സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും. മറ്റു നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് , സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികൾ ഏറെ ജനപ്രിയമാണ്.
ഈ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിങ്ങൾ 10,000 രൂപ നിക്ഷേപിച്ചാൽ ഓരോ നിക്ഷേപത്തിൻ്റെയും കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപത്തിലൂടെ എത്ര രൂപ വരുമാനം ലഭിക്കുമെന്ന് പരിശോധിക്കാം? ഓരോ സ്കീമിൻ്റയും പലിശ നിരക്കും കാലാവധിയും വ്യത്യസ്തമാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് റിട്ടേണുകൾ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് നാല് വ്യത്യസ്ത കാലാവധിയുണ്ട്. അതിനാൽ ഹ്രസ്വകാലത്തേക്കും ഇവിടെ നിക്ഷേപിക്കാം. 1 വർഷം, 2 വർഷം 3 വർഷം, 5 വർഷം എന്നിങ്ങനെയാണ് ടൈം ഡെപ്പോസിറ്റിൻ്റെ കാലാവധി. നിലവിൽ 1 വർഷത്തെ കാലാവധിയ്ക്ക് 6.9 ശതമാനവും, 2 വർഷത്തെ കാലാവധിയിൽ 7.0 ശതമാനവും, 3 വർഷത്തെ കാലാവധിയിൽ 7.1 ശതമാനവും, 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനവുമാണ് പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്.
നിങ്ങൾ ഈ സ്കീമിൽ 10,000 രൂപ ഒറ്റത്തവണ നിക്ഷേപിച്ചാൽ ഒരു വർഷത്തെ എഫ്‌ഡിയിൽ 708 രൂപയും, രണ്ട് വർഷത്തെ എഫ്‌ഡിയിൽ 719 രൂപയും, മൂന്ന് വർഷത്തെ എഫ്‌ഡിയിൽ 729 രൂപയും, അഞ്ച് വർഷത്തെ എഫ്‌ഡിയിൽ 771 രൂപയും വാർഷിക പലിശ ലഭിക്കും.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസും അതിൽ കൂടുതലും പ്രായമുള്ള വ്യക്തികൾക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ തുറക്കാം. ജോലിയിൽ നിന്നും വിരമിച്ച സിവിലിയൻ ജീവനക്കാർക്ക് 55-60 വയസ്സിൽ ഇവിടെ നിക്ഷേപിക്കാം. മാത്രമല്ല 50-60 വയസ്സിൽ പ്രതിരോധ മേഖലയിൽ നിന്നും വിരമിച്ചവർക്കും ഇവിടെ നിക്ഷേപിക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം താരതമ്യേന ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിലൂടെ പലിശ വരുമാനം ത്രൈമാസ നിരക്കിലായിരിക്കും ലഭിക്കുന്നത്. ഇവിടെ 8.2% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശയുടെ അടിസ്ഥാനത്തിൽ 10,000 രൂപ നിക്ഷേപിച്ചാൽ ത്രൈമാസ വരുമാനം 205 രൂപയായിരിക്കും. അതായത് പ്രതിവർഷം 820 രൂപ ലഭിക്കും.
ഒരു സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ട് തുറക്കാം. ഈ സ്കീമിൽ ഏറ്റവും കുറഞ്ഞത് 1,000 രൂപയും പരമാവധി 30 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. 5 വർഷത്തെ കാലാവധിയിലാണ് ഈ സ്കീമിൽ നിക്ഷേപിക്കുന്നത്.
Kerala Gold Rate: അക്ഷയ തൃതീയക്ക് മുന്നേ സ്വർണ വില കുതിക്കുന്നു, ഇന്ന് പവന് 320 രൂപ ഉയർന്നു - വാങ്ങൽ വില എത്ര?
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ഒറ്റത്തവണ നിക്ഷേപത്തിലൂടെ എല്ലാ മാസവും സ്ഥിരമായി വരുമാനം ലഭിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഈ സ്കീമിന് പ്രതിവർഷം 7.4 ശതമാനം പലിശ ലഭിക്കുന്നു. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിങ്ങൾ 10,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 62 രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് പ്രതിവർഷം 744 രൂപ വരുമാനമായി ഉറപ്പാക്കാം. 5 വർഷം വരെയാണ് ഈ സ്കീമിൽ നിക്ഷേപിക്കുന്നത്.
പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഒരു മികച്ച നിക്ഷേപ പദ്ധതിയാണ്. നിക്ഷേപകന് പ്രതിവർഷം 7.7 ശതമാനം പലിശനിരക്ക് ഉറപ്പാക്കാം. ഈ സ്കീമിൻ്റെ കീഴിൽ നിങ്ങൾ 10,000 രൂപ നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം പലിശയിനത്തിൽ 4,490 രൂപ തിരികെ ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
