സാധാരണക്കാരായ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന നിക്ഷേപങ്ങളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. സർക്കാർ പദ്ധതിയോടുള്ള വിശ്വാസ്യത നിക്ഷേപകരെ പോസ്റ്റ് ഓഫീസ് പദ്ധതികളിലേക്ക് ആകർഷിക്കുന്നു. കാലാനുസൃതമായി പലിശ നിരക്കുകൾ വർധിപ്പിക്കുന്നു എന്നതിനാൽ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ചേരുന്നവർക്ക് അതിന് അനുസരിച്ചുള്ള ഗുണങ്ങൾ ലഭിക്കും.
ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. ഇവയിൽ ചിലതിന് ബാങ്കിനേക്കാളും പലിശ ലഭിക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ സ്കീമുകൾ നിയന്ത്രിക്കുന്നത്. ഓരോ ത്രൈമാസത്തിലുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ അവലോകനം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ജൂലായ് 1 നാണ് ജൂലായ്- സെപ്റ്റംബർ പാദത്തിലേക്കുള്ള പലിശ കണക്കാക്കിയത്. 10-30 അടിസ്ഥാന നിരക്കാണ് നിരക്കുയർത്തിയത്. പദ്ധതികളും പലിശ നിരക്കുകളും അറിയാം.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് സമാനമായി പോസ്റ്റ് ഓഫീസ് നൽകുന്ന അക്കൗണ്ടുകളാണിവ. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ പ്രതിവർഷം 4 ശതമാനം പലിശ നൽകുന്നു. സാധാരണ അക്കൗണ്ട് പോലെ പലിശ പൂർണ്ണമായും നികുതി വിധേയമാണ്. എന്നാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കില്ല.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്
5 വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ടിന് 6.5 ശതമാനം പലിശ നിരക്കിൽ നിക്ഷേപം നടത്താം. ത്രൈമാസടിസ്ഥാനത്തിലാണ് പലിശ കോമ്പൗണ്ട് ചെയ്യുന്നത്. മാസത്തിൽ 100 രൂപ മുതൽ നിക്ഷേപം നടത്താൻ സാധിക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ. 1 വർഷം മുതൽ 5 വർഷം വരെ നാല് വ്യത്യസ്ത കാലാവധിയുൽ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ലഭിക്കും. പലിശ ത്രൈമാസത്തിലൊരിക്കൽ കോമ്പൗണ്ട് ചെയ്യും.
ഒരു വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് 6.9 ശതമാനമാണ് പലിശ നിരക്ക്. രണ്ട്, മൂന്ന് വർഷ കാലാവധിയിൽ 7 ശതമാനം പലിശ നേടാം. അഞ്ച് വർഷത്തേക്ക് 7.5 ശതമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് ലഭിക്കുന്ന നിരക്ക്. ഇത് മുൻനിര ബാങ്കുകളേക്കാൾ കൂടുതലാണ്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
പലിശ വഴി മാസത്തിൽ സ്ഥിര വരുമാനം നേടാൻ ഉപയോഗിക്കാവുന്ന കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. നിലവിലെ പലിശ നിരക്ക് 7.40 ശതമാനമാണ്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്കുള്ള റിട്ടയർമെന്റ് പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഒറ്റത്തവണ നിക്ഷേപമായി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ അനുവദിക്കും. നിലവിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. 5 വർഷ കാലാവധിയിൽ ത്രൈമാസത്തിൽ പലിശ വരുമാനം ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വർഷ കാലയളവുള്ള ദീർഘകാല നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. പൂർണമായും നികുതി ഇളവ് നിക്ഷേപത്തിന് ലഭിക്കും. 7.10 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. വർഷത്തിൽ 1.50 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക.
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
അഞ്ച് വർഷ കാലാവധിയുള്ള നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്ഥിര നിക്ഷേപത്തിന് സമാനമാണ്. 7.7 ശതമാനം പലിശ നൽകുന്നു അതേസമയം ഇത് പ്രതിവർഷത്തിലാണ് കോമ്പൗണ്ട് ചെയ്യുന്നത്. നിക്ഷേപത്തിന് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
കിസാൻ വികാസ് പത്ര
നിക്ഷേപം ഇരട്ടിയാക്കുന്നൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. 123 മാസമാണ് കിസാൻ വികാസ് പത്രയുടെ നിക്ഷേപ കാലയളവ്. നിലവിലെ പലിശ നിരക്ക് പ്രതിവർഷം 7.5 ശതമാനമാണ്. കാലാവധിയിൽ നിക്ഷേപിച്ച തുക ഇരട്ടിയാക്കും.
സുകന്യ സമൃദ്ധി യോജന
10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി അവതരിപ്പിച്ച നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. 8 ശതമാനം പലിശ പദ്ധതിക്ക് ലഭിക്കും. പൂർണമായും നികുതി ഇളവുള്ള നിക്ഷേപത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപം തുടങ്ങി 21 വർഷമാണ് കാലാവധി.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications