സേവിംഗ്സ് സ്കീമുകളുടെ നേട്ടങ്ങളെ കുറിച്ച് എല്ലാവർക്കും വ്യക്തമായി അറിയാം. അതിനാൽ തന്നെ നിരവധി സേവിംഗ്സ് അക്കൗണ്ടുകൾ നിലവിൽ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ മുതിർന്ന പൗരൻമാർക്കു വേണ്ടിയും സേവിംഗ്സ് സ്കീമുകൾ നിലനിൽക്കുന്നുണ്ട്. പൊതുവേ എല്ലാവരും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിലാണ് കൂടുതലും നിക്ഷേപങ്ങൾ നടത്തുന്നത്. ഇതിന് പ്രധാന കാരണം മികച്ച പലിശ നിരക്കും ഒപ്പം ഉയർന്ന റിട്ടേണും ലഭിക്കുന്നു എന്നത് തന്നെയാണ്.
പ്രായം വർദ്ധിക്കുമ്പോൾ ധാരാളം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വരുമ്പോൾ സാമ്പത്തിക പ്രതിസന്ധികളും വന്നേക്കാം. അതിനു വേണ്ടിയുമാണ് ഇത്തരം സേവിംഗ്സ് സ്കീമുകൾ ഉള്ളത്. അതായത് പോസ്റ്റ് ഓഫീസിലെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെ (SCSS) കുറച്ചാണ് ഇവിടെ വിശദമാക്കുന്നത്. പ്രതിമാസം നല്ലൊരു തുക ലാഭിക്കാൻ സാധിച്ചാൽ ഈ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാവുമ്പോൾ ഉയർന്ന റിട്ടേണുകളോടെ നല്ലൊരു തുക നിങ്ങൾക്ക് ഉറപ്പാക്കാം.
നിങ്ങൾ ഇ.പി.എഫ്.ഒ അംഗമാണോ? ഈ സ്കീമിലൂടെ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാം..
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെ (SCSS)
മുതിർന്ന പൗരൻമാർക്കുള്ള ഏറ്റവും ജനപ്രിയ സ്കീമുകളിൽ ഒന്നാണ്. 2004 ൽ സർക്കാർ പിന്തുണയിലാണ് ഈ പദ്ധതി തുടങ്ങിയത്. ഉറപ്പായ വരുമാനം, മൂലധന സംരക്ഷണം എന്നീ കാര്യങ്ങളാണ് ഈ സ്കീമിനെ ആളുകൾക്കിടയിൽ ജനപ്രിയമാക്കിയത്. മാത്രമല്ല നിങ്ങൾ നിക്ഷേപിച്ച തുക കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പിൻവലിക്കാനുള്ള ഓപ്ഷനും SCSS സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്.
അഞ്ച് വർഷമാണ് ഈ സ്കീമിന്റെ കാലാവധി. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം എല്ലാ മാസവും നിങ്ങൾക്ക് സ്ഥിരവരുമാനം നൽകുന്ന പദ്ധതിയാണിത്. അഞ്ച് വർഷത്തേക്ക് എല്ലാ മാസവും 20,500 രൂപ എടുക്കാം.

പലിശ...
മുതിർന്ന പൗരന്മാർക്ക് എല്ലാ മാസവും 20,000 രൂപ വരെ സമ്പാദിക്കാവുന്ന സേവിംഗ്സ് സ്കീമാണിത്. ഈ സ്കീമിന്റെ പലിശ നിരക്ക് 8.2 ശതമാനമാണ്. ഇത് ഓരോ മൂന്ന് മാസത്തിലും പുതുക്കുന്നു. അതിനാൽ പലിശ നിരക്ക് ഇടക്കിടെ മാറിക്കൊണ്ടിരിക്കും. എന്നാൽ ഏതൊരു സർക്കാർ പദ്ധതിയിലും നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. ഈ സ്കീമിന്റെ കാലാവധി അഞ്ച് വർഷമാണ്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയായാൽ കാലാവധി നീട്ടാനുള്ള സൗകര്യവുമുണ്ട്.
നിക്ഷേപിക്കുന്ന തുക
നേരത്തെ ഈ സ്കീമിന് കീഴിലുള്ള പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയായിരുന്നു. എന്നാൽ 2023ന് ശേഷം ഇത് 30 ലക്ഷം രൂപയായി ഉയർത്തി. നിങ്ങൾ 30 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ പ്രതിവർഷം ഏകദേശം 2,46,000 രൂപ പലിശയായി ലഭിക്കും. അതായത് മൂന്ന് മാസത്തെ പലിശ നിരക്ക് 61,500 രൂപയാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് എല്ലാ മാസവും 20,500 രൂപ പ്രതിമാസ വരുമാനം ഉണ്ടാകും. ഇതൊരു സുരക്ഷിതമായ സ്ഥിര വരുമാനമാണ്. അതിനാൽ എല്ലാ മാസവും ഉറപ്പായും ലഭിക്കും.
എത്ര വയസ്സിൽ അപേക്ഷിക്കാം...
60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. കൂടാതെ നിങ്ങൾ 55 മുതൽ 60 വയസിനുള്ളിൽ സ്വയം വിരമിച്ചാൽ അവർക്ക് ഈ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കും.
നികുതി ആനുകൂല്യം
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്‌കീമിൽ നിക്ഷേപിക്കുമ്പോൾ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സ്‌കീമിന് കീഴിലുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഡിസ്കൗണ്ടിന് അർഹമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
