സമ്പാദ്യ ശീലം നിങ്ങളെ കൂടുതൽ സാമ്പത്തികമായി ശക്തരാക്കും. ഹ്രസ്വകാല, ദീർഘകാല സ്കീമുകളിൽ നിക്ഷേപിക്കുന്നവർക്ക് വലിയ നേട്ടം ഉറപ്പാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. ഉയർന്ന പലിശ നിരക്കും ഒപ്പം 100% സുരക്ഷയുമാണ് ജനങ്ങൾക്ക് ഇന്നും പോസ്റ്റ് ഓഫീസ് സ്കീമുകളോട് ഇപ്പോഴും പ്രിയം. കുറഞ്ഞ കാലം കൊണ്ടും ഉറപ്പുള്ള വരുമാനം ഉണ്ടാക്കാം എന്നത് പോസ്റ്റ് ഓഫീസ് സ്കീമുകൾ തെളിയിച്ചു കഴിഞ്ഞു.
5 വർഷം കൊണ്ട് വലിയ തുക സമ്പാദിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പോസ്റ്റ് ഓഫീസ് നൽകുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം. വമ്പൻ നേട്ടം ഉറപ്പാണ്. 5 വർഷം കൊണ്ട് കാലാവധി പൂർത്തിയാവുന്നതിനാൽ നിങ്ങൾക്ക് ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് നിക്ഷേപം തുടങ്ങാം. ആകർഷകമായ പലിശ നിരക്കുള്ളതിനാൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. അതായത് പലിശ മാത്രം 4.5 ലക്ഷം കിട്ടിയാലോ? വിശദമായി പരിശോധിക്കാം.
എന്താണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്?
പോസ്റ്റ് ഓഫീസ് നൽകുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. ഇതൊരു പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം കൂടിയാണ്. അതിനാൽ ഉയർന്ന പലിശ നിരക്കും ലഭിക്കും. 5 വർഷത്തെ കാലാവധിയിലേക്കാണ് ഈ ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. നിങ്ങൾക്ക് ഓരോ വർഷത്തേക്കും വേണ്ടി നിക്ഷേപിക്കാം. അതായത് 1, 2, 3, 4, 5 വർഷങ്ങളായി നിങ്ങൾക്ക് നിക്ഷേപിക്കാം. ഓരോ വർഷവും ഓരോ പലിശയാവും ഈടാക്കുന്നത്.

ഓരോ വർഷത്തേക്കുമുള്ള പലിശ നിരക്ക്.....
1 വർഷത്തേക്ക് നിക്ഷേപിച്ചാൽ - 6.9% പലിശ നിരക്ക് നൽകുന്നു.
2 വർഷത്തേക്ക് നിക്ഷേപിച്ചാൽ - 7.0% പലിശ നിരക്ക് നൽകുന്നു.
3 വർഷത്തേക്ക് നിക്ഷേപിച്ചാൽ - 7.1% പലിശ നിരക്ക് നൽകുന്നു.
5 വർഷത്തേക്ക് നിക്ഷേപിച്ചാൽ - 7.5% പലിശ ലഭിക്കും...
നിക്ഷേപത്തിലൂടെ പലിശ കണക്കാക്കുന്നത് ത്രൈമാസ കോമ്പൗണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ്. വർഷാവസാനത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ പലിശ ക്രെഡിറ്റ് ചെയ്യപ്പെടും.
എത്ര രൂപ നിക്ഷേപിക്കാം?
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. അതാണ് ഈ സ്കീമിന് ഇത്രയും ജനപ്രീതി വർദ്ധിക്കാൻ കാരണവും. മാത്രമല്ല 3 പേർക്ക് സിംഗിൾ, ജോയിന്റ അക്കൗണ്ട് തുറക്കാം. എന്നാൽ അക്കൗണ്ട് ആരംഭിച്ച് 6 മാസത്തിനുള്ളിൽ ഈ നിക്ഷേപ തുക പിൻവലിക്കാൻ അനുവദിക്കില്ല.
ആദായ നികുതിയുടെ സെക്ഷൻ 80 സി പ്രകാരം ഈ സ്കീമിൽ അഞ്ച് വർഷത്തെ കാലാവധിയിൽ പ്രതിവർഷം 1.5 ലക്ഷം രൂപ റിബേറ്റ് നൽകുന്നു.
4.5 ലക്ഷം രൂപ പലിശയായി ലഭിക്കുന്നത് എങ്ങനെ?
ദിവസവും നിങ്ങൾ 2,778 രൂപ ലാഭിച്ചാൽ ഒരു വർഷം കൊണ്ട് 10 ലക്ഷം സമ്പാദിക്കാം. എങ്കിൽ ഈ തുക ഒറ്റത്തവണയായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ പലിശ മാത്രം 4,49,948 രൂപ ലഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ ലഭിക്കുന്ന മൊത്തം തുക 14,49,948 രൂപയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
