മികച്ച പലിശ നല്‍കുന്നതിനാല്‍ തന്നെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ക്ക് ഇന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപവും മാന്യമായ പലിശയും ചേരുന്നതോടെ നിക്ഷേപകര്‍ക്ക് അപകട സാധ്യതയില്ലാതെ നിക്ഷേപിക്കാനുള്ള സാഹചര്യം പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഒരുക്കുന്നുണ്ട്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ്, ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര തുടങ്ങിയ പദ്ധതികളാണ് പോസ്റ്റ് ഓഫീസിന്റെ ആകര്‍ഷണം. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് പോലുള്ള പൊതുമേഖലാ ബാങ്കുകളോട് കിടിപിടിക്കുന്ന തരത്തിലുള്ള പലിശ നിരക്കുള്ള ചില പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ നോക്കാം.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്
കുറഞ്ഞത് 500 രൂപ മുതല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപം ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാന്‍ സാധിക്കും. നിക്ഷേപകര്‍ക്ക് 4 ശതമാനം പലിശ ലഭിക്കും. അപേക്ഷ നല്‍കിയാല്‍ ചെക്ക് ബുക്ക്, എടിഎം കാര്‍ഡ്, ഈ ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കും.എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിന് 2.70 ശതമാനമാണ് പലിശ.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ അക്കൗണ്ടുകളാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. നാല് വ്യത്യസ്ത കാലാവധിയില്‍ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. 1,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. ത്രൈമാസത്തില്‍ പലിശ കണക്കാക്കി വര്‍ഷത്തില്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ജൂലായ് സെപ്റ്റംബര്‍ പാദത്തില്‍ ടൈം ഡെപ്പോസിറ്റിന്റെ പലിശ പുതുക്കിയിട്ടുണ്ട്.
1 വര്‍ഷത്തേക്ക് 6.9 ശതമാനം പലിശ സ്ഥിര നിക്ഷേപത്തിന് നല്‍കും. 2 വര്‍ഷത്തേക്കും 3 വര്‍ഷത്തേക്കും 7 ശതമാനം പലിശയാണ് ലഭിക്കുക. 5 വര്‍ഷ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നേടാം. എസ്ബിഐയിൽ 1 വർഷത്തേക്ക് 6.80%, 2 വർഷത്തേക്ക്- 7%, 3 വർഷം മുതൽ 10 വർഷത്തേക്ക് 6.50 ശതമാനം എന്നിങ്ങനെയാണ് പലിശ.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്ഥിര വരുമാനം നൽകുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ വരുമാനം ത്രൈമാസത്തിൽ വിതരണം ചെയ്യും. 8.20 ശതമാനം പലിശയാണ് സേവിംഗ്സ് സ്കീമിന് ലഭിക്കുന്നത്. എസ്ബിഐയിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഉയർന്ന പലിശ 7.50 ശതമാനമാണ്.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികളുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ് വരെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷത്തിന് ശേഷം പണം പിൻവലിക്കാം. 8 ശതമാനം പലിശ നിരക്ക് ലഭിക്കും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ഥിര നിക്ഷേപത്തിന് സമാനമായ 5 വർഷ കാലാവധിയുള്ള നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 5വർഷത്തേക്ക് പ്രതിവർഷം 7.7 ശതമാനം പലിശ നൽകുന്നു. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. 1000 രൂപ മുതൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല.
കിസാൻ വികാസ് പത്ര
നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്ന പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ഒറ്റത്തവണ നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയില്‍ നടത്തേണ്ടണ്. പ്രായ പരിധിയില്ലാതെ ഇന്ത്യക്കാര്‍ക്ക് കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. 7.50 ശതമാനം പലിശയാണ് കിസാൻ വികാസ് പത്രയിൽ ലഭിക്കുക. നിലവില്‍ 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 10 വർഷത്തേക്ക് സ്ഥിര നിക്ഷേപമിടുന്നവർക്ക് ഉപകാരപ്പെടും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications