കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് അതിൽ നിന്ന് മികച്ച റിട്ടേൺസ് ഉറപ്പാക്കുക എന്നതും. പ്രത്യേകിച്ച് റിട്ടയർമെന്റിന് ശേഷമുള്ള വിശ്രമ ജീവിതത്തിൽ. ജീവിതത്തിലെ എല്ലാകാലത്തും വരുമാനമുണ്ടായിരിക്കുന്നത് ഒരാൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. ഇത്തരത്തിലുള്ള വിവിധ ആവശ്യങ്ങളുള്ള ആളുകൾക്കായി പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്ന പല തരത്തിലുള്ള പദ്ധതികൾ നിലവിലുണ്ട്. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (പോസ്റ്റ് ഓഫീസ് എസ്‌സിഎസ്എസ് സ്കീം) അങ്ങനെയുള്ള ഒരു പദ്ധതിയാണ്. മുതിർന്ന പൗരന്മാർക്കായി പ്രത്യേകം അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയിൽ എട്ട് ശതമാനമാനത്തിന് മുകളിലാ നിലവിൽ ലഭിക്കുന്ന വാർഷിക പലിശ. ഇത് ബാങ്ക് എഫ്.ഡിയേക്കാൾ കൂടുതലാണ്.
ഗോൾഡ് ഇ.ടി.എഫ് vs ഫിസിക്കൽ ഗോൾഡ്: ഏറ്റവും മികച്ച സ്വർണ നിക്ഷേപ രീതിയെത്?
സർക്കാർ തന്നെ സുരക്ഷിത നിക്ഷേപം ഉറപ്പുനൽകുന്ന തപാൽ ഓഫീസിലെ ഓരോ പ്രായക്കാർക്കും വ്യത്യസ്ത വിഭാഗങ്ങളിലായി ചെറുകിട സമ്പാദ്യ പദ്ധതികൾ നടത്തുന്നുണ്ട്. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെക്കുറിച്ച് പറയുമ്പോൾ, മറ്റ് ബാങ്കുകളിലെ ബാങ്ക് എഫ്ഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്ന പലിശ നൽകുന്നു എന്ന് മാത്രമല്ല, സ്ഥിരമായ വരുമാനവും ഉറപ്പു നൽകുന്നു. പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം 20,000 രൂപ വരെ നേടാനാകും. 2024 ജനുവരി 1 മുതൽ 8.2 ശതമാനം പലിശ നിരക്കാണ് പദ്ധതിയിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.

സ്ഥിര വരുമാനം, സുരക്ഷിത നിക്ഷേപം, നികുതി ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ, പോസ്റ്റ് ഓഫീസിന്റെ ഏറ്റവും പ്രിയപ്പെട്ട സ്കീമുകളുടെ പട്ടികയിൽ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അക്കൗണ്ട് തുറക്കുന്നതിലൂടെ കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. ഈ സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീമിലെ പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. റിട്ടയർമെന്റിന് ശേഷവും സാമ്പത്തികമായി അഭിവൃദ്ധി നിലനിർത്തുന്നതിന് ഈ പോസ്റ്റ് ഓഫീസ് സ്കീം വളരെ സഹായകരമാണെന്ന് തെളിയിക്കാനാകും. ഇതിൽ, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിയുമായോ പങ്കാളിയുമായോ ജോയി്റ് അക്കൗണ്ട് തുറക്കാം.
എസ്.ഐ.പി കാൽകുലേറ്റർ ഉപയോഗിച്ച് നിക്ഷേപങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാം...
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൽ നിക്ഷേപിക്കുമ്പോൾ 5 വർഷമാണ് മെച്വൂരിറ്റി കാലയളവ്. ഈ കാലയളവിന് മുമ്പ് ഈ അക്കൗണ്ട് ക്ലോസ് ചെയ്താൽ, നിയമങ്ങൾ അനുസരിച്ച് അക്കൗണ്ട് ഉടമയിൽ നിന്ന് പിഴ ഈടാക്കാവുന്നതാണ്. അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുറക്കാം. ഈ സ്കീം പ്രകാരം, ചില കേസുകളിൽ പ്രായത്തിൽ ഇളവുകളും നൽകിയിട്ടുണ്ട്.
2500 രൂപ നിക്ഷേപിച്ച് 1 കോടി രൂപ റിട്ടേൺസ് നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
മികച്ച റിട്ടേൺസിന് പുറമെ നികുതി ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിന്റെ പ്രത്യേകതയാണ്. പദ്ധതിയിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും. ഈ സ്കീമിൽ, ഓരോ മൂന്നു മാസത്തിലും പലിശ തുക അടയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതിൽ എല്ലാ ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെയും ഒന്നാം തീയതിയാണ് പലിശ നൽകുന്നത്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും അതിന്റെ മുഴുവൻ തുകയും രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്ക് കൈമാറും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications