അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ സുരക്ഷിതത്വമാണ് ഓരോ നിക്ഷേപകനും പ്രധാന്യം നൽകുന്നത്. മൂലധനത്തിന് കോട്ടം പറ്റാത്ത തരത്തിലുള്ള നിക്ഷേപങ്ങളാണ് ഇത്തരക്കാർ തിരഞ്ഞെടുക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ഇത്തരത്തിലുള്ളതാണ്. നിക്ഷേപിക്കുന്ന ഇടത്തിന്റെ സുരക്ഷിതത്വം കൂടി നോക്കുമ്പോൾ പോസ്റ്റ് ഓഫീസ് പദ്ധതികളെ തിരഞ്ഞെടുക്കാം. ബാങ്കുകൾ നൽകുന്ന മിക്ക നിക്ഷേപങ്ങൾക്കും സമാനമായ പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. ബാങ്ക് നിക്ഷേപങ്ങളെക്കാളും പലിശയും നികുതി ഇളവുകളും പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പ്രത്യേകതയാണ്.
ഇത്തരത്തിലൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. മൂലധനം സുരക്ഷിതമാക്കി വ്യത്യസ്ത കാലാവധിയിലുള്ള നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്ന നിക്ഷേപങ്ങളാണിവ. 1-5 വർഷ കാലത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ നിക്ഷേപം സ്വീകരിക്കും. ഇതിൽ 3 വർഷ നിക്ഷേപം വഴി എങ്ങനെ 10 ലക്ഷം രൂപ നേടാം എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1-5 വർഷത്തേക്ക് 4 വ്യത്യസ്ത കാലയളവിലേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ആരംഭിക്കാന്‍ സാധിക്കും. 1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 6.6 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷത്തേക്ക് 6.8 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 6.9 ശതമാനം പലിശയും ലഭിക്കും.
അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയാണ് ജനുവരി- മാർച്ച് പാദത്തിൽ നൽകുന്നത്. അഞ്ച് വര്‍ഷ സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും.
അക്കൗണ്ട് ആർക്കൊക്കെ
പ്രായപൂര്‍ത്തിയായവര്‍ക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. ഒരാൾക്ക് പരിധിയില്ലാതെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല. നിക്ഷേപം 100ന്റെ ഗുണിതങ്ങളായാണ് നടത്തേണ്ടത്.
കാൽക്കുലേറ്റർ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപമാണ്. ഈ പദ്ധതിയിൽ നിന്ന് മൂന്ന് വർഷം കൊണ്ട് എങ്ങനെ 10 ലക്ഷം നേടാന്‍ സാധിക്കുമെന്ന് നോക്കാം. പോസ്റ്റ് ഓഫീസില്‍ മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കണം. ഇതിലേക്ക് 8.20 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. മൂന്ന് വര്‍ഷത്തേക്ക് 6.9 ശതമാനം പലിശ ലഭിക്കുമ്പോൾ 1,87,988 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ 10,07,988 രൂപ പിന്‍വലിക്കാന്‍ സാധിക്കും.
ഇതേ തുക അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ എത്ര രൂപ ആദായം ലഭിക്കുമെന്ന് നോക്കാം. അഞ്ച് വർഷത്തേക്ക് 7 ശതമാനം പലിശയാണ് നല്‍കുന്നത്. ഇതുപ്രകാരം പലിശ വരുമാനമായി 3,42,453 രൂപ പലിശ ലഭിക്കും. കാലാവധിയില്‍ 11,62,453 രൂപ പിന്‍വലിക്കാൻ സാധിക്കും.
നേരത്തെ പിൻവലിക്കൽ
ലിക്വിഡിറ്റി പരിശോധിക്കുകയാണെങ്കിൽ നിക്ഷേപം ആരംഭിച്ച് ആറ് മാസം പൂർത്തിയായാൽ പണം പിൻവലിക്കാൻ അനുവദിക്കും. 6 മാസം മുതൽ ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശയാണ് അനുവദിക്കുക. 2 വർഷം, 3 വർഷം അഞ്ച് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപം ഒരു വർഷം കഴിഞ്ഞ് പിൻവലിച്ചാൽ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശയിൽ നിന്ന് രണ്ട് ശതമാനം കുറവ് വരുത്തും. കാലാവധി നീട്ടാനും സൗകര്യമുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
