം സൂക്ഷിക്കാം.
കുറഞ്ഞത് 50 രൂപ മുതൽ നിക്ഷേപം പിന്‍വലിക്കാം. മിനിമം ബാലന്‍സ് 500 രൂപയില്‍ കുറയുന്ന പക്ഷം പിന്‍വലിക്കല്‍ അനുവദിക്കില്ല. ബാലന്‍സ് 500 രൂപയില്‍ താഴെ ആണെങ്കിൽ അക്കൗണ്ടിലെ പണത്തിന് പലിശ ലഭിക്കില്ല.
സാമ്പത്തിക വര്‍ഷാവസാനം അക്കൗണ്ടില്‍ 500 രൂപ ഇല്ലെങ്കില്‍ 50 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി ഈടാക്കും. അക്കൗണ്ട് ബാലന്‍സ് പൂജ്യമാകുന്നതോടെ അക്കൗണ്ട് റദ്ദാക്കും. ഏക്കൗണ്ടില് മൂന്ന് വര്‍ഷം യാതൊരു നിക്ഷേപമോ പിന്‍വലിക്കലോ നടത്തിയില്ലെങ്കില്‍ സൈലന്റ് അക്കൗണ്ടായി കണക്കാക്കും. ഇത്തരം അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ അപേക്ഷയോടൊപ്പം കെവൈസി രേഖകളും പാസ്ബുക്കും പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം.
സേവിംഗ്സ് അക്കൗണ്ടിൽ നിന്നുള്ള പലിശയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിഎ പ്രകാരം 10,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ ചെക്ക് ബുക്ക്, എടിഎം കാര്‍ഡ്, ഇബാങ്കിംഗ്/ മൊബൈല്‍ ബാങ്കിംഗ്, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന, പ്രധാനമന്ത്രി ജീവന് ജീവന് ജ്യേിത ഭീമ എന്നിവ ലഭിക്കും. ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കണം
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications