രാജ്യത്ത് ജനകീയമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്ന ലഘു സമ്പാദ്യ പദ്ധതി. കാലത്തിന് അനുസരിച്ച് പലിശ നിരക്ക് പുതുക്കും എന്നതാണ് ലഘു സമ്പാദ്യ പദ്ധതികളുടെ ഗുണം. സാമ്പത്തിക വർഷത്തിൽ എല്ലാ പാദങ്ങളിലും പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകൾ കേന്ദ്ര ധനമന്ത്രാലയം അവലോകനം ചെയ്യും.
സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇവയുടെ യീൽഡിനേക്കാൾ 0-100 അടിസ്ഥാന നിരക്ക് വരെ ഉയർന്ന നിരക്ക് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾക്ക് ലഭിക്കും. ഈ പാദത്തിൽ പലിശ നിരക്ക് പുതുക്കിയ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളെ നോക്കാം.
പലിശ നിരക്ക് പുതുക്കി
ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലുള്ള പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന പദ്ധതികളുടെ പലിശ നിരക്ക് ഇത്തവണ വര്‍ധിപ്പിച്ചിട്ടില്ല. 5 വര്‍ഷ കാലാവധിയുള്ള ആവര്‍ത്തന നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഇത്തവണ വര്‍ധിച്ചിട്ടുള്ളത്.

ആവര്‍ത്തന നിക്ഷേപം പലിശ നിരക്ക്
5 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ 20 അടിസ്ഥാന നിരക്കാണ് (0.20%) വര്‍ധനവുള്ളത്. നേരത്തെ 6.50 ശതമാനം പലിശ ലഭിച്ചിരുന്ന പദ്ധതിക്ക് ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 6.75 ശതമാനം പലിശ ലഭിക്കും. തുടർച്ചയായ രണ്ടാം പാദത്തിലാണ് ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കുന്നത്. ജൂലായ്- സെപ്റ്റംബർ പാദത്തിൽ 0.30 ശതമാനം നിരക്ക് വർധിച്ചതോടെ 0.50 ശതമാനത്തിന്റെ വർധനവ് 2 പാദങ്ങളിലായി ലഭിച്ചു.
തുടരെ പലിശ നിരക്ക് വർധനവ്
ജൂലായ്- സെപറ്റംബര്‍ പാദത്തിലും നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയിരുന്നു. 1 വര്‍ഷ കാലാവധിയുള്ളതും മൂന്ന് വര്‍ഷ കാലാവധിയുള്ളതുമായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 അടിസ്ഥാന നിരക്ക് (0.10%) വീതം പലിശ വര്‍ധിപ്പിച്ചു.
5 വര്‍ഷ കാലാവധിയുള്ള ആവര്‍ത്തന നിക്ഷേപത്തിന് 30 അടിസ്ഥാന നിരക്കു (0.30%) മാണ് ജൂലായില്‍ വര്‍ധിപ്പിച്ചത്. 2020 ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 7.90 ശതമാനത്തില്‍ നിന്ന് 7.10 ശതമാനമായി പലിശ നിരക്ക് കുറച്ചതിന് ശേഷം പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
പോസ്റ്റ് ഓഫീസ് പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ 4 ശതമാനം പലിശ ലഭിക്കും. 1 വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.90 ശതമാനം പലിശയും 2 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയും ലഭിക്കും. 3 വർഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാലും പോസ്റ്റ് ഓഫീസിൽ നിന്ന് 7 ശതമാനം പലിശ ലഭിക്കും.
5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും. സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമിനാണ് ലഘു സമ്പാദ്യ പദ്ധതിയില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. 8.20 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് 7.40 ശതമാനം, നാഷണല്‍ സേവിംഗ്സ് സ്കീം 7.70 ശതമാനം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് 7.10 ശതമാനം, കിസാന്‍ വികാസ് പത്ര 7.50 ശതമാനം, സുകന്യ സമൃദ്ധി യോജന 8 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
