ബാങ്കുകളില്‍ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളില്‍. ഇവിടെ മുതിര്‍ന്ന പൗരന്മാരാണെങ്കില് അല്പം പരിഗണന അധികം ലഭിക്കും. 2014 സെപ്റ്റംബറില്‍ സ്ഥിര നിക്ഷേപത്തിന് സ്റ്റേറ്റ് ബാങ്ക് നല്കിയ പലിശ നിരക്ക് 9 ശതമാനമായിരുന്നു. 2020 മേയില്‍ ഇത് 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞു. പരമാവധി താഴ്ന്ന പലിശ നിരക്കാണ് ഇപ്പോള്‍ പല ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. രണ്ട് കോടി വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം വരെ ബാങ്കുകള്‍ പലിശ നല്കുന്നു. മുതിര്‍ന്നവര്‍ക്ക് ഇത് 7.1 ശതമാനമാകും. എന്നാല്‍ 60ന് താഴെ പ്രായമുള്ളവര്‍ എന്ത് ചെയ്യുമെന്നാണ് ചോദ്യം. ഡിസിബി ബാ്ങ്ക്, ബന്‍ഡന്‍ ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഉയര്‍ന്ന പലിശ നല്കുന്ന സ്വകാര്യ ബാങ്കുകള്‍. ദേശസാല്‍കൃത ബാങ്കുകളില്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ നല്കുന്ന പലിശ സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിലെ പല നിക്ഷേപങ്ങളുടെയും പലിശ ഇതിനെക്കാള്‍ ഉയര്‍ന്ന് നില്ക്കും.
എന്തുകൊണ്ട് പോസ്റ്റ് ഓഫീസ് പദ്ധതികള്‍
സുരക്ഷ തന്നെയാണ് പോസ്റ്റ് ഓഫീസിന് മുന്‍ഗണന നല്കാന് നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസ് സ്വീകരിക്കുന്നുണ്ട്. ഉയര്‍ന്ന പലിശയ്ക്കൊപ്പം സര്‍ക്കാര്‍ ഗ്യാരണ്ടി കൂടി പോസ്റ്റ് ഓഫീസിന്റെ ഉറപ്പാണ്. ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ പലിശ തരുന്ന പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റും പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമും ഇവയുടെ പ്രത്യേകതകളും ആകർഷണീയതയും വിശദീകരിക്കാം.
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപ പദ്ധതിയായ ടേം ഡെപ്പോസിറ്റിൽ 1,000 രൂപ നിക്ഷേപിച്ച് കൊണ്ട് അക്കൗണ്ട് തുറക്കാം. ഉയര്‍ന്ന നിക്ഷേപ പരിധി പോസ്റ്റ് ഓഫീസ ടേം ഡെപ്പോസിറ്റുകൾക്കില്ല. 1,2,3,5 വര്‍ഷ കാലാവധികളിലാണ് നിക്ഷേപം സ്വീകരിക്കുക. പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരിൽ അക്കൗണ്ട തുറക്കാം. പത്ത് വയസിന് താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം. 1 മുതൽ. 3 വർഷം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 5.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്. അഞ്ച് വർഷത്തേക്ക് 6.7 ശതമാനം പലിശ ടേം ഡെപ്പോസിറ്റികുകൾക്ക നൽകും. നിക്ഷേപം തുടങ്ങി ആറ് മാസം പൂര്‍ത്തിയായാല്‍ അക്കൗണ്ട് പിന്‍വലിക്കാന്‍ അനുവദിക്കും. നിക്ഷേപത്തിന് ആദായ നികുതി ഇളല് ലഭിക്കുമെന്നത് മറ്റൊരു ഗുണമാണ്. അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമം, സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും.
സീനിയർ സിറ്റസൺ സേവിംഗ്സ് സ്കീം
60 വസയസ് കഴിഞ്ഞ പൗരന്മാര്ക്ക് മാത്രമാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ സ്കീമില്‍ അവസരം. വ്യക്തിഗതമായും ജോയിന്റ് അക്കൗണ്ടായും പദ്ധതിയില്‍ ചേരാം. ഭാര്യ ഭര്ത്താക്കന്മാര്ക്ക് മാത്രമാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗങ്ങളാവാന്‍ സാധിക്കുക. ആദ്യ അക്കൗണ്ട് ഹോള്‍ഡര്‍ക്കാണ് മുഴുവന്‍ തുകയ്ക്കും അവകാശമുണ്ടായിരിക്കുക. അഞ്ച് വര്‍ഷമാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ സ്കീമിന്റെ കാലാവധി. കാലാവധിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് അക്കൗണ്ട് നീട്ടാനും അവസരമുണ്ട്. ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. ഉയർന്ന പരിധി 15 ലക്ഷമാണ്. സനിയര്‍ സിറ്റസണ്‍ സേവിംഗ്സ സ്കീമിന്റെ പ്രധാന ആകര്‍ഷണം ഉയര്‍ന്ന പലിശ നിരക്കാണ്. നിലവില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്നതിനെക്കാള് ഉയര്‍ന്ന പലിശ നിരക്കാണ്. 7.4 ശതമാനമാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ സ്കീമിലെ പലിശ നിരക്ക്. മൂന്ന് മാസം കുടുമ്പോഴാണ് പലിശ നല്‍കുക. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 ഇടവേളകളിലാണ് പലിശ ലഭിക്കുക. അക്കൗണ്ട് ഉടമയുടെ മരണത്തിന് ശേഷം സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications