ജനങ്ങളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ മാര്‍ഗമാണ് ലഘു സമ്പാദ്യ പദ്ധതികള്‍. ജനങ്ങൾക്ക് അവരുടെ പ്രായം പരിഗണിക്കാതെ സമ്പാദിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതികൾക്കുള്ളത്. റിസ്കെടുക്കാതെ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്ക് ബാങ്ക് പലിശയേക്കാൾ ആദായം ലഭിക്കുന്ന നിക്ഷേപങ്ങളാണിവ. കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ളതിനാൽ പണത്തിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്കപ്പെടേണ്ടതില്ല. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ ചേരാൻ ആഗ്രഹിക്കുന്നെങ്കിൽ പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
ലഘു സമ്പാദ്യ പദ്ധതികൾ
ലഘു സമ്പാദ്യ പദ്ധതികളില്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ ഉള്‍പ്പെടുന്നുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ സ്കീം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ എന്നിവ എല്ലാവര്ക്കും നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധതികളാണ്. 60 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കുക.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടെടുക്കാന്‍ സാധിക്കുക. ഇതിൽ പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി യോജന എന്ന സാമൂഹ്യ സുരക്ഷ പദ്ധതികളായാണ് അവതരിപ്പിച്ചിട്ടുള്ളത്.

ചെറിയ തുകയുടെ നിക്ഷേപം
സാധാരണക്കാരെ പരിഗണിച്ചുള്ള നിക്ഷേപമാണ് ലഘു സമ്പാദ്യ പദ്ധതികളുടേത്. ഏത് പദ്ധതികളിലും നിക്ഷേപിക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 100 രൂപയ്ക്കും 1,000 രൂപയ്ക്കും ഇടയിലാണ്. ചില പദ്ധതികളിൽ പരമാവധി നിക്ഷേപത്തിന് പരിധിയുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റകുളിൽ 100 രൂപ മുതൽ നിക്ഷേപിക്കാം.
സീനിയർ സിറ്റസൺ സേവിംഗ്സ് സ്കീമിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കണം. എല്ലാവർക്കും ചേരാൻ സാധിക്കുന്ന പദ്ധതികളിൽ പ്രായ വ്യത്യാസമില്ലാതെ അംഗങ്ങളാകാൻ സാധിക്കും. പോസ്റ്റ് ഓഫീസിൽ നിന്നും ബാങ്കുകളിൽ നിന്നും മിക്ക പദ്ധതികളിലും ചേരാം.
പലിശ നിരക്ക്
പൊതുവെ ഈ നിക്ഷേപങ്ങള്‍ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ പലിശ നല്‍കാറുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്കരിക്കാറുണ്ട്. 2016 മുതലാണ് ഈ രീതി ആരംഭിച്ചത്. സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ വരുമാനത്തെ കണക്കാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് നോക്കാം.
* 1 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 6.6%
* 2 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 6.7%
* 3 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 6.8%
* 5 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 7.0%.
* പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി- 6.7%
* സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം- 8.0%.
* നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്- 7.1%
* പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1%
* കിസാന്‍ വികാസ് പത്ര- 7.2%.
* സുകന്യ സമൃദ്ധി യോജന- 7.6%
നികുതി ഇളവുകൾ
നിക്ഷേപങ്ങൾക്കുള്ള നികുതി ഇളവുകളാണ് ലഘു സമ്പാദ്യ പദ്ധതികളെ വേറിട്ട് നിർത്തുന്നത്. വിവിധ പദ്ധതികൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. 5 വർഷ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയിൽ വർഷത്തിൽ നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
ഇതോടൊപ്പം കാലാവധിയിൽ നികുതി നൽകേണ്ടാത്ത പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിനും സുകന്യ സമൃദ്ധി യോജനയ്ക്ക് കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
