പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശ നേട്ടത്തിന്മേ
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശ നേട്ടത്തിന്മേലുള്ള നികുതി ബാധ്യത എത്രയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും ഒരു സാമ്പത്തീക വര്‍ഷത്തില്‍ ലഭിക്കുന്ന 35,000 രൂപ വരെ നികുതി മുക്തമാണ്. എന്നാല്‍ അതേസമയം നിങ്ങളുടേത് ഒരു ജോയിന്റ് അക്കൗണ്ട് ആണ് എങ്കില്‍ ഒരു സാമ്പത്തീക വര്‍ഷത്തില്‍ ലഭിക്കുന്ന 7,000 രൂപ വരെയുള്ള പലിശ ആദായം നികുതി മുക്തമാണ്. താരതമ്യേന ഉയര്‍ന്ന പലിശ നിരക്കിനൊപ്പം ഈ നികുതി ഇളവുകളും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയാണ്. ബാങ്കുകളില്‍ പലിശ നിരക്ക് കുത്തനെ കുറഞ്ഞുവരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടും ബാങ്ക് സേവിംഗ് അക്കൗണ്ടും
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 2.7 ശതമാനം മാത്രമാണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലൂടെ നിങ്ങള്‍ക്ക് 4 ശതമാനം പലിശ നിരക്ക് നിക്ഷേപത്തിന്മേല്‍ നേടുവാന്‍ സാധിക്കും. എന്നാല്‍ അതേ സമയം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഒരു സാമ്പത്തീക വര്‍ഷം നേടുന്ന പലിശയില്‍ പരമാവധി 10,000 രൂപ വരെ നികുതി ഇളവിന് ക്ലെയിം ചെയ്യുവാന്‍ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും.
പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടിലെ നിക്ഷേപം
പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടില്‍ നിക്ഷേപം ആരംഭിക്കുവാനുള്ള ഏറ്റവും ചുരുങ്ങിയ 500 രൂപയാണ്. ഓരോ മാസത്തിലും 10നി മുമ്പുള്ളതോ, മാസത്തിലെ അവസാന ദിവസത്തേയോ മിനിമം ബാലന്‍സ് തുകയുടെ ശരാശരി കണക്കാക്കിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ പലിശ കണക്കാക്കുന്നത്. ഒരു സാമ്പത്തീക വര്‍ഷം അവസാനിക്കുമ്പോള്‍ അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപ ഇല്ലെങ്കില്‍ 100 രൂപ പിഴയായി ഈടാക്കും. ഇനി അക്കൗണ്ട് ബാലന്‍സ് തുകയായി യാതൊന്നും അക്കൗണ്ടില്‍ ശേഷിക്കുന്നില്ല എങ്കില്‍ ആ അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും.
പലിശ നിരക്ക്
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്‌സ് അക്കൗണ്ടുകളെക്കാളും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ലഘു നിക്ഷേപ പദ്ധതികളില്‍ ചെറുകിട നിക്ഷേപകര്‍ക്ക് താത്പര്യം ഏറെയാണ്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉള്‍പ്പെടെയുള്ള ഈ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് എല്ലാ സാമ്പത്തിക വര്‍ഷത്തിലേയും ഓരോ പാദാരംഭത്തിലും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക. ഈ സാമ്പത്തീക വര്‍ഷത്തിലെ രണ്ടാം പാദമായ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ പാദത്തിലെ അതേ പലിശ നിരക്ക് തുടരുവാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ പ്രത്യേകതകളെല്ലാം കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നിക്ഷേപകരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്.


Click it and Unblock the Notifications