പെന്ഷന് യോഗ്യരായുള്ളവർക്ക് വിരമിക്കല്‍ കാലത്ത് വലിയ ആശങ്കയില്ല. ജോലിയില്‍ നിന്ന് മാറിയ ശേഷം സ്വന്തം വരുമാനത്തെ സമ്പാദ്യമാക്കി വളര്‍ത്തി ജീവിക്കുന്നവരും ബാക്കിയുള്ളവർ. ഈ വരുമാനത്തിനൊപ്പം മാസത്തില്‍ നല്ലൊരു തുക കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിച്ചാലോ. ലോട്ടറിയെന്ന് തന്നെ പറയാം. പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമാണ് ആ ലോട്ടറിയിലേക്കുള്ള ആദ്യ പടി. 60 വയസ് കഴിഞ്ഞവര്ക്കാണ ഇതിന് യോഗ്യത. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശ കണക്കാക്കി ത്രൈമാസത്തില്‍ അക്കൗണ്ട് ഉടമയ്ക്ക് നല്‍കുന്നതാണ് പദ്ധതിയുടെ രീതി.
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ചേരാന്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ ചേരാനാകും. ഭാര്യയ്ക്കും ഭര്‍ത്താവിനുമായി അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടുകളും ആംരംഭിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ആദ്യ ഹോള്‍ഡര്‍ക്കാണ് പ്രായ പരിധി ബാധകമാവുക. നിക്ഷേപിച്ച പണം ഒന്നാം ഹോള്‍ഡറുടെ ചുമതലയിലായിരിക്കും.
കാലാവധി
അഞ്ച് വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ കാലാവധി. മൂന്ന് വര്‍ഷം കൂട്ടി കാലാവധി കൂട്ടിവാങ്ങിക്കാം. ഇതിന് കാലാവധി എത്തുന്നതിന് ഒരു വര്‍ഷം മുന്‍പെ അപേക്ഷ നല്‍കണം. പരമാവധി നിക്ഷേപക്കിവുന്ന തുക 15 ലക്ഷമാണ്. ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. ആയിരത്തിന്റെ ഇരട്ടിയാക്കി നിക്ഷേപം ഉയര്‍ത്താം. ഒരാള്‍ക്ക് എത്ര സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ടുകളും ആരംഭിക്കാം. പക്ഷേ ആകെ നിക്ഷേപം 15 ലക്ഷത്തില്‍ കൂടാന്‍ പാടില്ല.
പലിശ ത്രൈമാസത്തില്‍
7.4 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ പലിശ. മൂന്ന് മാസം കൂടുമ്പോഴാണ് പലിശ നല്‍കുന്നത്. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നിങ്ങനെ വര്‍ഷത്തില്‍ നാല് തവണകളില്‍ പലിശ ലഭിക്കും. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ 80സി പ്രകാരം നികുതിയിളവുണ്ട്. പലിശ 50,000 രൂപ കടന്നാല്‍ മുന്‍കൂര്‍ നികുതി പിടിച്ച (ടിഡിഎസ്) ശേഷമുള്ള തുകയാണ് അനുവദിക്കുക.
മാസ വരുമാനം നേടുന്നതെങ്ങനെ
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പ്രകാരം നിക്ഷേപത്തിനുള്ള പലിശ ത്രൈമാസത്തില്‍ അനുവദിക്കും. പിന്‍വലിക്കാതെ അക്കൗണ്ടില്‍ സൂക്ഷിക്കുന്ന നിക്ഷേപത്തിന് അധിക നികുതി ലഭിക്കില്ല. അക്കൗണ്ട് ഉടമയ്ക്ക് ഓട്ടോ ക്രെഡിറ്റ് സംവിധാനം വഴി സേവിംഗ്സ് അക്കൗണ്ടിലേക്ക് പലിശ മാറ്റാന്‍ സൗകര്യമുണ്ട്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് മാസത്തില്‍ 9250 രൂപ ലഭിക്കാന്‍ 15 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇത് പ്രകാരം നിക്ഷേപകന് അഞ്ച് വര്‍ഷത്തേക്കുള്ള പലിശ 5,55,000 രൂപയാണ്. നിലവില്‍ 7.4 ശതമാനമാണ് പലിശ നിരക്ക്. ഇത് പ്രകാരം ത്രൈമാസത്തില്‍ 27,750 രൂപ ലഭിക്കും. ഇത് മാസത്തില്‍ 9,250 രൂപ വരും. അഞ്ച് വര്‍ഷത്തേക്ക് 10 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് ലഭിക്കുന്ന ആകെ പലിശ 3.5 ലക്ഷമാണ്. ത്രൈമാസത്തില്‍ 18,500 രൂപ ലഭിക്കും. ഇത് മാസത്തില്‍ കണക്കാകിയാല്‍ 6,166 രൂപയാകും വരുമാനം.
നേരത്തെയുള്ള പിന്‍വലിക്കല്‍
അക്കൗണ്ട് ആരംഭിച്ച ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. എന്നാലിത് പലിശയെയും മുതലിനെയും ബാധിക്കും. ഒരു വര്‍ഷത്തിന് മുന്‍പെ അക്കൗണ്ട് പിന്‍വലിച്ചാല്‍ പലിശയ്ക്ക് അര്‍ഹതയില്ല. പലിശ അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് കുറച്ചിട്ടാണ് പിന്‍വലിക്കാന്‍ അനുവദിക്കുക. ഒരു വര്‍ഷം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ മുതലില്‍ നിന്ന് 1.5 ശതമാനം കുറച്ചാണ് അനുവദിക്കുക. രണ്ട് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടിയലുള്ള പിന്‍വലിക്കലിന് മുതലില്‍ നിന്ന് ഒരു ശതമാനം കുറവ് വരുത്തി പണം പിന്‍വലിക്കാന്‍ അനുവദിക്കും. കാലാവധി നീട്ടിയ അക്കൗണ്ട് ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷം പിഴയില്ലാതെ പിന്‍വലിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
