രാജ്യത്ത് എക്കാലത്തും നിക്ഷേപകരെ ആകർഷിക്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ അഥവ ലഘുസമ്പാദ്യ പദ്ധതികൾ. വിശ്വാസ്യതയും ഉയർന്ന പലിശയും ഇവ നൽകുന്നത് തന്നെയാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. മന്ത്ലി സേവിംഗ്സ് സ്കീം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നിവ സ്ഥിര വരുമാനം നല്കുന്ന നിക്ഷേപങ്ങളാണ്. നിലവില്‍ ബാങ്കുകള്‍ നല്കുന്നതിനെക്കാള് പലിശ പിപിഎഫ് നിക്ഷേപം നല്‍കുന്നണ്ട്. എന്നാൽ ബാങ്കുകളിലെ പലിശ നിരക്ക് ഉയരാൻ തുടങ്ങിയതോടെ പല ബാങ്കുകളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോട് അടുത്ത പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
പലിശ പുനഃപരിശോധിക്കും
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്. മുന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണരായിരുന്ന ശ്യമാള ഗോപിനാഥ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ഫോര്‍മുല കണക്കാക്കിയാണ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇത് പ്രകാരം ലഘുസമ്പാദ്യ പദ്ധതികളുടെ സമാന കാലയളവുള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള പലിശയുടെ 25-100 അടിസ്ഥാന നിരക്ക് അധികമാകണം സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്.
അവസാനം 2020 ൽ
ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് പുതുക്കിയിട്ട് വർഷങ്ങളായി. അവസാനമായി 2020 ഏപ്രില്‍ ജൂണ്‍ പാദത്തിലാണ് പുനഃ പരിശോധിച്ചത്. ആ സമയത്ത് നിരക്ക് കുറയ്ക്കുകയാണ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ സമ്പദ് വ്യവസ്ഥ ഇടിഞ്ഞിരിക്കുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശയിലും വലിയ കുറവുണ്ടായിരുന്നു. 2021 മാര്‍ച്ച് 31 ന് തൊട്ടടുത്ത പാദത്തിലെ പലിശ നിരക്ക് നിശ്ചയിക്കുന്ന സമയത്ത് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിലെയും മന്ത്ലി ഇന്‍കം സ്കീമിന്റെയും പലിശ കുറച്ചെങ്കിലും തൊട്ടടുത്ത ദിവസം തിരുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കുകയായിരുന്നു.
പുതുക്കാനുള്ള സാധ്യത
ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് സർക്കാർ ബോണ്ടുകളുടെ പലിശ നിരക്കുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇത് നിലവിൽ ഉയർന്ന് നിൽക്കുകയാണ്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 90 ബേസിക്ക് പോയിന്റ് ഉയർത്തിയതും, പണപ്പെരുപ്പ നിരക്കും, ആഗോളതലത്തിൽ പലിശനിരക്ക് ഉയരുന്നതുമടക്കമുള്ള കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ഇതിനാൽ നിരക്ക് വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ചവര്‍ക്ക് ജൂണ്‍ 30 മുതല്‍ പുതുക്കിയ പലിശ നിരക്ക് ലഭിക്കുമെന്നാണ് സൂചന. ഇതോടൊപ്പം മറ്റ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്ന ജൂണ്‍ 30 ന് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കും.
ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1 %
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്- 6.8 %
സുകന്യ സമൃദ്ധി യോജന- 7.6 %
സീനിയര്‍ സിറ്റസണ്‍ സ്കീം- 7.4 %
മന്ത്ലി ഇന്‍കം അക്കൗണ്ട്- 6.6 %
കിസാന്‍ വികാസ് പത്ര- 6.9 %
സേവിഗംസ് ഡെപ്പോസിറ്റ്- 4 %
ടേം ഡെപ്പോസിറ്റ് 1,2,3 വർഷം കാലാവധി- 5.5 %
ടേം ഡെപ്പോസിറ്റ് 5 വര്‍ഷ കാലാവധി- 6.7 %
ആവര്‍ത്തന നിക്ഷേപം -5.8 %
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications