ഓരോ നിക്ഷേപകനും തങ്ങളുടെ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ, മികച്ച വരുമാനത്തെയാണ് ലക്ഷ്യമിടുന്നത്. അസോസിയേഷൻ ഓഫ് മൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എ.എം.എഫ്.ഐ) ഡാറ്റ പ്രകാരം, 2024 മെയ് മാസത്തിലെ 34,697 കോടി രൂപയിൽ നിന്ന് ജൂണിൽ 17 ശതമാനം വർധിച്ച് 40,608 കോടി രൂപയായി. മെയ് മാസം 20,904 കോടി രൂപയുള്ള മാനേജ്മെന്റിന്റെ കീഴിലെ മൊത്തം ആസ്തി, ജൂണിൽ 21,262 കോടി രൂപയായി ഉയർന്നു. ജൂണിൽ 55,12,962 എസ്.ഐ.പികൾ പുതുതായി തുറന്നു. ചെറുകിട നിക്ഷേപകർക്കിടയിൽ മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉയർന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 2500 രൂപയായ പ്രതിമാസ എസ്.ഐ.പി നിങ്ങളെ കോടീശ്വരനാക്കാൻ കഴിയുന്ന വരുമാനം എങ്ങനെ നൽകുന്നെന്ന് നോക്കാം.
പെൺമക്കൾക്കായി15 വർഷത്തിൽ ഏറ്റവും കൂടുതൽ റിട്ടേൺസ് നൽകുന്ന പദ്ധതി ഏതാണ്?
പ്രതിവർഷം 14 ശതമാനം പലിശ നിരക്കിൽ 21 വയസിൽ നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നുവെന്ന് കരുതുക. അതായത് മൂച്വൽ ഫണ്ട് എസ്.ഐ.പികളിൽ പ്രതിമാസം 2,500 രൂപ നിക്ഷേപിക്കുന്നു. മേല്പറഞ്ഞ പലിശ നിരക്കിൽ നിങ്ങളുടെ പണം 32,90,866 രൂപയായി ഉയരും. ഇതിൽ 7 ലക്ഷം രൂപ നിങ്ങളുടെ മുതലും 25,90,866 രൂപ പലിശയായും കണക്കാക്കാം. നിങ്ങൾ 50 വയസ് വരെ നിക്ഷേപം തുടരുമ്പോൾ, നിങ്ങൾക്ക് 49 വയസ് തികയുന്ന വർഷം മുതൽ മൊത്തം സമ്പാദ്യം ഒരു കോടിയായി മാറും.

കൃത്യമായി പറഞ്ഞാൽ 49 വയസിൽ അല്ലെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ 28 വർഷത്തിൽ, നിങ്ങൾക്ക് 1.04 കോടി രൂപ ലഭിക്കും. അതിൽ നിങ്ങളുടെ നിക്ഷേപം 8,40,000 രൂപയും 96.24 ലക്ഷം രൂപ പലിശയായും കണക്കാക്കുന്നു.ഇനി 14 ശതമാനം പലിശ നിരക്കിൽ 21 വയസ് മുതൽ നിങ്ങൾ ആരംഭിക്കുന്ന നിക്ഷേപത്തിലെ പ്രതിമാസ തുക 5,000 രൂപയാണെങ്കിൽ, 23 വർഷത്തിനുള്ളിൽ തന്നെ ഈ തുക ഒരു കോടി രൂപയായി മാറും.
5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം രൂപ റിട്ടേൺ; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ നേട്ടങ്ങളേറെ...
കൃത്യമായി പറഞ്ഞാൽ, 13.80 ലക്ഷം രൂപ മുതലും 88.37 ലക്ഷം രൂപ പലിശയായും നിങ്ങളുടെ സമ്പാദ്യം 1.02 കോടിയായി ഉയരും. നിങ്ങൾക്ക് 50 വയസാകുമ്പോൾ, ഈ നിക്ഷേപം 2.23 കോടി രൂപ പലിശയും 17,40,000 രൂപ മുതലും ഉൾപ്പെടെ 2.41 കോടി രൂപയായി മാറും. ഒരു മികച്ച രീതിയെന്ന നിലയിൽ, പണത്തിന്റെ വർധനവ് കണക്കാക്കാൻ എല്ലാ വർഷവും 5 മുതൽ 10 ശതമാനം വരെ നിക്ഷേപം വർധിപ്പിക്കുന്നത് നല്ലതാണ്.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications