പണം നിക്ഷേപിക്കുന്നകയും വേണം അതേസമയം, റിസ്ക് എടുക്കാൻ സാധിക്കുകയുമില്ലെങ്കിൽ എന്തൊക്കെ സാധ്യതകളാണ് മുന്നിലുള്ളത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളാകും പൊതുവെ സാധാരണക്കാർ തിരഞ്ഞെടുക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പുറമെ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിൽ പണം നിക്ഷേപിക്കാവുന്നതാണ്. കേന്ദ്ര സർക്കാറിന്റെ സുരക്ഷയും നികുതി ഇളവും ലഭിക്കുന്നതിനൊപ്പം ബാങ്കിനേക്കാൾ പലിശ നിരക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
9 നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീൽ ലഭിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം എന്നിവ ഉൾപ്പെടുന്നു. ത്രൈമാസാടിസ്ഥാനത്തിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കും.
ഏപ്രിൽ- ജൂൺ പാദത്തിൽ പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയ ശേഷം വിവിധ പദ്ധതികൾ മുൻനിര ബാങ്കുകളുടെ പലിശ നിരക്കിനേക്കാൾ ഉയർന്നിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുൾപ്പെടെയുള്ള മുൻനിര ബാങ്കുകളുടെ പലിശ നിരക്കിനെ മറികടക്കുന്ന പദ്ധതികൾ നോക്കാം.

സുകന്യ സമൃദ്ധി യോജന
പെൺകുട്ടികളുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ് വരെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷത്തിന് ശേഷം പണം പിൻവലിക്കാം. 8 ശതമാനം പലിശ നിരക്ക് ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്ഥിര വരുമാനം നൽകുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ വരുമാനം ത്രൈമാസത്തിൽ വിതരണം ചെയ്യും. 8.20 ശതമാനം പലിശയാണ് ലഭിക്കുന്നത്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ഥിര നിക്ഷേപത്തിന് സമാനമായ 5 വർഷ കാലാവധിയുള്ള നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 5വർഷത്തേക്ക് പ്രതിവർഷം 7.7 ശതമാനം പലിശ നൽകുന്നു. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. 1000 രൂപ മുതൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായി പോസ്റ്റ് ഓഫീസ് നടത്തുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെയാണ് നിക്ഷേപ കാലാവധി. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടെൈം ഡെപ്പോസിറ്റിന് 7.5 ശതമാനം പലിശ ലഭിക്കും. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും.
ബാങ്ക് പലിശ നിരക്ക്
മുകളിൽ സൂചിപ്പിച്ച മുൻനിര ബാങ്കുകൾ റെഗുലർ നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്ക് നോക്കാം. എസ്ബിഐയുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ പ്രകാരം 3 ശതമാനം മുതൽ 7.10 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. എച്ച്‍ഡിഎഫ്സി ബാങ്കിലും ഐസിഐസിഐ ബാങ്കിലും 3 ശതമാനം മുതൽ 7.1 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് ലഭിക്കും.
ആക്സിസ് ബാങ്കിൽ 3.5 ശതമാനം മുതൽ 7.1 ശതമാനം വരെയാണ് പലിശ നിരക്ക്. പഞ്ചാബ് നാഷണൽ ബാങ്കിൽ 3.5% മുതൽ 7.25% വരെയും ബാങ്ക് ഓഫ് ബറോഡയിൽ 3% മുതൽ 7.25% വരെയും പലിശ ലഭിക്കും.
More From GoodReturns

വെള്ളപ്പൊക്കത്തിൽ കാർ തകരാറിലായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications